Archive

Back to homepage
Auto

ഹിറ്റ്‌ലര്‍ ഉപയോഗിച്ച 1939 മെഴ്‌സിഡസ് ബെന്‍സ് 770കെ ഗ്രോസര്‍ ലേലത്തിന് വെയ്ക്കും

അരിസോണ (യുഎസ്) : ക്ലാസ്സിക് കാര്‍ മോട്ടോറിംഗ് ലോകത്തെ കാറുകളിലൊന്നായ മെഴ്‌സിഡസ് ബെന്‍സ് 770കെ ഗ്രോസര്‍ ലേലത്തിന് വെയ്ക്കുന്നു. ജര്‍മ്മന്‍ സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലര്‍ ഉപയോഗിച്ചിരുന്ന കാര്‍ എന്നതാണ് 1939 മോഡല്‍ 770കെ ഗ്രോസറിന്റെ ചരിത്രപരമായ പ്രാധാന്യം. 1930 കളുടെ അവസാനം

Slider Top Stories

സൂര്യനെ തൊടാനുള്ള ദൗത്യവുമായി നാസ

വാഷിംഗ്ടണ്‍: പുതുവര്‍ഷത്തില്‍ 60-ാം വയസിലേക്ക് കടക്കുന്നതിനൊപ്പം പ്രധാനപ്പെട്ട നിരവധി ദൗത്യങ്ങള്‍ക്കുള്ള തയാറെടുപ്പുകളാണ് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ നടത്തുന്നത്. 2018ലെ നാസയുടെ നിര്‍ണായക ദൗത്യങ്ങളിലൊന്ന് സൂര്യനിലേക്കുള്ളതാണ്. സൂര്യന്റെ അന്തരീക്ഷത്തിലേക്ക് പ്രത്യേകം തയാറാക്കിയ ബഹിരാകാശ വാഹനത്തെ നേരിട്ടിറക്കുകയാണ് നാസയുടെ ലക്ഷ്യം. പാര്‍ക്കര്‍

Auto

ഓട്ടോമൊബീല്‍ : 2017 സാക്ഷ്യം വഹിച്ച പ്രധാന സംഭവങ്ങള്‍

ന്യൂഡെല്‍ഹി : 2017 ല്‍ ഇന്ത്യന്‍ വാഹന വ്യവസായം ഒട്ടനവധി കാര്യങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. നോട്ട് അസാധുവാക്കലിന്റെ ആഘാതത്തില്‍നിന്ന് വ്യവസായം പതുക്കെ സുഖം പ്രാപിക്കുന്നതോടെയാണ് 2017 ആരംഭിച്ചത്. ഭാരത് സ്‌റ്റേജ് 3 വാഹനങ്ങളുടെ വില്‍പ്പന നിരോധിച്ചത് 2017 ല്‍ വലിയ തലക്കെട്ടുകളായി.

Slider Top Stories

10 ആസിയാന്‍ രാജ്യ നേതാക്കള്‍ മുഖ്യാതിഥികളാകും:പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: 2018 ലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പത്ത് ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കന്മാര്‍ മുഖ്യാതിഥികളായെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നതെന്നും എല്ലാ ഇന്ത്യക്കാരെ സംബന്ധിച്ചും ഇത് അഭിമാനിക്കാവുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. 2017ലെ അവസാന മന്‍

Slider Top Stories

ഓഹരികളില്‍ നിന്നും എഫ്പിഐകള്‍ പിന്‍വലിച്ചത് 5,900 കോടി രൂപ

ന്യൂഡെല്‍ഹി: ഡിസംബര്‍ മാസം ആഭ്യന്തര ഓഹരികളില്‍ നിന്ന് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) പിന്‍വലിച്ചത് ഏകദേശം 5,900 കോടി രൂപ. ധനക്കമ്മിയിലുണ്ടായ വര്‍ധനയും ക്രൂഡ് ഓയില്‍ വില വര്‍ധനയും വിപണിയില്‍ നിക്ഷേപകരെ കൂടുതല്‍ ജാഗ്രതയുള്ളവരാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഒക്‌റ്റോബര്‍ മാസത്തെ കണക്ക് പ്രകാരം

Slider Top Stories

സെബിയുടെ ഐടി സേവന ചുരുക്കപ്പട്ടികയില്‍ വിപ്രോയും ടെക് മഹീന്ദ്രയും

ന്യൂഡെല്‍ഹി: ഐടി സേവനങ്ങള്‍ക്കായുള്ള സെബിയുടെ ചുരുക്കപ്പട്ടികയില്‍ 15 കമ്പനികള്‍ ഇടം നേടി. ടാറ്റ കമ്മ്യൂണിക്കേഷന്‍സ്, വിപ്രോ, ടെക് മഹിന്ദ്ര, തുടങ്ങി കമ്പനികള്‍ പട്ടികയിലുണ്ട്.തങ്ങളുടെ ഐടി ഇന്‍ഫ്രാസ്ട്രക്ചറിലെ സുരക്ഷാ പിഴവുകളെ തിരിച്ചറിഞ്ഞ് തരംതിരിക്കല്‍, സുരക്ഷാ ഭീഷണികള്‍ക്കെതിരായ സംരക്ഷണം നല്‍കല്‍ എന്നീ രണ്ട് സേവനങ്ങള്‍ക്കായാണ്

Slider Top Stories

നാല് മുഴുവന്‍ സമയ അംഗങ്ങള്‍; സെബിയുടെ ആവശ്യം ധനമന്ത്രാലയം അംഗീകരിച്ചു

ന്യൂഡെല്‍ഹി: നാല് മുഴുവന്‍ സമയ അംഗങ്ങള്‍ വേണമെന്ന സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ആവശ്യം ധനമന്ത്രാലയം അംഗീകരിച്ചു. റെഗുലേറ്ററി അതോറിറ്റിയില്‍ നേതൃനിര ശക്തമാക്കുന്നതിനും ചുമതലകള്‍ വേഗത്തില്‍ നിര്‍വഹിക്കുന്നതിനും ഈ നീക്കം സഹായകമാകും. 2015ല്‍ ഫോര്‍വാര്‍ഡ് മാര്‍ക്കറ്റ് കമ്മീഷന്‍ സെബിയില്‍

Arabia

യാസ് ബേ നവീകരണത്തിനുള്ള കോണ്‍ട്രാക്റ്റ് ബിഎഎം ഇന്റര്‍നാഷണലിന്

ദുബായ്: യാസ് ബേ വികസനത്തിന്റെ പ്രധാന കോണ്‍ട്രാക്റ്ററായി ബിഎഎം ഇന്റര്‍നാഷണലിനെ ചുമതലപ്പെടുത്തിയതായി മിറാള്‍. പൊതുസ്ഥലം, വിപണകേന്ദ്രങ്ങള്‍, എഫ് ആന്റ് ബി വിഭാഗം എന്നിവയുടെ ചുമതലയാണ് ഇതോടെ ബിഎഎമ്മിന് ഏല്‍പ്പിച്ചുനല്കുന്നത്. 2019 ഓടെ പ്രവര്‍ത്തനസജ്ജമാക്കാവുന്ന വിധത്തിലാണ് പൊതുസ്ഥലത്തിന്റെ പണികള്‍ പുരോഗമിക്കുന്നത്. യാസ് ബേ

Arabia

ഒമാനിലെ പുതിയ കുതിപ്പിന് കല്യാണ്‍ ജൂവലേഴ്‌സ്

മസ്‌ക്കറ്റ്: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കല്യാണ്‍ ജൂവലേഴ്‌സിന്റെ ഒമാനിലെ പുതിയ ഷോറൂമുകള്‍ വന്‍ ജനക്കൂട്ടത്തിന്റെ സാന്നിദ്ധ്യത്തില്‍ ഷാരൂഖ് ഖാന്‍ ഉദ്ഘാടനം ചെയ്തു. അല്‍ മാബില നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ്, റൂവി ഹൈ സ്ട്രീറ്റ്, ബുഷാറിലെ അവന്യൂസ് മാള്‍ എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകള്‍. മസ്‌ക്കറ്റിലെ

Arabia

ഫെഡറല്‍ ബാങ്കും ലുലു എക്‌സ്‌ചേഞ്ചും ധാരണയില്‍

കൊച്ചി/ദുബായ് : വിദേശ പണമിടപാടുകള്‍ക്ക് ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യയുടെ പരിരക്ഷ ഏര്‍പ്പെടുത്താന്‍ ഫെഡറല്‍ ബാങ്കും ലുലു എക്‌സ്‌ചേഞ്ചും ധാരണയായി. ഇതോടെ വിദേശപണമിപാടുകള്‍ വേഗത്തിലും സുരക്ഷിതമായും നടക്കും. ഡിജിറ്റല്‍ ധനവിനിമയ സുരക്ഷയില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട്

Arabia

എമിറേറ്റ്‌സിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിച്ചോ ധവാന്റെ ട്വീറ്റ്

ദുബായ്: പ്രമുഖ വിമാനകമ്പനിയായ എമിറേറ്റ്‌സിനെതിരെ കഴിഞ്ഞ ദിവസം ടീം ഇന്ത്യ ബാറ്റ്‌സ്മന്‍ ശിഖര്‍ ധവാന് നടത്തിയ വിമര്‍ശനങ്ങള്‍ ട്വിറ്ററില്‍ വലിയ വിവാദത്തിനാണ് വഴിവെച്ചത്. പ്രമുഖ ഇന്ത്യന്‍ താരത്തില്‍ നിന്നേറ്റ വിമര്‍ശനം എമിറേറ്റ്‌സിന്റെ ബ്രാന്‍ഡിംഗിനെ ബാധിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. അണ്‍പ്രൊഫഷണല്‍ സമീപനം എന്നാണ്

Business & Economy

മോട്ടോ ജി 5 എസ് പ്ലസ് വിലക്കുറവില്‍

മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണായ മോട്ടോ ജി 5 എസ് പ്ലസിന്റെ വിലയില്‍ 1000 രൂപ കുറച്ചു. ലെനോവയുടെ ഉടമസ്ഥതയിലുള്ള മോട്ടോറോള പുറത്തിറക്കുന്ന ഫോണ്‍ ഇനി 14,999 രൂപയ്ക്ക് ലഭ്യമാകും. 4ജിബി റാം, 64 ജിബി ഇന്റേണല്‍ മെമ്മറി, 13 എംപി ക്യാമറ,

Tech

പൊലീസ് റോബോട്ടിനെ അവതരിപ്പിച്ചു

ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എച്ച്-ബോട്ട്‌സ് റോബോട്ടിക്‌സ് എന്ന സ്റ്റാര്‍ട്ടപ്പ് പൊലീസിന്റെ സവിശേഷതകളുള്ള റോബോട്ടിനെ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചു. പരാതികള്‍ കേള്‍ക്കാനും ബോംബ് കണ്ടെത്താനും കുറ്റവാളികളെ തിരിച്ചറിയാനും ഈ റോബോട്ടിനു കഴിവുണ്ട്. 6 മാസത്തെ പരീക്ഷണങ്ങള്‍ക്കു ശേഷം വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കും

Tech

വയര്‍ലെസ് ചാര്‍ജ്ജിംഗിന് പേറ്റന്റ്

ഒരു പ്രത്യേക ഓര്‍ഡറില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വയര്‍ലെസായി ചാര്‍ജ് ചെയ്യുന്ന സാങ്കേതിക വിദ്യക്ക് പേറ്റന്റ് ലഭിക്കുന്നതിനായി ആപ്പിളിന്റെ അപേക്ഷ. കൂടുതല്‍ ദൂരപരിധിയില്‍ ചാര്‍ജിംഗ് സാധ്യമാക്കുന്ന ഈ സാങ്കേതിക വിദ്യയിലൂടെ പരിധിക്കുള്ളിലെ ഐ ഫോണ്‍ ആദ്യം ചാര്‍ജ് ചെയ്യപ്പെടും. പിന്നീട് ആപ്പിള്‍ വാച്ചും

Tech

എല്‍ജിയുടെ തിന്‍ക്യൂ സ്പീക്കര്‍

എല്‍ജി ഇലക്ട്രോണിക്‌സ് ഗൂഗിള്‍ അസിസ്റ്റന്റിനെ പിന്തുണയ്ക്കുന്ന സ്മാര്‍ട്ട് സ്പീക്കര്‍ തിന്‍ക്യു പ്രഖ്യാപിച്ചു. ഉന്നത ശ്രേണിയിലെ സ്മാര്‍ട്ട് സ്പീക്കറുകള്‍ക്കിടയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ തിന്‍ക്യുവിന് സാധിക്കുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. തിന്‍ക്യുവിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ എല്‍ജി തയാറായിട്ടില്ല.

More

ഇതുവരെ ചെലവിട്ടത് അനുവദിച്ച തുകയുടെ 7% മാത്രം

ന്യൂഡെല്‍ഹി: സ്മാര്‍ട്ട് സിറ്റി മിഷന്റെ കീഴില്‍ 60 നഗരങ്ങള്‍ക്കായി അനുവദിച്ച തുക മതിയായ രീതിയില്‍ ചെലവഴിച്ചില്ലെന്ന് നഗരകാര്യ മന്ത്രാലയം. 9,860 കോടി രൂപയാണ് നഗരങ്ങള്‍ക്കായി പദ്ധതിക്ക് കീഴില്‍ അനുവദിച്ചത്. ഈ തുകയുടെ വെറും ഏഴ് ശതമാനം അതായത് ഏകദേശം 645 കോടി

FK Special Slider

പുതുവര്‍ഷം നേട്ടങ്ങളുടേതാകട്ടെ

പിന്നിടുന്ന വര്‍ഷത്തെ വിലയിരുത്തി, പാഠങ്ങള്‍ പഠിച്ച് പുതിയ കര്‍മ്മപദ്ധതികള്‍ വിഭാവനം ചെയ്യാനും നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ വീണ്ടെടുക്കാനുമുള്ള അവസരമാണ് പുതുവര്‍ഷം. വിലയിരുത്തുക, വിഭാവനം ചെയ്യുക, വീണ്ടെടുക്കുക എന്നീ മൂന്ന് ദൗത്യങ്ങള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ മനസ്സിലുണ്ടാകണം. വീഴ്ചകളെ വിലയിരുത്തി, വിജയങ്ങളെ സ്വപ്‌നം കാണാനുള്ള

Business & Economy

ആര്‍കോമുമായുള്ള കരാര്‍ ജിയോ ബിസിനസിന്റെ ചെലവ് ചുരുക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

ന്യൂഡെല്‍ഹി: റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ വയര്‍ലെസ് ബിസിനസ് ഏറ്റെടുക്കുന്നത് ചെലവ് ചുരുക്കുന്നതിനും ബിസിനസില്‍ ഏകോപനമുണ്ടാക്കുന്നതിനും റിലയന്‍സ് ജിയോയെ സഹായിക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി. എന്നാല്‍ ഈ സഹകരണത്തോടെ മാതൃകമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കടബാധ്യതയില്‍ ഇടക്കാലത്തേക്ക് പത്ത് മുതല്‍ 12 ശതമാനം വരെ വര്‍ധനയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും

More

ഇ-വേ ബില്‍ നടപ്പാക്കുന്നത് ജിഎസ്ടി വരുമാനം 25% വരെ വര്‍ധിപ്പിച്ചേക്കും

ന്യൂഡെല്‍ഹി: രാജ്യത്ത് ഇലക്ട്രോണിക് ബില്‍ (ഇ-വേ ബില്‍) സംവിധാനം നടപ്പാക്കുന്നതോടെ ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി)യില്‍ നിന്നുള്ള വരുമാനം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. ഇ-വേ ബില്‍ പ്രാബല്യത്തില്‍ വരുന്നത് ജിഎസ്ടി വരുമാനത്തില്‍ 20 മുതല്‍ 25 ശതമാനം വരെ

FK Special Slider

വരവറിയാതെ ചെലവു കഴിച്ചാല്‍…

മുഖ്യമന്ത്രി പിണറായി വിജയന്റേതായി വന്ന ഒരു പ്രസ്താവന ഓരോ മലയാളിയെയും ഇരുത്തി ചിന്തിപ്പിക്കും. കേരളത്തിന്റെ ധനസ്ഥിതി അത്ര മെച്ചമല്ല എന്നാണല്ലോ അദ്ദേഹം പറയാതെ പറഞ്ഞുവച്ചത്. നിത്യനിദാനങ്ങള്‍ക്കു വരെ വായ്പകളും ബോണ്ടുകളും കേന്ദ്ര സഹായങ്ങളും വഴി ധന ശേഖരണം നടത്തിപ്പോന്ന നമ്മുടെ കേരളം