ആസ്തമയെ നേരിടാം, ലളിതമായി

ആസ്തമയെ നേരിടാം, ലളിതമായി

ശൈത്യകാലം ശ്വാസകോശ രോഗികള്‍ക്ക് പീഢനകാലമാണ്. ആസ്തമ രോഗത്തിന്റെ ആക്രമണ കാലമാണിത്. വീടിനകത്തായാലും പുറത്തായാലും ആസ്തമ നിങ്ങളെ ആക്രമിച്ചേക്കാം

ലോകമാകെയുള്ള ആസ്തമ ബാധിതരുടെ എണ്ണം 300 ദശലക്ഷമാണ്. ശൈത്യകാലം ഇവരുടെ രോഗാവസ്ഥ വഷളാക്കുന്നു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ ഒരു പഠനം കാണിക്കുന്നത് ലോകത്താകെയുള്ള ജനങ്ങളുടെ 13.8 ദശലക്ഷം വര്‍ഷങ്ങള്‍ ആസ്തമ മൂലം നഷ്ടപ്പെടുന്നുവെന്നാണ്.
ഉത്തേജനമുണ്ടാക്കുന്ന ചില അവസ്ഥകളോടുള്ള ശ്വാസനാളത്തിന്റെ അമിത പ്രതികരണമാണ് ആസ്തമയായി അനുഭവപ്പെടുന്നത്. റിവേഴ്‌സിബിള്‍ ഒബ്‌സ്ട്രക്റ്റീവ് ലംഗ് ഡിസീസ് ആണ് ആസ്തമ. തണുത്ത കാലാവസ്ഥ ആസ്തമ രോഗികള്‍ക്ക് ഒട്ടും അനുയോജ്യമല്ല. ആസ്തമ രോഗികളുടെ ശ്വാസകോശവും ശ്വാസനാളവും ശീഘ്രസംവേദിയായിരിക്കും.

ശൈത്യകാലത്തെ ആസ്തമയുടെ രോഗലക്ഷണങ്ങള്‍ കൃത്യതയോടെയുള്ള ചികിത്സയിലൂടെയും ഔഷധപ്രയോഗത്തിലൂടെയും വലിയൊരളവില്‍ നിയന്ത്രിക്കാന്‍ സാധിക്കും. ശ്വാസനാളത്തിന്റെ ഉള്‍ഭാഗം വീര്‍ത്ത് തടിക്കുന്നതു മൂലം ശ്വാസനാളത്തിലൂടെയുള്ള വായുസഞ്ചാരത്തിന് വിഷമം നേരിടുന്നതും കഫം മൂലം മൂക്ക് അടയുകയും ചെയ്യുന്നത് കാരണമാണ് ആസ്തമ രോഗികള്‍ക്ക് കൂടുതല്‍ ശക്തിയെടുത്ത് ശ്വാസോച്ഛാസം നടത്തേണ്ടിവരുന്നത്. ശൈത്യകാലത്ത് തണുത്ത വായു ശ്വാസനാളത്തില്‍ കൂടുതല്‍ കോച്ചിവലിച്ചിലുണ്ടാക്കുകയും ശ്വാസോച്ഛാസം ഏറെ വിഷമകരമാകുകയും ചെയ്യും.

ആസ്തമ രോഗത്തിന്റെ കാരണങ്ങളെയും ചികിത്സാ രീതികളെയും കുറിച്ച് പല രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും തെറ്റിദ്ധാരണകളാണുള്ളത്. ആസ്തമ പാരമ്പര്യമായി വരുന്നതും പകരുന്നതുമായ അസുഖമാണ്, മത്സ്യം വിഴുങ്ങലും ആള്‍ട്ടര്‍നേറ്റീവ് മെഡിസിനും യോഗയുമടക്കമുള്ള ചികിത്സകള്‍ കൊണ്ട് ആസ്തമ നിയന്ത്രിക്കാം, ശ്വാസനാളത്തെ പ്രകോപിപ്പിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കിക്കൊണ്ടും ആസ്തമയെ നിയന്ത്രിക്കാം, ഒന്നും ഫലിച്ചില്ലെങ്കില്‍ മാത്രമേ ഇന്‍ഹേലര്‍ പോലുള്ള പ്രതിവിധികളെ ആശ്രയിക്കാവൂ ഇങ്ങനെ നീളുന്നു ഇത്തരം തെറ്റിദ്ധാരണകള്‍. ഈ സാഹചര്യത്തില്‍ ആസ്തമയെയും അതിനുള്ള ചികിത്സയെയും പാര്‍ശ്വഫലങ്ങള്‍ കുറവായ കോര്‍ടികോസ്റ്റിറോയ്ഡ് ഇന്‍ഹലേഷന്‍ തെറാപ്പിയെയും കുറിച്ച് രോഗികളെയും അവര്‍ക്ക് പരിചരണം നല്‍കുന്നവരെയും ബോധവല്‍ക്കരിക്കേണ്ടത് വളരെയധികം ആവശ്യമാണ്.

വായിലൂടെ കഴിക്കുന്ന മരുന്നുകളോട് ആസ്തമ രോഗികളില്‍ ചിലരുടെ ശരീരം രൂക്ഷമായി പ്രതികരിക്കാറുണ്ട്. ചിലരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും അസുഖം മൂലം തകരാറിലാകും. ഇത്തരക്കാരില്‍ ഇന്‍ഹലേഷന്‍ തെറാപ്പിയാണ് ഏറ്റവും ഫലപ്രദം. പാര്‍ശ്വഫലങ്ങള്‍ കുറവാണെന്നതും അതിവേഗത്തില്‍ ആശ്വാസം നല്‍കുമെന്നതും ഇന്‍ഹലേഷന്‍ തെറാപ്പിയുടെ പ്രത്യേകതയാണ്. ശ്വാസനാളത്തിലേക്ക് കോര്‍ടികോസ്റ്റിറോയ്ഡ് കടത്തിവിടുന്ന ഇന്‍ഹേലര്‍ പമ്പാണ് ഇന്‍ഹലേഷന്‍ തെറാപ്പിയുടെ പ്രധാന ഘടകം.

ഇന്‍ഹലേഷന്‍ തെറാപ്പിയില്‍ വളരെ കുറഞ്ഞ അളവില്‍ അതായത് 25 മുതല്‍ 100 മൈക്രോഗ്രാം വരെ കോര്‍ടിസ്റ്റിറോയ്ഡ് മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ വായിലൂടെ കഴിക്കുന്ന മരുന്നുകളില്‍ ഇതിന്റെ അളവ് വളരെ കൂടുതല്‍, അതായത് 10,000 മൈക്രോഗ്രാം വരെ ആയിരിക്കും. ഇന്‍ഹലേഷന്‍ തെറാപ്പിയെ അപേക്ഷിച്ച് 200 ഇരട്ടി അളവ് മരുന്ന് ഗുളികകളിലൂടെ ശരീരത്തിലെത്തുന്നുവെന്ന് ചുരുക്കം. ഇതില്‍ തന്നെ ഒരു ഭാഗം മാത്രമേ ശ്വാസകോശത്തില്‍ എത്തൂ. മരുന്നിന്റെ അളവ് കൂടുന്നതിന് ആനുപാതികമായി ഇതിന്റെ പാര്‍ശ്വഫലങ്ങളും കൂടുതലായിരിക്കും.

സ്റ്റിറോയ്ഡ് എന്ന വാക്കാണ് പലപ്പോഴും രോഗികളുടെ മനസില്‍ ആശങ്കയുണ്ടാക്കുകയും ഇന്‍ഹലേഷന്‍ തെറാപ്പിയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നത്. ശരീരത്തില്‍ പ്രകോപനങ്ങളുണ്ടാകുമ്പോള്‍ സ്വാഭാവികമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നതാണ് സ്റ്റിറോയ്ഡുകള്‍. അതിനാല്‍ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വരെ ഇത് സുരക്ഷിതമായി ഉപയോഗിക്കാം. പ്രായപൂര്‍ത്തിയായവരിലും അല്ലാത്തവരിലും കുട്ടികളിലുമെല്ലാം രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കുന്നതിലും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കുന്നതിലും ഇന്‍ഹേലര്‍ തെറാപ്പി ഫലപ്രദമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആസ്തമ രോഗികളില്‍ ഇന്‍ഹേലര്‍ തെറാപ്പി എത്ര കാര്യക്ഷമവും സുരക്ഷിതവുമാണെന്ന് റെസ്പിറേറ്ററി മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഗവേഷണ പ്രബന്ധങ്ങള്‍ വ്യക്തമാക്കുന്നു.

ഇന്‍ഹലേഷന്‍ തെറാപ്പിയില്‍ വളരെ കുറഞ്ഞ അളവില്‍ അതായത് 25 മുതല്‍ 100 മൈക്രോഗ്രാം വരെ കോര്‍ടിസ്റ്റിറോയ്ഡ് മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ വായിലൂടെ കഴിക്കുന്ന മരുന്നുകളില്‍ ഇതിന്റെ അളവ് വളരെ കൂടുതല്‍, അതായത് 10,000 മൈക്രോഗ്രാം വരെ ആയിരിക്കും. ഇന്‍ഹലേഷന്‍ തെറാപ്പിയെ അപേക്ഷിച്ച് 200 ഇരട്ടി അളവ് മരുന്ന് ഗുളികകളിലൂടെ ശരീരത്തിലെത്തുന്നുവെന്ന് ചുരുക്കം. ഇതില്‍ തന്നെ ഒരു ഭാഗം മാത്രമേ ശ്വാസകോശത്തില്‍ എത്തൂ. മരുന്നിന്റെ അളവ് കൂടുന്നതിന് ആനുപാതികമായി ഇതിന്റെ പാര്‍ശ്വഫലങ്ങളും കൂടുതലായിരിക്കും.

ഇന്‍ഹലേഷന്‍ തെറാപ്പിയില്‍ ആസ്തമ ലക്ഷണങ്ങള്‍ നിയന്ത്രിക്കുന്നതിനാവശ്യമായ അളവില്‍ കോര്‍ടിസ്റ്റിറോയ്ഡ് നേരെ ശ്വാസകോശത്തിലെത്തും. എന്നാല്‍ വായിലൂടെ മരുന്നു കഴിക്കുമ്പോള്‍ അത് ദഹനത്തിലൂടെ രക്തത്തില്‍ കലര്‍ന്ന് വേണം ശ്വാസകോശമടക്കമുള്ള അവയവങ്ങളിലേക്ക് സഞ്ചരിക്കാന്‍.
ശൈത്യകാലത്ത് ആസ്തമ രോഗികള്‍ക്ക് ഇന്‍ഹലേഷന്‍ തെറാപ്പിയാണ് ഏറ്റവും എളുപ്പവും ലളിതവും കാര്യക്ഷമവും പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞതുമായ ചികിത്സ എന്ന കാര്യത്തില്‍ സംശയം വേണ്ട.

Comments

comments

Categories: FK Special, Slider