കോണ്‍ ഫോബ്‌സ് റാങ്കിംഗ് പട്ടികയില്‍ ഇടം നേടി

കോണ്‍ ഫോബ്‌സ് റാങ്കിംഗ് പട്ടികയില്‍ ഇടം നേടി

ലോകത്തിലെ ഏറ്റവും മികച്ച 75 തൊഴില്‍ ദാതാക്കളിലൊരാളായാണ് കോണിനെ ഫോബ്‌സ് തെരഞ്ഞെടുത്തത്

കൊച്ചി: എലിവേറ്റര്‍, എസ്‌കലേറ്റര്‍ വ്യവസായത്തിലെ മുന്‍നിരക്കാരായ കോണ്‍, പ്രമുഖ അന്താരാഷ്ട്ര ബിസിനസ് മാസികയായ ഫോബ്‌സിന്റെ റാങ്കിംഗില്‍. ലോകത്തിലെ ഏറ്റവും മികച്ച 75 തൊഴില്‍ ദാതാക്കളിലൊരാളായാണ് കോണിനെ ഫോബ്‌സ് തെരഞ്ഞെടുത്തത്.

തൊഴിലുടമയ്ക്ക് തൊഴിലാളികള്‍ നല്‍കുന്ന റേറ്റിംഗ്, തങ്ങളുടെ കമ്പനിയെപ്പറ്റി തൊഴിലാളികള്‍ സുഹൃത്തുക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ നല്‍കുന്ന മതിപ്പുള്ള പരാമര്‍ശം എന്നിവയാണ് ഫോബ്‌സ് റാങ്കിംഗിന്റെ ആധാരം.

ആഗോളതലത്തില്‍ ലഭ്യമായ 3,60,000 പ്രതികരണങ്ങള്‍, പരിശോധിച്ചാണ് ഫോബ്‌സ്, ലോകത്തിലെ ഏറ്റവും മികച്ച തൊഴില്‍ ദാതാവിനെ കണ്ടെത്തിയത്. ഇതില്‍ കോണിന് 73-ാം സ്ഥാനമാണുള്ളത്.

ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ബഹുരാഷ്ട്ര കമ്പനികളില്‍ 44-ാം സ്ഥാനമാണ് ഫോബ്‌സ് കോണിനു നല്‍കിയിട്ടുള്ളത്. ഗ്ലോബല്‍ 2000 റേറ്റിംഗില്‍ 789-ാം സ്ഥാനവും. ഫോബ്‌സ് റാങ്കിംഗില്‍ മോസ്റ്റ് ഇന്നൊവേറ്റീവ് കമ്പനി (2016) എന്ന നിലയില്‍ 96-ാം സ്ഥാനമാണ് ഫോബ്‌സിനുള്ളത്. 2017-ല്‍ ഇത്തരത്തിലുള്ള മുന്‍നിര റേറ്റിംഗ് ലഭിക്കുന്ന ഏക എലിവേറ്റര്‍, എസ്‌കലേറ്റര്‍ കമ്പനിയാണ് കോണ്‍.

ആഗോളതലത്തില്‍ ലഭ്യമായ 3,60,000 പ്രതികരണങ്ങള്‍, പരിശോധിച്ചാണ് ഫോബ്‌സ്, ലോകത്തിലെ ഏറ്റവും മികച്ച തൊഴില്‍ ദാതാവിനെ കണ്ടെത്തിയത്

കമ്പനിയെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളായി മാറ്റുകയാണ് ലക്ഷ്യമെന്ന് കോണ്‍ ഹ്യൂമന്‍ റിസോഴ്‌സസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സൂസന്ന സ്‌കിപ്പാരി പറഞ്ഞു. അതുകൊണ്ടുതന്നെയാണ് ഏറ്റവും മികച്ച ഫലം ലഭ്യമാക്കാന്‍ തൊഴിലാളികളെ സുസജ്ജരാക്കാന്‍ തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നൂതനാശയങ്ങളാണ് കോണിന്റെ ബിസിനസിന്റെ ആണിക്കല്ലെന്ന് കോണ്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ അമിത് ഗോസെയ്ന്‍ പറഞ്ഞു. വ്യക്തിഗത വളര്‍ച്ചയ്‌ക്കൊപ്പം കരിയര്‍ ഡവലപ്‌മെന്റിനും കമ്പനി മുന്‍തൂക്കം നല്‍കുന്നുണ്ട്.

സുസ്ഥിര നഗര വികസനത്തിനാവശ്യമായ ആഗോളാവശ്യങ്ങള്‍ സസൂക്ഷ്മം മനസിലാക്കിയാണ് തങ്ങള്‍ നൂതനാശയങ്ങള്‍ക്ക് രൂപം കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Arabia