ഇന്ത്യയില്‍ മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കാന്‍ ബിഎംഡബ്ല്യു

ഇന്ത്യയില്‍ മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കാന്‍ ബിഎംഡബ്ല്യു

രാജ്യത്തെ വളര്‍ന്നുവരുന്ന സൂപ്പര്‍ബൈക്ക് വിപണിയില്‍ വമ്പന്‍ കളി പുറത്തെടുക്കും

മുംബൈ : ഇന്ത്യയില്‍ മോട്ടോര്‍സൈക്കിളുകള്‍ അസ്സംബ്ള്‍ ചെയ്യുന്ന കാര്യം ബിഎംഡബ്ല്യു മോട്ടോറാഡ് പരിശോധിക്കുന്നു. രാജ്യത്തെ വളര്‍ന്നുവരുന്ന സൂപ്പര്‍ബൈക്ക് വിപണിയില്‍ വമ്പന്‍ കളി പുറത്തെടുക്കുകയാണ് ജര്‍മ്മന്‍ കമ്പനിയുടെ ലക്ഷ്യം.

ഇതുകൂടാതെ ടിവിഎസ് മോട്ടോറില്‍നിന്ന് പ്രാദേശികമായി നിര്‍മ്മിച്ച 310 സിസി ബൈക്ക് വാങ്ങുന്നതും ബിഎംഡബ്ല്യു മോട്ടോറാഡിന്റെ പരിഗണനയിലാണ്. മാത്രമല്ല, തായ്‌ലാന്‍ഡില്‍നിന്ന് വിവിധ മോഡലുകള്‍ ഇറക്കുമതി ചെയ്യുന്ന കാര്യവും ആഡംബര ബൈക്ക് നിര്‍മ്മാതാക്കള്‍ ആലോചിക്കുന്നു.

ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതാണ് കൂടുതല്‍ ലാഭകരമെന്ന് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മേധാവി ടിമോ റെഷ്

ലോകത്തെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ വിപണിയാണ് ഇന്ത്യ എന്ന വസ്തുത ബിഎംഡബ്ല്യു ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. ഇന്ത്യയിലെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ വലിയ അവസരങ്ങളുണ്ടെന്ന് കരുതുന്നതായി ബിഎംഡബ്ല്യു മോട്ടോറാഡ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി ടിമോ റെഷ് ഈയിടെ വ്യക്തമാക്കിയിരുന്നു.

പ്രാദേശികമായി നിര്‍മ്മിക്കുന്ന കാര്യം നിരന്തരം പരിശോധിച്ചുവരികയാണെന്നും ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതാണ് കൂടുതല്‍ ലാഭകരമെന്നും റെഷ് പറഞ്ഞു. ഇന്ത്യയിലെ പ്രീമിയം ബൈക്ക് വിപണി വളര്‍ച്ച തുടരുകയാണെങ്കില്‍ പിന്നെ മറ്റൊന്നും നോക്കാനില്ല. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Auto