‘ദേവജാലിക’ സോഫറ്റ്വെയര്‍ ഉദ്ഘാടനം  ഡിസംബര്‍ ആറിന്

‘ദേവജാലിക’ സോഫറ്റ്വെയര്‍ ഉദ്ഘാടനം  ഡിസംബര്‍ ആറിന്

തിരുവനന്തപുരം: ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ നിയമന നടപടികള്‍ ത്വരിതവും സുതാര്യവുമാക്കാനുള്ള ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയറായ ‘ദേവജാലിക’യുടെ ഉദ്ഘാടനം ഡിസംബര്‍ ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഉച്ചയ്ക്ക് മൂന്നരയ്ക്ക് തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. വി എസ് ശിവകുമാര്‍ എംഎല്‍എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍, ഗുരുവായൂര്‍ ദേവസ്വം മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. പീതാംബര കുറുപ്പ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം കെ സുദര്‍ശന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം രാജഗോപാലന്‍ നായര്‍ സ്വാഗതവും ബോര്‍ഡ് സെക്രട്ടറി ആര്‍ ഉണ്ണികൃഷ്ണന്‍ കൃതജ്ഞതയും പറയും.

Comments

comments

Categories: More