എഫാത്ത സംസാര-കേള്‍വി പരിശോധനാകേന്ദ്രം ഉദ്ഘാടനം ചെയ്തു

എഫാത്ത സംസാര-കേള്‍വി പരിശോധനാകേന്ദ്രം ഉദ്ഘാടനം ചെയ്തു

തൊടുപുഴ: എഫാത്ത സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സെന്ററിന്റെ കേരളത്തിലെ ആറാമത്തെ പരിശോധനാകേന്ദ്രം തൊടുപുഴയില്‍ റോസിലി ഡേവിസ് ഉദ്ഘാടനം ചെയ്തു. സിമന്‍സ് കമ്പനി ജനറല്‍ മാനേജര്‍ വിജയ് വാര്യര്‍, എഫാത്ത സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സെന്റര്‍ സിഇഒ തോമസ് പുന്നോളി, ഇംപ്ലാന്റ് ഓഡിയോളോജിസ്റ്റ് മഞ്ജു തോമസ് എന്നിവര്‍ പങ്കെടുത്തു. കേള്‍വി പരിശോധിച്ച് മാര്‍ഗനിര്‍ദേശങ്ങളും വിക്ക്, ഉച്ചാരണ ശുദ്ധിക്കുറവ്, സെറിബ്രല്‍ പാള്‍സി എന്നിവയ്ക്കുള്ള സംസാര പരിശീലനവും എഫാത്തയില്‍ നല്‍കുന്നുണ്ട്.

Comments

comments

Categories: More