ഷാജു തോമസിന് യുവസംരംഭകനുള്ള ഗ്ലോബല്‍ എക്‌സലന്‍സ് അവാര്‍ഡ്

ഷാജു തോമസിന് യുവസംരംഭകനുള്ള ഗ്ലോബല്‍ എക്‌സലന്‍സ് അവാര്‍ഡ്

ന്യൂഡല്‍ഹി: പോപ്പീസ് ബേബി കെയര്‍ എംഡി ഷാജു തോമസിന് യുവ സംരഭകനുള്ള ഗ്ലോബല്‍ എക്‌സലന്‍സ് അവാര്‍ഡ്. ന്യൂഡെല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ അവാര്‍ഡ് സമ്മാനിച്ചു. ഏതാനും വര്‍ഷങ്ങള്‍കൊണ്ട് കേരളത്തില്‍ നിന്നും കുട്ടികളുടെ വസ്ത്ര വിപണിയിലെ അന്താരാഷ്ട്ര ബ്രാന്‍ഡായി മാറിയതാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്.

2005ല്‍ മലപ്പുറം ജില്ലയിലെ തിരുവാലി കേന്ദ്രീകരിച്ച് ഏതാനും ജീവനക്കാരുമായി ആരംഭിച്ച പോപ്പീസ് ബേബി കെയര്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ന് 40 രാജ്യങ്ങളില്‍ ലഭ്യമാണ്. വസ്ത്രവിപണയില്‍ മലബാറില്‍ നിന്നുള്ള ഏക അന്താരാഷ്ട്ര ബ്രാന്‍ഡ് കൂടിയാണ് പോപ്പീസ് ബേബികെയര്‍. ഒരു വര്‍ഷം 50 ലക്ഷത്തിലേറെ പോപ്പീസ് കുഞ്ഞുടുപ്പുകളാണ് ഇന്ന് ലോകമെമ്പാടും വിപണനം ചെയ്യുന്നത്. 1500ഓളം പേര്‍ക്ക് തിരുവാലിയിലെ വസ്ത്ര നിര്‍മാണ ശാലയില്‍ ജോലി നല്‍കാനും ഷാജു തോമസിന് കഴിഞ്ഞു. അടുത്ത വര്‍ഷം പോപ്പീസ് ബേബി കെയര്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായും നൂറ് വിദേശ രാജ്യങ്ങളില്‍ പോപ്പീസ് ബേബി കെയര്‍ വസ്ത്രങ്ങള്‍ ലഭ്യമാക്കുമെന്നും ഷാജു തോമസ് അറിയിച്ചു. പോമീസ് എന്ന പേരില്‍ സ്ത്രീകള്‍ക്കുള്ള ഗര്‍ഭകാല വസ്ത്രങ്ങളും, ലെഗിംഗ്‌സും പോപ്പീസ് ഗ്രൂപ്പ് വിപണിയിലിറക്കുന്നുണ്ട്.

Comments

comments

Categories: Entrepreneurship