ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

തൃശൂര്‍: ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്തെ മുന്‍നിരക്കാരായ സൗത്ത് ഇന്ത്യന്‍ ബാങ്ക്, മിഡില്‍ ഈസ്റ്റിലെ ഒരു പ്രമുഖ എക്‌സ്‌ചേഞ്ച് ഹൗസുമായി സഹകരിച്ച് ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയിലൂടെ വിദേശത്തുനിന്നും പണമയക്കാനുള്ള സംവിധാനം നടപ്പിലാക്കി. ഇതോടെ ബ്ലോക്ക് ചെയിനിലൂടെ അതിവേഗം പണമയക്കാനുള്ള അത്യാധുനിക സംവിധാനമുള്ള ലോകത്തെ പ്രമുഖ ബാങ്കുകളുടെ നിരയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കും സ്ഥാനം പിടിച്ചു. യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഒരു ഫോറക്‌സ് ഇടപാടിലൂടെയാണ് ഈ നൂതനസംവിധാനത്തിന് തുടക്കം കുറിച്ചത്. വളരെ ലളിതവും ഓട്ടോമേറ്റഡും സുരക്ഷിതവും വളരെ കുറഞ്ഞ ഡാറ്റാ നഷ്ടം ഉറപ്പാക്കുന്നതുമായ സംവിധാനമാണിത്.

നിലവില്‍ ബാങ്കിന് ജിസിസി രാഷ്ട്രങ്ങള്‍, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, ഹോങ്കോംഗ് എന്നിവിടങ്ങളിലായി 4 ബാങ്കുകളുമായും 34 എക്‌സ്‌ചേഞ്ച് ഹൗസുകളുമായും സഹകരിച്ചുള്ള റെമിറ്റന്‍സ് സംവിധാനമുണ്ട്. ഡിജിറ്റല്‍ ബാങ്കിംഗ് സംവിധാനങ്ങള്‍ക്ക് ഏറെ പ്രാമുഖ്യം കല്‍പ്പിക്കുന്ന ബാങ്ക് എസ്‌ഐബി മിറര്‍ പ്ലസ് എന്ന പേരില്‍ മൊബീല്‍ ആപ്ലിക്കേഷനും അവതരിപ്പിച്ചിട്ടുണ്ട്. ബാങ്കിന്റെ ഇന്‍-ഹൗസ് ടീം വികസിപ്പിച്ച ആപ്പില്‍ ഡിജിറ്റല്‍ ഇ-ലോക്ക് സംവിധാനത്തിലൂടെ ഇടപാടുകാര്‍ക്ക് തങ്ങളുടെ എക്കൗണ്ട് ലോക്ക് ചെയ്ത് സുരക്ഷിതത്വം ഉറപ്പാക്കാം.

Comments

comments

Categories: Banking