‘ദി ബംഗാളീസ്’: ബംഗാളി സമൂഹത്തിന്റെ നേര്‍ച്ചിത്രം

‘ദി ബംഗാളീസ്’: ബംഗാളി സമൂഹത്തിന്റെ നേര്‍ച്ചിത്രം

ബംഗാളി സമൂഹത്തെ കുറിച്ച് എല്ലാം മനസിലാക്കാന്‍ മൂല്യമേറിയ സൃഷ്ടിയായി ഈ പുസ്തകം പ്രചാരം നേടും

ബംഗാളി സമൂഹത്തിന്റെ നേര്‍ക്കാഴ്ച്ചയായി ഒരു പുസ്തകം. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഗോത്ര -ഭാഷാ വംശത്തെയാണ് സുദീപ് ചക്രവര്‍ത്തിയുടെ ‘ദി ബംഗാളീസ്’ എന്ന പുസ്തകം വരച്ചുകാട്ടുന്നത്. മൂന്ന് നൊബേല്‍ സമ്മാന ജേതാക്കള്‍, ശാസ്ത്രജ്ഞര്‍, എഴുത്തുകാരുടെ നീണ്ട നിര, തത്വചിന്തകര്‍ തുടങ്ങി ബംഗാളി സമൂഹം ലോകത്തിനു സമ്മാനിച്ച അമൂല്യമായ സംഭാവനകളുടെ പട്ടിക നീളുന്നു. 2014 ലെ ഏഷ്യന്‍ പബ്ലിഷിംഗ് അവാര്‍ഡ് ജേതാവും 2009ലെ ക്രോസ്‌വേര്‍ഡ് അവാര്‍ഡ് ഫൈനലിസ്റ്റുമായ സുദീപ് വളരെ സമഗ്രമായ അവലോകനമാണ് ബംഗാളി സമൂഹത്തെ കുറിച്ച് തന്റെ രചനയിലൂടെ നടത്തിയിരിക്കുന്നത്.

എലിഫ് ബുക്ക് കമ്പനി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പുറംചട്ട തന്നെ ക്ലാസിക് ബംഗാളി ചിത്രത്തെ അനുസ്മരിപ്പിക്കുന്നു. ചുവന്ന ചായമടിച്ച ഒരു പഴയ ബംഗാളി ഭവനമാണ് കവറിലുള്ളത്. തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട പോസ്റ്ററുകളും കൊടിതോരണങ്ങളും ഇതില്‍ കാണാം. ഒരു ചെറുപ്പക്കാരന്‍ ഫുട്‌ബോള്‍ കളിക്കുന്നതും കാണാം. പുസ്തകം മുഴുവന്‍ ബംഗാളും ബംഗാളിയുമാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസിലാക്കാം. ബംഗാളി സമൂഹത്തെ കുറിച്ച് എല്ലാം മനസിലാക്കാന്‍ മൂല്യമേറിയ സൃഷ്ടിയായി ഈ പുസ്തകം പ്രചാരം നേടും.

ഫലിതത്തിനും സൗന്ദര്യത്തിനുമൊപ്പം ഗവേഷണവും ഉള്‍ക്കൊള്ളുന്ന ഈ രചന വായനക്കാരെ ഏറെ സ്വാധീനിക്കും. ബംഗാളി വംശീയതയിലൂടെയും സാമൂഹിക ഉച്ചനീചത്വങ്ങളിലൂടെയും എഴുത്തുകാരന്‍ ആഴത്തില്‍ സഞ്ചരിക്കുന്നുണ്ട്

ഫലിതത്തിനും സൗന്ദര്യത്തിനുമൊപ്പം ഗവേഷണവും ഉള്‍ക്കൊള്ളുന്ന ഈ രചന വായനക്കാരെ ഏറെ സ്വാധീനിക്കും. ബംഗാളി വംശീയതയിലൂടെയും സാമൂഹിക ഉച്ചനീചത്വങ്ങളിലൂടെയും എഴുത്തുകാരന്‍ ആഴത്തില്‍ സഞ്ചരിക്കുന്നുണ്ട്. സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യം പോലുള്ള ബംഗാളിന്റെ അനുകൂല ഭാവങ്ങള്‍ക്കു കൂടി തന്റെ പുസ്തകത്തില്‍ പ്രാധാന്യം നല്‍കാന്‍ അദ്ദേഹം മറന്നില്ല.

സുദീപ് ചക്രവര്‍ത്തിയെ സംബന്ധിച്ച് പ്രതീക്ഷകളുടെ ശ്രേണി, മഹത്തായ ചിത്രത്തിന്റെ നടുവില്‍ നിന്നുകൊണ്ട് വിശ്വാസങ്ങളുടെ തുടര്‍ച്ചയായ പരിശോധന, വന്‍ ദുരന്തങ്ങള്‍ എന്നിവയിലൂടെയാണ് ഒരു ബംഗാളി വളര്‍ന്നുവരുന്നത്. എല്ലായിടത്തും എന്തു കൊണ്ട് ചുവന്ന പതാകകകള്‍?, സിനിമാ ഹാളുകള്‍ പലപ്പോഴും അടച്ചുപൂട്ടിയിരിക്കുന്നതെന്തുകൊണ്ട്? നഗരത്തില്‍ ഇത്രയേറെ ദരിദ്രര്‍ ഉണ്ടായിരുന്നതെന്തുകൊണ്ട്? തുടങ്ങിയ പല ചോദ്യങ്ങള്‍ക്കും ‘ദി ബംഗാളീസ്’ മറുപടി പറയുന്നുണ്ട്. ബംഗാളി സമൂഹം എങ്ങനെ രൂപാന്തരപ്പെട്ടു, എങ്ങനെ ചിന്തിക്കുന്നു, പ്രവര്‍ത്തിക്കുന്നു, ഇന്നത്തെ കാലത്തു പോലും എങ്ങനെ മികച്ച രീതിയില്‍ അഭിവൃദ്ധിപ്പെടുന്നു എന്നുള്ളതിനെ കുറിച്ച് വ്യക്തമായ ധാരണ പുസ്തകം നല്‍കും. സാധാരണ വായനക്കാര്‍ക്കു പോലും താല്‍പര്യമുളവാക്കുന്ന നിരവധി വസ്തുതകള്‍ പുസ്തകം മുന്നില്‍വെയ്ക്കുന്നുണ്ടെന്ന് നിസംശയം പറയാം.

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: FK Special, Slider