യുഎഇ ആസ്ഥാനമാക്കിയ ലൂബ്രിക്കന്റ് നിര്‍മാതാക്കള്‍ ഇന്ത്യയില്‍ പുതു പദ്ധതി ആരംഭിക്കുന്നു

യുഎഇ ആസ്ഥാനമാക്കിയ ലൂബ്രിക്കന്റ് നിര്‍മാതാക്കള്‍ ഇന്ത്യയില്‍ പുതു പദ്ധതി ആരംഭിക്കുന്നു

സ്റ്റീല്‍ ഇറക്കുമതി രംഗത്തെ പ്രമുഖരായ ആര്‍ എസ് ഖവേരി ഗ്രൂപ്പിന്റെ കീഴിലുള്ള എഎന്‍ കോര്‍പ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് പദ്ധതി

ദുബായ്: യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജെര്‍മന്‍ മിറര്‍ ലൂബ്രിക്കന്റ്‌സ് ആന്റ് ഗ്രീസസ് ഇന്ത്യയില്‍ മിശ്രണ കേന്ദ്രം ആരംഭിക്കാന്‍ പദ്ധതിയിടുന്നു. എഎന്‍ കോര്‍പ്പുമായി സഹകരിച്ച് വിപണനം നത്താനാണ് തീരുമാനിച്ചിക്കുന്നത്. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റീല്‍ ഇറക്കുമതി രംഗത്തെ പ്രമുഖരായ ആര്‍എസ് ഖവേരി ഗ്രൂപ്പിന്റെ കീഴിലുള്ള സ്ഥാപനമാണ് എഎന്‍ കോര്‍പ്പ്. ലൂബ്രിക്കന്റ് ഓയിലിന്റെ വിതരണക്കാരായാണ് തുടങ്ങുന്നതെങ്കിലും മാസ വില്‍പ്പന 1500 കിലോലിറ്ററില്‍ എത്തുന്ന മുറയ്ക്ക് ഉത്പാദന യൂണിറ്റും കൂടി ആരംഭിക്കാനാണ് പദ്ധതി. ഇതോടെ വിതരണരംഗത്ത് നിന്നും ഇന്ത്യയിലെ ഉത്പാദന രംഗത്തേക്ക് കൂടി കമ്പനി പ്രവര്‍ത്തനം വ്യാപിപ്പിക്കും.

ആദ്യ ഘട്ടത്തില്‍ വിതരണത്തിനായി മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ, കര്‍ണാടക, കേരളം, തമിഴ്‌നാട്, വെസ്റ്റ് ബംഗാള്‍, ഒഡീസ തുടങ്ങിയ സംസ്ഥാനങ്ങളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്

ഇന്ത്യയില്‍ വിതരണം ആരംഭിക്കുന്നതോടെ വാഹനരംഗം മുതല്‍ വ്യവസായ രംഗം വരെ സേവനം വ്യാപിക്കാന്‍ സ്ഥാപനത്തിന് സാധിക്കും. സ്ഥാപനത്തിന്റെ സിഇഒ മുഹമ്മദ് ഹുസൈന്‍ പറയുന്നത്, ആഗോളതലത്തില്‍ വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ഒന്നും രണ്ടും സ്ഥാനങ്ങൡലുള്ളത് ചൈനയും യുഎസുമാണ്. എന്നാല്‍ ഈ രണ്ട് മുന്‍നിര രാജ്യങ്ങള്‍ക്കും ഒപ്പം നില്‍ക്കാനുള്ള എല്ലാവിധ സാധ്യതകളും ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജെര്‍മന്‍ ലൂബ്രിക്കന്റ്‌സ് നിലവില്‍ ഇന്ത്യയില്‍ ഇത്തരത്തിലൊരു പ്ലാന്റ് നടപ്പാക്കുന്നതിലെ സാധ്യതകളെ പറ്റി വിശദമായ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. 2019 അവസാനത്തോടെ 2.3 മില്യണ്‍ മെട്രിക് ടണ്ണിന്റെ 0.5 ശതമാനം ഓഹരി നേടിയെടുക്കലാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്.

ഇന്ത്യന്‍ വിപണിയുടെ സാധ്യതതും വ്യാപ്തിയും മനസിലാക്കിക്കൊണ്ടാണ് ജര്‍മന്‍ മിറര്‍ ലൂബ്രിക്കന്റ്‌സ് ആന്റ് ഗ്രീസസ് ഇന്ത്യയില്‍ സാന്നിധ്യമുറപ്പിക്കാനൊരുങ്ങുന്നത്. ആധുനിക സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ചുകൊണ്ട് കാര്യക്ഷമമവും മൂല്യമേറിയതുമായ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിലൂടെ മികച്ച വില്പന സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ വിതരണത്തിനായി മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ, കര്‍ണാടക, കേരളം, തമിഴ്‌നാട്, വെസ്റ്റ് ബംഗാള്‍, ഒഡീസ തുടങ്ങിയ സംസ്ഥാനങ്ങളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഗിയര്‍ ഓയിലുകള്‍, സ്‌പെഷല്‍ ഓയിലുകള്‍, പാസഞ്ചര്‍ കാര്‍ മോട്ടോര്‍ ഓയില്‍, ഹെവി ഡ്യൂട്ടി ഡീസല്‍ എഞ്ചിന്‍ ഓയില്‍ തുടങ്ങി നിരവധിയായ വകഭേതങ്ങളാണ് ഇന്ത്യയില്‍ വിതരണത്തിനെത്തിക്കുന്നത്. തങ്ങള്‍ പ്രയോജനപ്പെടുത്തുന്ന അത്യാധുനിക സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ കമ്പനിക്ക് ഇന്ത്യന്‍ വിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കാനാവുമെന്ന് എന്‍ കോര്‍പ്പ് സിഇഒ അനികേത് ഖവേരി പറഞ്ഞു.

Comments

comments

Categories: Arabia