മൊബീല്‍ സുരക്ഷയ്ക്ക് ആന്‍ഡ്രോയ്ഡ് ആപ്പ് വികസിപ്പിച്ച് മലയാളികള്‍

മൊബീല്‍ സുരക്ഷയ്ക്ക് ആന്‍ഡ്രോയ്ഡ് ആപ്പ് വികസിപ്പിച്ച് മലയാളികള്‍

ഡിജിറ്റല്‍ ഫയലുകള്‍ ഡിലീറ്റ് ചെയ്യുന്നതിനു പകരം തുണ്ടുകളായി പൊടിച്ച് നശിപ്പിക്കുന്ന സാങ്കേതിക വിദ്യയാണ് സെക്യുരിറ്റി ആപ്പിന്റെ പ്രധാന സവിശേഷത.

കൊച്ചി: ഡിജിറ്റല്‍ ലോകത്തെ ഭീഷണിക്കു പുറമെ മൊബീല്‍ ഫോണ്‍ ഉയര്‍ത്തുന്ന സുരക്ഷയടക്കമുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും മറുപടിയാണ് മലയാളികള്‍ വികസിപ്പിച്ച ഡിഎഫ്എസ് ആന്‍ഡ്രോയ്ഡ് മൊബീല്‍ സെക്യുരിറ്റി ആപ്പ്. ദുബായ് ആസ്ഥാനമാക്കി റാസിക് ആര്‍ ടി, അമീര്‍ പി ഹംസ, മോഹ്‌സിന്‍ അറയ്ക്കല്‍ എന്നിവര്‍ നേതൃത്വം വഹിക്കുന്ന സോഫ്റ്റ്‌വെയര്‍ ആന്‍ഡ് റോബോട്ടിക് ഇന്‍വെന്‍ഷന്‍സ് (എസ്എആര്‍)ആണ് മൊബൈല്‍ സെക്യുരിറ്റി വികസിപ്പിച്ചത്. ഇടപ്പള്ളി ഹോട്ടല്‍ മാരിയോട്ടില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഇന്നസെന്റ് എംപി പ്രകാശനം നിര്‍വഹിച്ചു.

ഡിജിറ്റല്‍ ഫയലുകള്‍ ഡിലീറ്റ് ചെയ്യുന്നതിനു പകരം തുണ്ടുകളായി പൊടിച്ച് നശിപ്പിക്കുന്ന സാങ്കേതിക വിദ്യയാണ് സെക്യുരിറ്റി ആപ്പിന്റെ പ്രധാന സവിശേഷത. ഫോണ്‍ മറന്നുവെച്ചാല്‍ ഓഫ് ആണെങ്കില്‍ പോലും, ഒരു എസ്എംഎസ് അയച്ചാല്‍ ജിപിഎസ് ലൊക്കേഷന്‍ ലഭ്യമാക്കും. മാല്‍വെയറുകള്‍ തടയാനുള്ള സ്‌കാന്‍, സര്‍ച്ച് സെക്യൂരിക്കായി ആന്റി ഫിസിംഗ്, മറ്റ് ആപ്പുകള്‍ ചോദിക്കുന്ന സ്വകാര്യതയിലേക്കുള്ള അനുവാദം വിശ്വാസയോഗ്യമാണോ എന്നറിയാന്‍ റിപ്പോര്‍ട്ടുകള്‍ എന്നിവയെല്ലാം സെക്യൂരിറ്റിയുടെ ഭാഗമാണ്.

സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളില്‍ 80ശതമാനവും ആന്‍ഡ്രോയ്ഡാണ് ഉപയോഗിക്കുന്നത്. പഴയ ഫോണ്‍ മാറ്റി വാങ്ങുമ്പോള്‍ സ്വകാര്യ ഡാറ്റയും ഫയലുകളും പകര്‍ത്തിയ ശേഷം ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്ത് വില്‍പ്പന നടത്തുകയാണ് പതിവ്. എന്നാല്‍ ഡിലീറ്റ് ചെയ്‌തെന്നു കരുതുന്ന മിക്ക ഫയലുകളും മറ്റുള്ളവര്‍ക്ക് റിക്കവറി സോഫ്റ്റ്‌വെയറിലൂടെ പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് എസ്എആര്‍ ഇന്‍വെന്‍ഷന്‍സ് ചെയര്‍മാന്‍ റാസിക് ആര്‍ടി പറഞ്ഞു.സ്വകാര്യതയും സുരക്ഷയും നശിപ്പിക്കുന്ന ഇത്തരം സാഹചര്യങ്ങള്‍ ഡിഎഫ്എസിന്റെ ഷ്രെഡിംഗ് വഴി പൂര്‍ണമായും ഒഴിവാക്കാനാകും. ഷ്രെഡിംഗിനായി പതിനൊന്നോളം രീതികള്‍ ആപ്പിലുണ്ട്.

ജീവിതത്തിന്റെ ഭാഗമായി മാറിയ സ്മാര്‍ട്ട് ഫോണുകള്‍ സ്വകാര്യതയുടെയും ഭാഗമായി കഴിഞ്ഞതിനാല്‍ വ്യക്തിയുടെ സ്വകാര്യതയ്ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നതെന്ന് എസ്എആര്‍ സിഇഒ അമീര്‍ പി ഹംസ പറഞ്ഞു. ഇമേജ് റിക്കവറി, കോള്‍ ആന്‍ഡ് എസ്എംഎസ് ബ്ലോക്കര്‍, ഫയര്‍ വാള്‍, പാസ്‌വേഡ് മാനേജര്‍, സെക്വര്‍ ചാറ്റ്, ക്ലൗഡ് സ്റ്റോറേജ്, ഫയല്‍ ലോക്ക് തുടങ്ങി ഒട്ടനവധി സൗജന്യ അപ്പ്‌ഡേറ്റുകളും ഇതിലുണ്ട്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡിഎഫ്എസ് മൊബീല്‍ സെക്യുരിറ്റി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. 399 രൂപയാണ് ലൈഫ്‌ടൈം വരിസംഖ്യ.

സിറ്റി പോലീസ് സൈബര്‍സെല്‍ ഇന്‍ ചാര്‍ജ് (റിട്ട) ഫ്രാന്‍സിസ് പെരേര, സോഫ്റ്റ്‌വെയര്‍ ആന്‍ഡ് റോബോട്ടിക് ഇന്‍വെന്‍ഷന്‍സ് സ്ഥാപകനും ചെയര്‍മാനുമായ റാസിക് ആര്‍ടി, സ്ഥാപകനും സിഇഒ യുമായ അമീര്‍ പി ഹംസ, സ്ഥാപകനും സിടിഒ യുമായ മോഹ്‌സിന്‍ അറയ്ക്കല്‍, സോഹന്‍ ചൗഹാന്‍ (വൈസ്പ്രസിഡന്റ് -ടെക്‌നോളജി വിംഗ്), അലോക് ഗാര്‍ഗ് (ചീഫ് ടെക്‌നികല്‍ ആര്‍കിടെക്റ്റ്) അജീഷ് മുതിരക്കല്‍ (ബിഡിഎം-യുഎസ്എ) എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Comments

comments

Categories: More