ബാറ്ററി വില കുറയാതെ രക്ഷയില്ലെന്ന് അമിതാഭ് കാന്ത്

ബാറ്ററി വില കുറയാതെ രക്ഷയില്ലെന്ന് അമിതാഭ് കാന്ത്

ബാറ്ററി സാങ്കേതികവിദ്യയില്‍ മുന്നേറ്റം ഉണ്ടാക്കണമെന്ന് നിതി ആയോഗ് സിഇഒ

ഹൈദരാബാദ് : ഇലക്ട്രിക് കാറുകള്‍ക്കുവേണ്ടിയുള്ള ബാറ്ററികളുടെ ഉല്‍പ്പാദനച്ചെലവ് കുറയേണ്ടത് അനിവാര്യമെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. എങ്കില്‍ മാത്രമേ ബാറ്ററികളുടെയും അതുവഴി ഇലക്ട്രിക് കാറുകളുടെയും വില കുറയൂ. ബാറ്ററി നിര്‍മ്മാണ ചെലവ് കുറയ്ക്കുന്നതിന് സാങ്കേതികവിദ്യ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇലക്ട്രിക് കാറുകളുടെ മേന്‍മയെക്കുറിച്ച് ഗിരിപ്രഭാഷണം നടത്തിയിട്ടും ഇന്ത്യയില്‍ ഇപ്പോഴും ഒരു ശതമാനം ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമാണ് ഉള്ളതെന്ന് അമിതാഭ് കാന്ത് ചൂണ്ടിക്കാട്ടി. എട്ടാമത് ആഗോള സംരംഭകത്വ ഉച്ചകോടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആന്തരിക ദഹന എന്‍ജിന്‍ കാറുകളേക്കാള്‍ വിലയാണ് നിലവില്‍ ഇലക്ട്രിക് കാറുകള്‍ക്കെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡ്രൈവര്‍ലെസ് കാറുകളെ സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറായിട്ടില്ലെന്ന് അമിതാഭ് കാന്ത് അഭിപ്രായപ്പെട്ടു. വാഹന ഷെയറിംഗ് ഇന്ത്യയില്‍ പ്രോത്സാഹിപ്പിക്കാം

ബാറ്ററിയുടെ നിര്‍മ്മാണച്ചെലവും അതുവഴി വിലയും കുറഞ്ഞാല്‍ ആന്തരിക ദഹന എന്‍ജിന്‍ കാറിന്റെ അതേ വില മാത്രമേ ഇലക്ട്രിക് കാറുകള്‍ക്കും വരികയുള്ളൂ. ബാറ്ററി സാങ്കേതികവിദ്യയില്‍ മുന്നേറ്റം ഉണ്ടാക്കുകയെന്നതാണ് ഇനി ചെയ്യാനുള്ളത്. ബാറ്ററി ചാര്‍ജിംഗ് സര്‍വീസ് ഒരുക്കുന്നതില്‍ ആര്‍ക്കും കുത്തകവകാശം ഉണ്ടാകരുത്. ഏത് ചാര്‍ജിംഗ് സ്‌റ്റേഷനില്‍ പോയാലും കാര്‍ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സൗകര്യമുണ്ടാകണം.

കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഇന്ത്യ വലിയ അവസരമാണ് നല്‍കുന്നത്. ചില വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ആളോഹരി കാര്‍ ഉടമസ്ഥത ഇന്ത്യയില്‍ വളരെ താഴ്ന്നതാണെന്ന് അമിതാഭ് കാന്ത് ചൂണ്ടിക്കാട്ടി. ഇലക്ട്രിക് വാഹനങ്ങള്‍ക്കുവേണ്ട വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ തക്കശേഷി ഇന്ത്യയ്ക്കുണ്ട്. സൂര്യന്‍ പോലെയുള്ള പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളെ കൂടുതലായി ആശ്രയിക്കാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്.

ഡ്രൈവര്‍ലെസ് കാറുകളെ സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറായിട്ടില്ലെന്ന് അമിതാഭ് കാന്ത് അഭിപ്രായപ്പെട്ടു. വാഹന ഷെയറിംഗ് ഇന്ത്യയില്‍ പ്രോത്സാഹിപ്പിക്കാം. ഷെയേഡ്, കണക്റ്റഡ് കാറുകളിലാണ് തനിക്ക് വിശ്വാസം. ഡ്രൈവറില്ലാ കാറുകളിലല്ല. ഷെയേഡ് മൊബിലിറ്റിക്ക് വലിയ ഭാവിയുണ്ടെന്നും നിതി ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു.

Comments

comments

Categories: Auto