ഒബ്‌റോണ്‍ ബാഡ്മിന്റണ്‍ ലീഗ് തുടങ്ങി

ഒബ്‌റോണ്‍ ബാഡ്മിന്റണ്‍ ലീഗ് തുടങ്ങി

കൊച്ചി: സംസ്ഥാന തലത്തില്‍ 64 ടീമുകളെ അണിനിരത്തി ഒബ്‌റോണ്‍ മാള്‍ സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍ ലീഗിന് തുടക്കമായി. എല്ലാ വര്‍ഷവും ഏപ്രില്‍, മേയ് മാസങ്ങളില്‍ ഒബ്‌റോണ്‍ മാളില്‍ സംഘടിപ്പിച്ചു വരുന്ന ഒബ്‌റോണ്‍ ഗെയ്മത്തോണിനു മുന്നോടിയായാണ് ഈ വര്‍ഷം ബാഡ്മിന്റണ്‍ ലീഗ് സംഘടിപ്പിച്ചിരിക്കുന്നത്. ഒബ്‌റോണ്‍ മാളില്‍ ലോക ബോഡിബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ ജേതാവായ പീറ്റര്‍ ജോസഫ് മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ബാഡ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണമെന്റ് ഇന്നലെ ഉദ്ഘാടനം ചെയ്തു. ടേബിള്‍ ടെന്നീസ്, ചെസ്, ഓണ്‍ലൈന്‍ ഗെയ്മുകള്‍ എന്നിവയാണ് ഗെയ്മത്തോണിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ഇരുപതിനായിരം രൂപയാണ് സമ്മാനത്തുക.

കൂടുതല്‍ ബാഡ്മിന്റണ്‍ താരങ്ങളെ കണ്ടെത്തുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനുമാണ് ഈ വര്‍ഷം ബാഡ്മിന്റണുവേണ്ടി മാത്രമായി ഒരു ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതെന്ന് ഒബ്‌റോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ മുഹമ്മദ് പറഞ്ഞു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലമായി കായിക മല്‍സരങ്ങള്‍ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. സെന്റര്‍ മാനേജര്‍ ജോജി ജോണ്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ റിന്റു ആന്റണി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Comments

comments

Categories: More