നെസ്‌ലെക്കെതിരെ പിഴ ചുമത്തി

നെസ്‌ലെക്കെതിരെ പിഴ ചുമത്തി

ന്യഡെല്‍ഹി : നെസ്‌ലെയുടെ നൂഡില്‍സ് ബ്രാന്‍ഡായ മാഗിയുടെ സാമ്പിളുകള്‍ ലാബ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലാ ഭരണകൂടം നെസ്‌ലെ ഇന്ത്യയ്‌ക്കെതിരെ പിഴ ചുമത്തി. നെസ്‌ലെയ്ക്ക് 45 ലക്ഷം രൂപയും മൂന്ന് വിതരണക്കാര്‍ക്ക് 15 ലക്ഷം രൂപയും രണ്ടു വില്‍പ്പനക്കാര്‍ക്ക് 11 ലക്ഷം രൂപയും വീതം പിഴയാണ് ജില്ലാ ഭരണകൂടം ചുമത്തിയത്.

ജില്ലാ അതോറിറ്റിയുടെ വിവരമനുസരിച്ച്, കഴിഞ്ഞവര്‍ഷം നവംബറിലാണ് സാമ്പിളുകള്‍ ശേഖരിച്ച് ടെസ്റ്റിനായി ലാബില്‍ അയച്ചത്. മനുഷ്യ ഉപഭോഗത്തിന് അനുവദനീയമായ പരിധിയ്ക്ക് മുകളില്‍ ചാരത്തിന്റെ അളവ്
ഇതില്‍ കണ്ടെത്തിയിരുന്നു. അതേസമയം ലാബ് ടെസ്റ്റിലെ പിഴ സംബന്ധിച്ചുള്ള ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഉത്തരവ് ലഭിച്ചാല്‍ ഉടന്‍ അപ്പീല്‍ ഫയല്‍ ചെയ്യുമെന്ന് നെസ്‌ലെ ഇന്ത്യ അറിയിച്ചു.

അജൂഡിക്കേഷന്‍ ഓഫീസര്‍ പാസാക്കിയ ഉത്തരവ് കമ്പനിയ്ക്ക് ലഭിച്ചിട്ടില്ല. 2015 ലെ സാമ്പിളുകള്‍ ടെസ്റ്റിന് വിധേയമാക്കിയതിലാണ് ന്യൂഡില്‍സില്‍ ചാരത്തിന്റെ അംശം ഉണ്ടെന്ന് കണ്ടെത്തിയതെന്ന് കമ്പനി അറിയിച്ചതായി നെസ്‌ലെ ഇന്ത്യയുടെ അടുത്തവൃത്തങ്ങള്‍ പറയുന്നു. തെറ്റായ നിലവാരത്തിലാണ് ഇത് നടത്തിയിരിക്കുന്നതെന്ന് നെസ്‌ലെ ഇന്ത്യയുടെ അധികൃതര്‍ പറഞ്ഞു.

ഇന്‍സ്റ്റന്റ് ന്യൂഡില്‍സിന് വേണ്ട നിലവാരം നിശ്ചയിക്കുന്നതിനുവേണ്ടിയും എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഇടയിലുള്ള ആശയക്കുഴപ്പം ഒഴിവാക്കുന്നതിനായും 2015 ല്‍ നെസ്‌ലെ ഇന്ത്യയും മറ്റ് കമ്പനികളും വ്യവസായ അസോസിയേഷനിലൂടെ അധികാരികളെ സമീപിച്ചിരുന്നു. ഇതിനായി ആവിഷ്‌ക്കരിക്കപ്പെട്ട മാനദണ്ഡങ്ങള്‍ കമ്പനി ഇപ്പോഴും പുലര്‍ത്തുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് ഇത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ടെങ്കില്‍ കമ്പനി ഖേദിക്കുന്നതായി അധികൃതര്‍ പറഞ്ഞു.

അനുവദനീയമായ പരിധിയില്‍ കൂടുതല്‍ ലെഡിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് 2015 ജൂണില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) മാഗി നിരോധിക്കുകയും വിപണിയില്‍ നിന്ന് ഈ ഉല്‍പ്പന്നം വിലക്കുകയും ചെയ്തിരുന്നു.

Comments

comments

Categories: Business & Economy