യുഎഇയിലെ ഫോണിക്‌സ് ഗ്രൂപ്പ് 205 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നു

യുഎഇയിലെ ഫോണിക്‌സ് ഗ്രൂപ്പ് 205 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നു

യുഎഇയിലെ ഫുഡ് കമ്പനി ആയ ഫോണിക്‌സ് ഗ്രൂപ്പ് അരി വ്യവസായത്തിന്റെ വിപുലീകരണത്തിനായാണ് പണം നിക്ഷേപിക്കാനൊരുങ്ങുന്നത്

ദുബായ്: യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോണിക്‌സ് ഗ്രൂപ്പ് ആഫ്രിക്കയിലെയും ഏഷ്യയിലെയും വ്യവസായവിപുലീകരണത്തിനായി 205 മില്യണ്‍ ഡോളര്‍ ചെലവഴിക്കുന്നു. അരിവ്യവസായത്തിന്റെ വ്യാപനത്തിനാണ് ഇതുവഴി ഗ്രൂപ്പ് ലക്ഷ്യം വയ്ക്കുന്നത്. മൊസാംബിക്, ബെനിന്‍, ഐവറി കോസ്റ്റ്, ഇന്ത്യ തുടങ്ങിയയിടങ്ങളിലായി മുതല്‍ മുടക്കുന്നിലൂടെ അടുത്ത 5 വര്‍ഷത്തിനുള്ളില്‍ വരുമാനം ഇരട്ടിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. അതിനൊപ്പം തന്നെ ഇത് കമ്പനിയെ ലോകത്തിലെ ഏറ്റവും വലിയ അരി വ്യവസായികളാക്കി മാറ്റുകയും ചെയ്യും. ഉത്പാദനം, വിതരണം, വ്യാപാരം, ഹോള്‍സെയില്‍ തുടങ്ങിയവയെല്ലാം കൈകാര്യം ചെയ്യുന്ന കമ്പനി നിലവില്‍ അരി വ്യവസായരംഗത്തെ പ്രമുഖരുടെ പട്ടികയില്‍ ആദ്യമൂന്നില്‍ ഇടം നേടിയിട്ടുണ്ട്.

മൊസാംബിക്, ബെനിന്‍, ഐവറി കോസ്റ്റ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളാണ് പ്രധമഘട്ടത്തില്‍ പരിഗണനയിലുള്ളത്. വിപുലൂകരണം നടപ്പിലാകുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ അരി വ്യവസായികളാകും ഫോണിക്‌സ് ഗ്രൂപ്പ്.

സിംഗപ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബാങ്കുകളുടെ സംഘടനയുമായി സഹകരിച്ചാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. അബുദാബി ബാങ്ക് ഉള്‍പ്പടെ 6 ബാങ്കുകള്‍ ഇതില്‍ പങ്കാളികളായിട്ടുണ്ട്. ഓര്‍ഗനൈസേഷന്‍ ഓഫ് ദി പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് കണ്‍ട്രീസ് ഫണ്ട് ഉപയോഗപ്പെടുത്തിക്കൊണ്ട് സൗദിയാണ് രാജ്യാന്തര തലത്തിലുള്ള വളര്‍ച്ചയ്ക്ക് ഏറ്റവും വലിയ പിന്തുണ നല്കിയിട്ടുള്ളതെന്ന് ഫോണിക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗരവ് ധവാന്‍ പറഞ്ഞു.

മൊസാംബിക്, ബെനിന്‍, ഐവറി കോസ്റ്റ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളാണ് പ്രാഥമിക ഘട്ടത്തില്‍ പരിഗണനയിലുള്ളത്. പതിയെ ഇത് വര്‍ദ്ധിപ്പിക്കാനും പുതിയ ഉത്പന്നങ്ങള്‍ ഉള്‍ക്കൊള്ളിക്കാനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടപടി ഭക്ഷ്യ സുരക്ഷയിലും ആഫ്രിക്കയുടെ വരുമാനത്തിലും മികവ് വരുത്തുമെന്ന് ട്രേഡ് ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ആക്ടിംഗ് എഡിജി തരീക് അല്‍ നാസര്‍ പറഞ്ഞു.

Comments

comments

Categories: Arabia