യുഎല്‍ സൈബര്‍ പാര്‍ക്കിന് ഇന്‍ഡിവുഡ് ഐടി എക്‌സലന്‍സ് പുരസ്‌കാരം

യുഎല്‍ സൈബര്‍ പാര്‍ക്കിന് ഇന്‍ഡിവുഡ് ഐടി എക്‌സലന്‍സ് പുരസ്‌കാരം

കോഴിക്കോട്: ഐടി മേഖലയിലെ മികവിനുള്ള ഇന്‍ഡിവുഡ് ഐടി എക്‌സലന്‍സ് പുരസ്‌കാരം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കു കീഴിലുള്ള യുഎല്‍ സൈബര്‍ പാര്‍ക്കിന് ലഭിച്ചു. പ്രത്യേക സാമ്പത്തിക മേഖലയില്‍ രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന ഐടി പാര്‍ക്കിനുള്ള പുരസ്‌കാരമാണ് പാര്‍ക്ക് സ്വന്തമാക്കിയത്. ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ നടന്ന ചടങ്ങില്‍ സൗദി ആരാംകോ സീനിയര്‍ അഡൈ്വസര്‍ മുഹമ്മദ് ഇബ്രാഹിം അല്‍ഖാത്തനിയില്‍ നിന്ന് യുഎല്‍ സൈബര്‍ പാര്‍ക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ലഫ്. കമാന്‍ഡര്‍ എസ് അരുണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ അംഗങ്ങളായ കണ്‍സോര്‍ഷ്യത്തിന്റെ ഇന്‍ഡിവുഡ് പ്രൊജക്റ്റിന്റെ ഭാഗമായാണ് പുരസ്‌കാരം നല്‍കുന്നത്. ടിസിഎസ്, സിസ്‌കോ സിസ്റ്റംസ്, ക്യൂബ് സിനിമ ടെക്‌നോളജീസ്, ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികള്‍ക്കും പുരസ്‌കാരമുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്ത യുഎല്‍ സൈബര്‍ പാര്‍ക്കില്‍ നിലവില്‍ 25 കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കെഎസ്‌ഐഡിസി, സ്റ്റാര്‍ട്ടപ്പ് മിഷന്‍ എന്നിവയുടെ ഇന്‍ക്യുബേറ്ററായ ഐസിടി അക്കാഡമിയും പാര്‍ക്കിലുണ്ട്.

Comments

comments

Categories: More