മദ്യപാനം തലവേദനയാകുമ്പോള്‍

മദ്യപാനം തലവേദനയാകുമ്പോള്‍

മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങള്‍ ശാസ്ത്രീയമായി മനസിലാക്കി ഒഴിവാക്കാം

പകലരുത്, പലതരുത്, പതറരുത്, പഴമരുത്, പലരരുത്, പാടരുത്… മദ്യപാനത്തെക്കുറിച്ചുള്ള പഴമക്കാരുടെ ആപ്തവാക്യമാണിത്. പഴവും മദ്യവും കൂട്ടുന്നത് വീര്യം പതിന്മടങ്ങ് കൂട്ടുമെന്നതാണ് പഴമരുതെന്ന പ്രയോഗത്തിനു പിന്നില്‍. ഇതിനോട് ചേര്‍ത്തുവെക്കാവുന്ന ഇംഗ്ലീഷ് വാക്യമാണ് Grape or grain, but never the twain.” വീഞ്ഞോ വിസ്‌കിയോ ആവാം, എന്നാല്‍ രണ്ടും ഒരുമിച്ചു വേണ്ടെന്നര്‍ത്ഥം. വൈനും ബീറും ഒരുമിച്ച് ഉപയോഗിക്കുന്നത് അസുഖകരമായ മന്ദത ഉണ്ടാക്കുമെന്നത് സത്യം. മദ്യപാനത്തിന്റെ തിക്തഫലമാണ് ഹാംഗ് ഓവര്‍ എന്ന ഈ മന്ദത. അമിത മദ്യപാനം, രാത്രി ഏറെ വൈകി ഉറക്കം നിന്നുള്ള മദ്യപാനം, പലയിനം മദ്യങ്ങള്‍ മാറിമാറി കഴിക്കുന്നത് തുടങ്ങിയ ശീലങ്ങള്‍ തല പൊളിഞ്ഞുപോകുകയാണോ എന്നു തോന്നിക്കുന്ന കഠിനതലവേദനയും നിര്‍ജലീകരണവും ഉണ്ടാക്കുന്നു. മദ്യക്കൂട്ടുകള്‍ വിവേചനരഹിതമായി ഉപയോഗിക്കുന്നതു കൂടുതല്‍ പേരിലും ഹാംഗ്ഓവര്‍ സൃഷ്ടിക്കുന്നതായി സാധാരണ കണ്ടുവരുന്നു.

നിര്‍ജലീകരണമാണ് ഹാംഗോവറിന്റെ പ്രധാന ലക്ഷണം. ഇത് വൃക്കകളിലെ അല്‍ഡോസ്റ്റിറോണ്‍, കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ നിലകളില്‍ മാറ്റമുണ്ടാക്കുകയും മദ്യം ശരീരത്തില്‍ വിഷമായി മാറുന്നതിന്റെ ഫലം പ്രകടിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല ഇത് രോഗപ്രതിരോധശേഷി കുറയ്ക്കുന്നു. തലവേദന, മനംപിരട്ടല്‍, തളര്‍ച്ച എന്നിവ ഇതിന്റെ സൂചനകളാണ്

മദ്യപാനക്രമത്തെക്കുറിച്ചും ചില സിദ്ധാന്തങ്ങളുണ്ട്. “Wine before beer and you’ll feel queer. Beer before wine and you’ll feel fine.”.’ ( ബീറിനു പിന്നാലെ വീഞ്ഞു കുടിക്കുന്നത് പൂസാക്കും, മറിച്ചാണ് സുഖപ്രദം) രണ്ടു പെഗ്ഗിനു ശേഷം ഓര്‍മ നഷ്ടപ്പെടുന്നു. മേല്‍പ്പറഞ്ഞ വാചകങ്ങളെ ആശ്രയിച്ച് മദ്യപിക്കുന്നത് എത്രമാത്രം ആശാസ്യമാണെന്നതും ചിന്തനീയം. ഇക്കാര്യങ്ങള്‍ ഹാംഗ്ഓവര്‍ വഷളാക്കുമെന്നതിന് തെളിവുണ്ടോയെന്നും പരിശോധിക്കേണ്ടതാണ്. മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളെപ്പറ്റി 2000-ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ നിര്‍ജലീകരണത്തെയാണ് ഹാംഗോവറിന്റെ പ്രധാന ലക്ഷണമായി എടുത്തു പറഞ്ഞിട്ടുള്ളത്. ഇത് വൃക്കകളിലെ അല്‍ഡോസ്റ്റിറോണ്‍, കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ നിലകളില്‍ മാറ്റമുണ്ടാക്കുകയും മദ്യം ശരീരത്തില്‍ വിഷമായി മാറുന്നതിന്റെ ഫലം പ്രകടിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല ഇത് രോഗപ്രതിരോധശേഷി കുറയ്ക്കുന്നു. തലവേദന, മനംപിരട്ടല്‍, തളര്‍ച്ച എന്നിവ ഇതിന്റെ സൂചനകളാണ്.

ലഹരിക്കു നിദാനമായ മദ്യത്തിലെ എഥനോളിനു പുറമെ രാസവസ്തുക്കളും ഹാംഗ്ഓവറിനു കാരണമാകുന്നു. മദ്യവ്യാപാരം കോംഗനേഴ്‌സ് എന്നു വിളിക്കുന്ന ഇവ മദ്യം വാറ്റുമ്പോള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന അസിറ്റോണ്‍, അസെറ്റാല്‍ഡിഹൈഡ്, ഫ്യൂസല്‍ ഓയില്‍, ടാനിണ്‍സ് എന്നിവയാണ്. മദ്യത്തിന് കറുത്ത നിറം നല്‍കുന്നത് ഈ ഘടകങ്ങളാണ്. നിറമില്ലാത്ത വോഡ്കയെ അപേക്ഷിച്ച് വിസ്‌കിയില്‍ 37 ഇരട്ടിയാണ് ഈ ഘടകങ്ങളുടെ സാന്നിധ്യം

പ്രധാനമായും രണ്ടു കാര്യങ്ങളാണ് മദ്യപാനക്കിനു ശേഷം ഹാംഗ്ഓവര്‍ ഉണ്ടാക്കുന്നത്. എത്രത്തോളം ലഹരി അകത്താക്കിയെന്നതാണ് ആദ്യത്തേത്. എത്ര വേഗത്തിലാണ് കുടിച്ചത് എന്ന കാര്യമാണ് അടുത്തത്. എന്നാല്‍ രണ്ടു കാര്യങ്ങളും എല്ലാവരിലും ഒരേ പോലെയല്ല പ്രവര്‍ത്തിക്കുന്നത്. ഒരുപാട് മദ്യം കഴിച്ചാലും മന്ദരാകാത്തവരുണ്ട്. 12 യൂണിറ്റ് മദ്യം അകത്താക്കുന്ന മൂന്നിലൊരാള്‍ക്ക് ഹാംഗ്ഓവറുണ്ടാകുന്നില്ലെന്നാണ് ഡേന്‍സ് ഓണ്‍ ഹോളിഡേ നടത്തിയ പഠനത്തില്‍ തെളിഞ്ഞത്. നാലു പിന്റ് ബോട്ടില്‍ ബീര്‍ അല്ലെങ്കില്‍ നാലു ഗ്ലാസ് വൈന്‍ (1000 മില്ലിലിറ്റര്‍) ആണ് 12 യൂണിറ്റ്. ബീറും വൈനും ചേര്‍ത്തു കഴിക്കുന്നതു കൊണ്ട് ലഹരിയുടെ അളവ് കൂടുന്നില്ല. എന്നാല്‍ കോക്ക്‌ടെയിലുകള്‍ വീര്യം കൂടിയവയാണ്. കോക്ക്‌ടെയിലുകളിലടങ്ങിയ മദ്യത്തിനു പുറമെയുള്ള ഘടകങ്ങളും ഹാംഗോവര്‍ കൂട്ടുന്നു. ഇത് കൂടുതല്‍ ലഹരി അകത്തു ചെല്ലാതെ തന്നെ തളര്‍ച്ചയുണ്ടാക്കുന്നു.

ലഹരിക്കു നിദാനമായ മദ്യത്തിലെ എഥനോളിനു പുറമെ രാസവസ്തുക്കളും ഹാംഗ്ഓവറിനു കാരണമാകുന്നു. മദ്യവ്യാപാരം കോംഗനേഴ്‌സ് എന്നു വിളിക്കുന്ന ഇവ മദ്യം വാറ്റുമ്പോള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന അസിറ്റോണ്‍, അസെറ്റാല്‍ഡിഹൈഡ്, ഫ്യൂസല്‍ ഓയില്‍, ടാനിണ്‍സ് എന്നിവയാണ്. മദ്യത്തിന് കറുത്ത നിറം നല്‍കുന്നത് ഈ ഘടകങ്ങളാണ്. നിറമില്ലാത്ത വോഡ്കയെ അപേക്ഷിച്ച് വിസ്‌കിയില്‍ 37 ഇരട്ടിയാണ് ഈ ഘടകങ്ങളുടെ സാന്നിധ്യം. ഹാംഗ്ഓവര്‍ ഉണ്ടാക്കുന്ന മദ്യത്തിലെ ഘടകങ്ങളെക്കുറിച്ചു പഠിക്കാന്‍ സ്ഥിരമായി മദ്യപിക്കുന്ന, എന്നാല്‍ മദ്യത്തിന്റെ ദൂഷ്യഫലങ്ങള്‍ പ്രകടിപ്പിക്കാത്ത അമേരിക്കന്‍ സര്‍വകലാശാല വിദ്യാര്‍ത്ഥികളെ നിരീക്ഷണത്തിനു വിധേയമാക്കി. അവര്‍ക്ക് വിസ്‌കി- കോള, വോഡ്ക- കോള, ഏതാനും തുള്ളി മദ്യം ചേര്‍ത്ത കോള- ടോണിക് മിശ്രിതം പ്ലേസ്‌ബൊ എന്നീ കോംബോകള്‍ വ്യത്യസ്ത രാത്രികളില്‍ നല്‍കി.

മൂന്നു മുതല്‍ ആറ് പെഗ് വരെ മദ്യം അവര്‍ ഓരോ രാത്രിയിലും കഴിച്ചു. ഓരോ 100 മില്ലിയിലും 0.11 ഗ്രാം ലഹരിയാണ് അടങ്ങിയിരുന്നത്. ശരാശരി അഞ്ച് പെഗ് ആണ് അവര്‍ ഓരോ രാത്രിയിലും അകത്താക്കിയിരുന്നത്. രാവിലെ ഏഴു മണിക്ക് എഴുന്നേല്‍പ്പിച്ച് ഒരു പറ്റം പരിശോധനകള്‍ക്ക് അവരെ വിധേയരാക്കി. 450 ഡോളറാണ് ഓരോരുത്തര്‍ക്കും നല്‍കിയ പ്രതിഫലം. വിസ്‌കി കുടിച്ചവരിലാണ് കൂടുതല്‍ ഹാംഗ്ഓവര്‍ പ്രകടമായത്. എന്നാല്‍ പ്രതികരണ പരിശോധനകളില്‍ അവര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കോംഗനേഴ്‌സിന്റെ സാന്നിധ്യം വളരെ കുറഞ്ഞ വൈറ്റ് റം, വോഡ്ക, ജിന്‍ പോലുള്ള മദ്യങ്ങള്‍ താരതമ്യേന കുറഞ്ഞ ഹാംഗ്ഓവര്‍ ഉണ്ടാക്കുന്നവയാണ്. മദ്യത്തിന്റെ വിപുലമായ ശ്രേണി പരീക്ഷിക്കുന്നവര്‍ പലപ്പോഴും തെരഞ്ഞെടുക്കുന്നത് കോംഗനേഴ്‌സിന്റെ സാന്നിധ്യം കൂടുതലുള്ള കരിനിറമുള്ളവയായിരിക്കും. എന്നാല്‍ ഇവയുടെ മിശ്രിതം ഉപയോഗിക്കുന്നതു കൊണ്ട് ഹാംഗ്ഓവറുണ്ടാകണമെന്നില്ല.

മദ്യപാനത്തില്‍ ബീറാണോ വൈനാണോ ആദ്യം കുടിക്കാവുന്നത് എന്നതിനെപ്പറ്റി ഒരു ശാസ്ത്രജ്ഞനും കുറ്റമറ്റ പഠനം നടത്തിയിട്ടില്ല. ആദ്യം ഏതു കഴിച്ചാലും ആത്യന്തികമായി അകത്തു ചെന്ന മദ്യത്തിന്റെ അളവ് ഉണ്ടാക്കുന്ന ലഹരിയുടെ ശക്തിക്കാണ് പ്രാധാന്യം. ഇവിടെ സൂചിപ്പിച്ച വിഭാഗങ്ങളില്‍ ഏറ്റവും വീര്യം കുറഞ്ഞ മദ്യം ബീറാണ്. വൈനിന്റെ പകുതി വീര്യമേ അതിനുള്ളൂ. അതിനാല്‍ ബീറില്‍ തുടങ്ങി മറ്റ് മദ്യങ്ങളിലേക്കു പ്രവേശിക്കുന്നത് ഹാംഗ് ഓവര്‍ അകറ്റാന്‍ സഹായിച്ചേക്കും. എന്നാല്‍ വീഞ്ഞിലും വീര്യം കൂടിയ മദ്യങ്ങളിലും കുടി തുടങ്ങുന്ന വ്യക്തി അമിതമദ്യപാനത്തിലേക്കു വഴുതി വീഴാനിടയാകുന്നു. സ്വന്തം മദ്യപാനശീലം വിലയിരുത്തുന്നതില്‍ ആരും സമര്‍ത്ഥരല്ലെന്നത് ഒരു നഗ്നസത്യമാണ്. മദ്യം തന്നെ കീഴ്‌പ്പെടുത്തിയേക്കുമെന്ന് കുടി തുടങ്ങുമ്പോള്‍ അല്‍പ്പസ്വല്‍പ്പം ആശങ്കപ്പെടുന്നവരുണ്ട്. അമിത മദ്യപാനത്തിലേക്ക് പോകാതിരിക്കാന്‍ ഈ ഘട്ടത്തില്‍ അവര്‍ ശ്രദ്ധിക്കുകയും ചെയ്യും. എന്നാല്‍, പോകെപ്പോകെ ഇനി അല്‍പ്പം കൂടുതല്‍ കുടിച്ചാലും കുഴപ്പമില്ലെന്ന് നിസാരവല്‍ക്കാന്‍ തുടങ്ങുന്നു. ഇത് ദോഷം ചെയ്യും.

അതായത്, ഹാംഗ്ഓവറിനു മദ്യക്കൂട്ടുകളെ കുറ്റപ്പെടുത്താന്‍ നിലവില്‍ തെളിവുകളില്ലെന്നതാണു വാസ്തവം. അമിത മദ്യപാനമാണ് ഇതിനു കാരണം. പ്രത്യേകിച്ച് കരിനിറമുള്ള മദ്യങ്ങളുടെ അമിതോപയോഗം ഹാംഗ്ഓവറുണ്ടാക്കുന്നു. ഹാംഗ് ഓവര്‍ ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നു. ഏതായാലും അമിത മദ്യപാനം ഒഴിവാക്കുകയാണ് ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാനുള്ള ഉചിതമാര്‍ഗം. കുടി നിര്‍ത്താന്‍ കഴിയാത്തവരാകട്ടെ പഴമക്കാരുടെ ഈ ഉപദേശം ശ്രദ്ധിക്കുക- നമ്മളാണ് മദ്യം കുടിക്കുന്നത്, മദ്യം നമ്മളെയല്ല.

Comments

comments

Categories: FK Special, Slider