ഫ്‌ളിപ്കാര്‍ട്ട് സെല്ലര്‍ പോളിസി പരിഷ്‌കരിച്ചു

ഫ്‌ളിപ്കാര്‍ട്ട് സെല്ലര്‍ പോളിസി പരിഷ്‌കരിച്ചു

പുതിയ നയത്തിന്റെ ഭാഗമായി 300 രൂപയില്‍ കുറവുള്ള വിവിധ ഉല്‍പ്പന്ന വിഭാഗങ്ങള്‍ക്ക് വില്‍പ്പനക്കാരില്‍ നിന്നും ഈടാക്കുന്ന കമ്മീഷന്‍ തുക അഞ്ചു ശതമാനമായി കുറച്ചു. കൂടാതെ സില്‍വര്‍ വിഭാഗത്തില്‍പ്പെട്ട വില്‍പ്പനക്കാര്‍ക്ക് രണ്ടു ദിവസം മുമ്പ് പേമെന്റ് ലഭ്യമാക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

ബെംഗളൂരു: ആഭ്യന്തര ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ഫഌപ്കാര്‍ട്ട് കമ്മീഷന്‍ ചാര്‍ജ് കുറച്ച് തങ്ങളുടെ സെല്ലര്‍ പോളിസി പരിഷ്‌കരിച്ചു. 300 രൂപയില്‍ കുറവുള്ള വിവിധ ഉല്‍പ്പന്ന വിഭാഗങ്ങള്‍ക്ക് വില്‍പ്പനക്കാരില്‍ നിന്നും ഈടാക്കുന്ന കമ്മീഷന്‍ തുക അഞ്ചു ശതമാനമായാണ് കുറച്ചത്. പുതിയ നയത്തിന്റെ ഭാഗമായി സില്‍വര്‍ വിഭാഗത്തില്‍പ്പെട്ട വില്‍പ്പനക്കാര്‍ക്ക് രണ്ടു ദിവസം മുമ്പ് പേമെന്റ് ലഭ്യമാക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ടെന്നും വില്‍പ്പനക്കാരെ സംബന്ധിക്കുന്ന വിവരങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കുമെന്നും ഫഌപ്കാര്‍ട്ട് മാര്‍ക്കറ്റ് പ്ലേ്‌സ് മേധാവി അനില്‍ ഗോടെറ്റി പറഞ്ഞു.

ഫഌപ്കാര്‍ട്ട് വില്‍പ്പനക്കാര്‍ക്കായി ശ്രേണി തിരിച്ചുള്ള പ്ലാറ്റ്‌ഫോം അവതരിപ്പിച്ചതിനുശേഷം സ്വര്‍ണ വില്‍പ്പനക്കാരില്‍ 100 ശതമാനത്തിലധികവും വെള്ളി വില്‍പ്പനക്കാരില്‍ 30 ശതമാനവും വര്‍ധനവാണ് ഉണ്ടായതെന്ന് അദ്ദേഹം അവകാശപ്പെട്ടു. കുറഞ്ഞ ഷിപ്പിംഗ് ചാര്‍ജും വേഗത്തിലുള്ള പേമെന്റും സാധ്യമാക്കി വില്‍പ്പനക്കാര്‍ക്ക് കൂടുതല്‍ ലാഭം നേടിക്കൊടുക്കുകയെന്ന ലക്ഷ്യവുമായാണ് ഈ രീതി കമ്പനി ആരംഭിച്ചത്. പ്ലാറ്റ്‌ഫോമിലെ വില്‍പ്പനക്കാര്‍ക്ക് ഗുണകരമായ പല കാര്യങ്ങളും കമ്പനി ചെയ്യുന്നുണ്ടെന്നും വില്‍പ്പനക്കാരുടെ തൃപ്തി കണക്കിലെടുത്തുകൊണ്ടുള്ള നെറ്റ് പ്രൊമോട്ടര്‍ സ്‌കോര്‍ കഴിഞ്ഞ വര്‍ഷം മുന്‍ വര്‍ഷത്തെ 45 ല്‍ നിന്ന് ഉയര്‍ന്ന് 70 ല്‍ എത്തിയതായും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കള്‍ ഉല്‍പ്പന്നങ്ങള്‍ റിട്ടേണ്‍ ചെയ്യുന്നതില്‍ 15-20 ശതമാനം കുറവും ഓര്‍ഡറുകള്‍ റദ്ദാക്കുന്ന നിരക്കില്‍ പകുതിയും കുറവു വന്നിട്ടുണ്ടെന്ന് അനില്‍ ഗോടെറ്റി അറിയിച്ചു.

Comments

comments

Categories: Business & Economy