വനിതകള്‍ക്കായി കിറ്റ്‌കോയുടെ സൗജന്യ വ്യവസായ സംരംഭകത്വ  പരിശീലനം കൊച്ചിയില്‍

വനിതകള്‍ക്കായി കിറ്റ്‌കോയുടെ സൗജന്യ വ്യവസായ സംരംഭകത്വ  പരിശീലനം കൊച്ചിയില്‍

കൊച്ചി: കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പും പൊതുമേഖലാ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്‌കോയും ചേര്‍ന്ന് അഹമ്മദാബാദിലെ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഇഡിഐഐ) യുടെ സഹകരണത്തോടെ കൊച്ചിയില്‍ വനിതകള്‍ക്കായി നാലാഴ്ചത്തെ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബര്‍-ജനുവരി മാസത്തില്‍ എന്‍എച്ച് ബൈപ്പാസിലുള്ള വൈഎംസിഎ ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് സ്വന്തമായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സയന്‍സിലോ എഞ്ചിനീയറിംഗിലോ ബിരുദമോ ഡിപ്ലോമയോയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ ഈ മാസം അഞ്ചിന് രാവിലെ 10ന് എന്‍എച്ച് ബൈപ്പാസിലുള്ള വൈഎംസിഎ ഹാളില്‍ നടക്കുന്ന അഭിമുഖത്തിന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും ആധാറിന്റേയും കോപ്പികള്‍ സഹിതം ഹാജരാകേണ്ടതാണ്.

സംരംഭങ്ങള്‍ തെരഞ്ഞെടുക്കേണ്ട വിധം, സാമ്പത്തിക വായ്പാ മാര്‍ഗങ്ങള്‍, മാര്‍ക്കറ്റ് സര്‍വേ, ബിസിനസ് പ്ലാനിംഗ്, മാനേജ്‌മെന്റ്, വിജയം വരിച്ച സംരംഭകരുടെ അനുഭവങ്ങള്‍, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്, ആശയവിനിമയപാടവം, മോട്ടിവേഷന്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ ഈ പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രായപരിധി 18നും 40 വയസിനുമിടയില്‍.

വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 04844129000/ 2805066
വെബ്‌സൈറ്റ്: www.kitco.in

Comments

comments

Categories: More