ഹോസ്പിറ്റാലിറ്റി സംരംഭകര്‍ക്ക് പരിശീലനം നല്‍കാന്‍ എയര്‍ബിഎന്‍ബി

ഹോസ്പിറ്റാലിറ്റി സംരംഭകര്‍ക്ക് പരിശീലനം നല്‍കാന്‍ എയര്‍ബിഎന്‍ബി

ന്യൂഡെല്‍ഹി : ആഗോള കമ്മ്യൂണിറ്റി ഹോസ്പിറ്റാലിറ്റി കമ്പനിയായ എയര്‍ബിഎന്‍ബി ഹോസ്പിറ്റാലിറ്റി സംരംഭകര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുന്നു. നാഷണല്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനും (എന്‍എസ്ഡിസി) ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി സെക്റ്റര്‍ സ്‌കില്‍ കൗണ്‍സിലും (ടിഎച്ച്എസ്‌സി) എയര്‍ബിഎന്‍ബിയുമായി ഇതുസംബന്ധിച്ച ധാരണയില്‍ ഒപ്പുവച്ചു.

ചെറുകിട ഹോസ്പിറ്റാലിറ്റി സംരംഭകര്‍ക്കുള്ള പരിശീലനത്തില്‍ ആഗോളതലത്തിലുള്ള മികച്ച രീതികള്‍ ആവിഷ്‌ക്കരിക്കാന്‍ സ്‌കില്‍ ഇന്ത്യ മിഷനെ ഈ പങ്കാളിത്തം പ്രാപ്തമാക്കുമെന്ന് നൈപുണ്യ വികസന, സംരംഭകത്വ വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി.

ഹോംസ്‌റ്റേകള്‍, മികച്ച താമസസൗകര്യങ്ങള്‍, പ്രാദേശിക അനുഭവങ്ങള്‍ എന്നിവ നല്‍കികൊണ്ട് ഹോസ്പിറ്റാലിറ്റി സംരംഭകര്‍ക്ക് ഒരു അംഗീകൃത നൈപുണ്യ വികസന വീക്ഷണം സൃഷ്ടിക്കാന്‍ ഈ പങ്കാളിത്തത്തിലൂടെ കഴിയും. ഇതിനായി നൈപുണ്യ മന്ത്രാലയവും എയര്‍ബിഎന്‍ബിയും എന്‍എസ്ഡിസിയും ടിഎച്ച്എസ്‌സിയും ഒരുമിച്ച് പ്രവര്‍ത്തിക്കും.

രാജ്യത്ത് 50,000 ഹോസ്പിറ്റാലിറ്റി സംരംഭകരെ സൃഷ്ടിച്ചുകൊണ്ട് സ്‌കില്‍ ഇന്ത്യ മിഷനെ പിന്തുണയ്ക്കാനുള്ള എയര്‍ബിഎന്‍ബിയുടെ പ്രതിജ്ഞാബദ്ധതയാണ് ധാരണയിലൂടെ സാധ്യമായത്. ഗ്രാമപ്രദേശത്തേയും സേവന ആനുകൂല്യങ്ങള്‍ പരിമിതമായി ലഭിക്കുന്നവരും ഉള്‍പ്പെടെയുള്ള ആളുകളെ ഇതര താമസസ്ഥല വിഭാഗത്തില്‍ ചേര്‍ക്കാനും അവരുടെ വീടുകള്‍ പങ്കുവെച്ചുകൊണ്ട് പുതിയ ഉപജീവന സാധ്യതകള്‍ നേടാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

ധാരണയുടെ നടപടി പ്രകാരം, ജോലി എന്ന നിലയിലുള്ള തൊഴില്‍ നിലവാരവും യോഗ്യതയും ഉറപ്പാക്കാന്‍ എല്ലാ കക്ഷികളും സഹായിക്കും. ഹോസ്പിറ്റാലിറ്റി സംരംഭകര്‍ക്കായി കോഴ്‌സുകളും വികസിപ്പിക്കും.

Comments

comments

Categories: Business & Economy