ആദ്യ അന്‍പതില്‍ മൂന്നു ഐഐഎമ്മുകള്‍

ആദ്യ അന്‍പതില്‍ മൂന്നു ഐഐഎമ്മുകള്‍

മുംബൈ: ക്വാക്യുറെല്ലി സൈമണ്ട്‌സ് മാസ്റ്റേഴ്‌സിന്റെ മാനേജ്‌മെന്റ് റാങ്കിംഗ് 2018 ല്‍ മൂന്നു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ ആദ്യ 50 സ്ഥാനങ്ങള്‍ക്കുള്ളിലെത്തി. ഐഐഎം ബാഗ്ലൂര്‍(22-ാം സ്ഥാനം), എഐഎം അഹമ്മദാബാദ്(23-ാം സ്ഥാനം), എഐഎം കല്‍ക്കട്ട(46-ാം സ്ഥാനം) എന്നിവയാണ് പട്ടികയിലെ ആദ്യ ആദ്യ അന്‍പതില്‍ ഇടം പിടിച്ച ഐഐഎമ്മുകള്‍.

ക്യുഎസിന്റെ നാല് ബിസിനസ് മാസ്റ്റര്‍ റാങ്കിംഗ് വിഭാഗങ്ങളില്‍ ഒന്നാണ് മാനേജ്‌മെന്റ് റാങ്കിംഗ്. ബെസ്റ്റ് മാസ്റ്റേഴ്‌സ് ഇന്‍ ബിസിനസ് അനലക്റ്റിക്‌സ്, മാസ്റ്റര്‍ ഇന്‍ മാനേജ്‌മെന്റ്, മാസ്റ്റര്‍ ഇന്‍ ഫിനാന്‍സ്, എംബിഎ റാങ്കിംഗ് എന്നിവയാണ് നാലു റാങ്കിംഗ് വിഭാഗങ്ങള്‍. ലണ്ടന്‍ ബിസിനസ് സ്‌കൂള്‍ ഒന്നാം സ്ഥാനം നേടിയ ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു പ്രോഗ്രാം പോലും ഇടം നേടിയിട്ടില്ല. ഗ്ലോബല്‍ എംബിഎ വിഭാഗത്തില്‍ ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളാണ് ഒന്നാം സ്ഥാനത്ത്. ഫ്രഞ്ച് സ്ഥാപനങ്ങളായ ഇന്‍സീഡ്, ഹെക് പാരീസ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. 232 പ്രോഗ്രാമുകളെയാണ് റാങ്കിംഗിലുള്‍പ്പെടുത്തിയിരുന്നത്.

ഈ പട്ടികയ്ക്കു കീഴില്‍ അഞ്ചു ഇന്ത്യന്‍ പ്രോഗ്രാമുകളാണ് അവതരിപ്പിക്കപ്പെട്ടത്. ഐഐഎം അഹമ്മദ് 49-ാം സ്ഥാനത്തും ഐഐഎം ബെംഗളൂരു 58-ാം സ്ഥാനത്തും ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് 93 സ്ഥാനത്തും ഐഐഎം കല്‍ക്കട്ട 121-130 സ്ഥാനങ്ങള്‍ക്കിടയ്ക്കും എസ്പി ജെഐഎംആര്‍ 200 മുകളിലുള്ള ഗ്രൂപ്പിലും ഇടം നേടി. തൊഴില്‍ ലഭ്യത, സംരംഭകത്വം, അലൂമിനി ഔട്ട്കം, നേതൃത്വം , വൈവിധ്യം എന്നിവ വഴിയുള്ള നിക്ഷേപം തിരിച്ചുകിട്ടല്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നടത്തിയത്.

Comments

comments

Categories: More