ലോകത്തിലെ അപകടകാരിയായ ലഹരി

ലോകത്തിലെ അപകടകാരിയായ ലഹരി

മദ്യമോ മയക്കുമരുന്നോ കൂടുതല്‍ അപകടകാരിയെന്ന ചോദ്യത്തിന് ഉത്തരമായി

കള്ളോ കഞ്ചാവോ ശരീരത്തിന് കൂടുതല്‍ ഹാനികരമെന്ന ചോദ്യത്തിന് ഇതേവരെ ഉത്തരം കിട്ടിയിരുന്നില്ല. കുഴപ്പിക്കുന്ന ചോദ്യമാണിത്. എന്നാല്‍ ഒടുവില്‍ ശാസ്ത്രം ഇന്നതിന് ഉത്തരം കണ്ടു പിടിച്ചിരിക്കുന്നു. വീര്യത്തിന്റെ കാര്യത്തില്‍ കള്ളാണ് കേമനെന്നു പറയപ്പെടുന്നതെങ്കിലും ഇത് ഹ്രസ്വനേരത്തേക്കു മാത്രമേ ആളുകളുടെ ബോധം കെടുത്തുകയുള്ളൂ. ആളുകളെ ദീര്‍ഘനേരത്തേക്കു മയക്കുകയും ആവര്‍ത്തിച്ച് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന കാര്യത്തില്‍ കഞ്ചാവിനോടുള്ള ആസക്തിക്കാണു മുന്‍തൂക്കമെന്നാണു പൊതുധാരണ.

മാനസിക പ്രശ്‌നങ്ങളുണ്ടാക്കാനും പെട്ടെന്ന് ശരീരത്തെ ദുര്‍ബലമാക്കാനും ആളുകളെ പെട്ടെന്നു രോഗഗ്രസ്തരാക്കാനുമുള്ള ശേഷി മൂലമാണ് പല രാജ്യങ്ങളും കഞ്ചാവ് നിരോധിച്ചത്. എന്നാല്‍ ആളുകളുടെ ആരോഗ്യം നശിപ്പിക്കുന്നതില്‍ കഞ്ചാവിനേക്കാള്‍ പങ്ക് മദ്യത്തിനാണെന്ന് പഠനഫലം. കഞ്ചാവിനേക്കാള്‍ മദ്യമാണ് ആസക്തി തോന്നിക്കുന്നതെന്നും ഐഎഫ്എല്‍ സയന്‍സ് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

നിരവധി പരസ്പരവിരുദ്ധമായ വസ്തുതകളാണ് മദ്യത്തിന്റെയും കഞ്ചാവിന്റെയും താരതമ്യത്തില്‍ കാണാനാകുക. നേരിട്ട് ഉള്ള താരതമ്യം ഇവ അര്‍ഹിക്കുന്നുണ്ടോ എന്ന കാര്യം പോലും സംശയാസ്പദം. നിയമപരമായി രണ്ടിന്റെയും അവസ്ഥയും വെറെതന്നെ. മദ്യത്തെക്കുറിച്ച് നിയമപരമായി തന്നെ കാലങ്ങളായി ഗവേഷണം നടക്കുമ്പോള്‍ കഞ്ചാവിന് നിയമപരമായ അംഗീകരമില്ലാത്തത് അവയുടെ സ്വാധീനം സംബന്ധിച്ച പഠനങ്ങള്‍ നടത്താന്‍ പോലും മതിയായ അവസരം നല്‍കുന്നില്ല.

അപകടകരമെന്നും ദൂഷ്യമെന്നുമുള്ള വാക്കുകള്‍ നിര്‍വചിക്കുന്നത് നാം കരുതുന്നതു പോലെ എളുപ്പമല്ല. ഇത് മനസിലാക്കാന്‍ ഒരു ലഹരി എത്രത്തോളം ആസക്തിയുണ്ടാക്കുന്നു, അത് ഉപയോഗിക്കുന്നവന്റെ ആരോഗ്യത്തിന് എത്രമാത്രം ദോഷം ചെയ്യുന്നു, സമൂഹത്തെ ബാധിക്കുന്ന ലഹരിവസ്തുക്കളേത് തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണിക്കേണ്ടതുണ്ട്. ഇത് അത്രയെളുപ്പം നിര്‍ണയിക്കാനാകില്ല. എന്നാല്‍ ഇതൊന്നും ആളുകള്‍ ഇവ പരീക്ഷിച്ചു നോക്കുന്നില്ലെന്ന അര്‍ത്ഥത്തിലല്ല പരാമര്‍ശിക്കുന്നത്. അതിന്റെ ഫലം ആര്‍ക്കും ഊഹിക്കാനാകും.

എണ്ണായിരം അമേരിക്കക്കാരിലാണ് പഠനം നടത്തിയത്. 15 ശതമാനം പേര്‍ മദ്യത്തിന് അടിമകളായപ്പോള്‍ കഞ്ചാവില്‍ മുഴുകിയത് ഒമ്പത് ശതമാനം മാത്രമാണ്. സിഗരറ്റില്‍ പുകയിലയുമായി ചേര്‍ത്ത് കഞ്ചാവ് വലിച്ചപ്പോഴാണ് പലര്‍ക്കും ആസക്തി വര്‍ധിച്ചത്. 32 ശതമാനം ഉപഭോക്താക്കളും ഈ മിശ്രിതത്തിന് വശംവദരായി. പുകയിലടങ്ങിയ നിക്കോട്ടിന്‍ ആണ് ഇത്തരമൊരു ആസക്തി വര്‍ധിപ്പിക്കുന്നതെന്ന് പഠനം സമര്‍ത്ഥിക്കുന്നു.

മാനസിക പ്രശ്‌നങ്ങളുണ്ടാക്കാനും പെട്ടെന്ന് ശരീരത്തെ ദുര്‍ബലമാക്കാനും ആളുകളെ രോഗഗ്രസ്തരാക്കാനുമുള്ള ശേഷി മൂലമാണ് പല രാജ്യങ്ങളും കഞ്ചാവ് നിരോധിച്ചത്. എന്നാല്‍ ആളുകളുടെ ആരോഗ്യം നശിപ്പിക്കുന്നതില്‍ കഞ്ചാവിനേക്കാള്‍ പങ്ക് മദ്യത്തിനാണെന്ന് പഠനഫലം. കഞ്ചാവിനേക്കാള്‍ മദ്യമാണ് ആസക്തി തോന്നിക്കുന്നതെന്നും ഐഎഫ്എല്‍ സയന്‍സ് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു

ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം 3.3 മില്യണ്‍ മദ്യപാനികളാണ് ആഗോള വ്യാപകമായി പ്രതിവര്‍ഷം മരിക്കുന്നത്. 10 സെക്കന്‍ഡിലൊരാള്‍ എന്ന നിരക്കിലാണു മരണം. കുറച്ചൊക്കെ മദ്യപിക്കുന്നതു കൊണ്ടു കുഴപ്പമില്ലെന്ന പ്രചാരണങ്ങളും ഒരു വശത്തു നടക്കുന്നു. എന്നാല്‍, ആരോഗ്യപരമായ കാര്യങ്ങള്‍ എടുത്തു നോക്കിയാല്‍ നാം കരുതുന്നതു പോലെയല്ല കാര്യങ്ങള്‍.

കരളിലും വായിലും വരുന്ന അര്‍ബുദങ്ങള്‍ക്ക് മദ്യപാനം കാരണമാകുമ്പോള്‍ കഞ്ചാവിന് ചില നല്ല വശങ്ങളുണ്ടെന്ന് പഠനം പറയുന്നു. കാന്‍സര്‍ ഭേദപ്പെടുത്താന്‍ കഞ്ചാവിന് കഴിയുമെന്ന തരത്തില്‍ ചില പ്രചരണങ്ങളുയര്‍ന്നിട്ടുണ്ടെങ്കിലും അതിന് ഉപോല്‍ബലകമായ തെളിവുകള്‍ ലഭ്യമല്ല. അര്‍ബുദ കോശങ്ങളില്‍ നടത്തിയ ക്ലിനിക്കല്‍ പഠനങ്ങളില്‍ ഇത് എങ്ങനെ പ്രതിപ്രവര്‍ത്തിക്കുമെന്നു മനസിലാക്കാനായിട്ടില്ല.

2010-ല്‍ ചാരിറ്റി ആന്‍ഡ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഡ്രഗ്‌സ് സയന്‍സിന്റെ ആഭിമുഖ്യത്തിലാണ് പഠനം നടന്നത്. 20 തരം ലഹരി വസ്തുക്കള്‍ 16 തരം രോഗങ്ങള്‍ വരുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ പരിശോധിച്ച ശേഷം ലോകത്തിലെ ഏറ്റവും അപകടകാരിയായ ലഹരി മദ്യമാണെന്ന നിഗമനത്തിലാണ് അവരെത്തിയത്. വ്യക്തിയെ മാത്രമല്ല, സമൂഹത്തെയും മദ്യം ദുഷിപ്പിക്കുമെന്ന് പഠനം പറയുന്നു.

ഹെറോയിന്‍, കൊക്കെയ്ന്‍ എന്നിവയാണ് മദ്യത്തിനു പുറകെ അപകടകാരികളായി പഠനം പട്ടികപ്പെടുത്തിയിരിക്കുന്നത്. പട്ടികയില്‍ എട്ടാം സ്ഥാനമാണ് കഞ്ചാവിനുള്ളത്. വ്യക്തികള്‍ക്ക് ഇത് വലിയ തോതില്‍ ഹാനികരമാണെങ്കിലും സമൂഹത്തെ ബാധിക്കുന്നത് പതുക്കെയാണെന്നാണു കണ്ടെത്തല്‍.

Comments

comments

Categories: FK Special, Slider