ഇന്ത്യയും യുകെയും കരാര്‍ ഒപ്പുവെയ്ക്കും

ഇന്ത്യയും യുകെയും കരാര്‍ ഒപ്പുവെയ്ക്കും

യുകെ ഗതാഗത സെക്രട്ടറി ക്രിസ് ഗ്രേലിംഗിനെ സന്ദര്‍ശിച്ച നിതിന്‍ ഗഡ്കരി ധാരണാപത്രം സംബന്ധിച്ച് ചര്‍ച്ച നടത്തി

ലണ്ടന്‍ : നഗര ഗതാഗതം സംബന്ധിച്ച നയ ആസൂത്രണം, സാങ്കേതികവിദ്യ കൈമാറ്റം തുടങ്ങിയ മേഖലകളില്‍ സഹകരണം തേടി ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും കരാര്‍ ഒപ്പുവെയ്ക്കും. കഴിഞ്ഞ ദിവസം യുകെ ഗതാഗത സെക്രട്ടറി ക്രിസ് ഗ്രേലിംഗിനെ സന്ദര്‍ശിച്ച കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ധാരണാപത്രം സംബന്ധിച്ച് അദ്ദേഹവുമായി ചര്‍ച്ച നടത്തി.

ഗതാഗത മേഖലയില്‍ സഹകരണം തേടുന്നതാണ് കരട് ധാരണാപത്രം. ഫലപ്രദമായ മൊബിലിറ്റി സംവിധാനങ്ങള്‍ക്കായി വൈദഗ്ധ്യവും നൂതന സാങ്കേതികവിദ്യയും പരസ്പരം പങ്കുവെയ്ക്കും. കസ്റ്റമര്‍ സര്‍വീസ് / ഡാറ്റ അനാലിസിസ്, വിവര സാങ്കേതികവിദ്യ സംവിധാനങ്ങളുടെ മെച്ചപ്പെട്ട ഉപയോഗം എന്നിവയിലൂടെ ഗാതഗത മേഖലയില്‍ പരിവര്‍ത്തനം വരുത്താനാണ് നിതിന്‍ ഗഡ്കരി ശ്രമിക്കുന്നത്. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നത് കൂടിയായിരിക്കും കരാര്‍.

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതായിരിക്കും കരാര്‍. യുകെയിലെ ഇന്ത്യന്‍ ബിസിനസ്സുകാരെ ഗഡ്കരി കാണും. നമാമി ഗംഗ പദ്ധതിയില്‍ ഇവരുടെ സഹകരണം തേടും

നേരത്തെ ഈ വര്‍ഷം മെയ് മാസത്തില്‍ നിതിന്‍ ഗഡ്കരി ലണ്ടന്‍ സന്ദര്‍ശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് നഗര ഗതാഗതത്തിന്റെ മുഖച്ഛായ മാറ്റുന്ന സഹകരണം തേടാന്‍ കേന്ദ്ര മന്ത്രി തീരുമാനിച്ചത്. ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ (ടിഎഫ്എല്‍), ഇന്ത്യന്‍ റോഡ് ഗതാഗത ഹൈവേ മന്ത്രാലയം എന്നിവ തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന് അന്നേ നടപടികള്‍ തുടങ്ങിയിരുന്നു. വിവിധങ്ങളായ ഗതാഗത പരിഹാരങ്ങളും അനുബന്ധ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്നതുമായിരിക്കും കരാര്‍.

ലണ്ടന്‍ സന്ദര്‍ശനത്തിനിടെ ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്റെ സമ്മേളനത്തെ നിതിന്‍ ഗഡ്കരി അഭിസംബോധന ചെയ്യും. യുകെയിലെ ഇന്ത്യന്‍ ബിസിനസ്സുകാരെയും അദ്ദേഹം കാണും. നമാമി ഗംഗ പദ്ധതിയില്‍ ഇവരുടെ സഹകരണം തേടും.

Comments

comments

Categories: Auto