2018ല്‍ ജിഡിപി വളര്‍ച്ച 7.5 ശതമാനമാകും

2018ല്‍ ജിഡിപി വളര്‍ച്ച 7.5 ശതമാനമാകും

ന്യൂഡെല്‍ഹി: 2018ല്‍ ഇന്ത്യ 7.5 ശതമാനം വളര്‍ച്ചാ നിരക്ക് രേഖപ്പെടത്തുമെന്ന് ആഗോള ബാങ്കിംഗ് സ്ഥാപനമായ നോമുറ. സെപ്റ്റംബര്‍ പാദത്തില്‍ രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച 6.3 ശതമാനം ഉയര്‍ന്നുവെന്ന കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നോമുറയുടെ നിരീക്ഷണവും വന്നിരിക്കുന്നത്. ജൂണ്‍പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച മൂന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.7 ശതമാനത്തിലെത്തിയിരുന്നു. ഇതില്‍ നിന്നുള്ള മികച്ച വീണ്ടെടുപ്പാണ് രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയത് എന്നാണ് നോമുറ വിലയിരുത്തുന്നത്.

നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 6.9 ശതമാനം ജിഡിപി വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് നോമുറയുടെ നിരീക്ഷണം. 2018ല്‍ ശരാശരി 7.5 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രാജ്യത്തിന് നേടാനാകുകയെന്നും വിലയിരുത്തുന്നു.

Comments

comments

Categories: Slider, Top Stories