വികസനത്തിനായി സൗദി പൊതു-സ്വകാര്യ പങ്കാളിത്തത്തിലേക്ക് തിരിയുന്നു

വികസനത്തിനായി സൗദി പൊതു-സ്വകാര്യ പങ്കാളിത്തത്തിലേക്ക് തിരിയുന്നു

2030 ആകുമ്പോഴേക്കും വളര്‍ച്ചാ നിരക്ക് 65 ശതമാനമാക്കുകയാണ് ലക്ഷ്യം

റിയാദ്: സൗദി അറേബ്യ പൊതു-സ്വകാര്യ പങ്കാളിത്തത്ത പദ്ധതികളിലേക്ക് തിരിയുന്നു. സൗദിയുടെ സാമ്പത്തിക മേഖലയില്‍, പ്രധാനമായും റിയല്‍ എസ്റ്റേറ്റ് രംഗത്ത് സ്വകാര്യ നിക്ഷേപം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് പൊതു-സ്വകാര്യ പങ്കാളിത്തം വന്‍ തോതില്‍ പ്രചിരിപ്പിക്കപ്പെടുന്നത്.

സൗദിയുടെ സാമ്പത്തികപരവും സാമൂഹികപരവുമായ പരിവര്‍ത്തനത്തിനുള്ള വഴിയായാണ് ഭരണകൂടം പൊതു-സ്വകാര്യ പങ്കാളിത്തത്തത്തെ നോക്കിക്കാണുന്നത്. നിവലില്‍ 40 ശതമാനത്തില്‍ നില്ക്കുന്ന രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് 2030 ഓടെ 65 ശതമാനത്തിലെത്തിക്കാനാണ് ഇതുവഴി ലക്ഷ്യം വയ്ക്കുന്നത്. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ ഒരിക്കല്‍ മാത്രം തുറക്കപ്പെടുന്ന വിപണികള്‍ പൊതു-സ്വകാര്യ പങ്കാളിത്തം വഴി കൂടുതല്‍ സുതാര്യമാക്കപ്പെടും.

സൗദിയുടെ സാമ്പത്തിക രംഗത്തെ ആധുനികവത്കരിക്കുന്ന നടപടിയാണ് ഭരണകൂടം കൈക്കൊണ്ടിരിക്കുന്നത്. രാജ്യത്തേക്കുള്ള നിക്ഷേപത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സ്വകാര്യ പങ്കാളിത്തത്തിന് കൂടി അവസരമൊരുക്കിക്കൊണ്ട് ഭരണകൂടം ലക്ഷ്യം വയ്ക്കുന്നത് രാജ്യത്തിന്റെ സുസ്ഥിര വികസനവും നിലനില്‍പും തന്നെ

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ പങ്കാളിത്ത നിക്ഷേപം വ്യോമയാനം, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് പദ്ധതി. അടിസ്ഥാന സൗകര്യ വികസനത്തില്‍ സൗദി സമൂഹത്തിന് വര്‍ദ്ധിച്ച താത്പര്യമാണ് ഇന്നുള്ളത്. അതിനാല്‍ തന്നെ നിക്ഷേപകര്‍ക്ക് വളരെ സുരക്ഷിതമായ നിക്ഷേപമേഖലയായും ഇതിനെ തെരഞ്ഞെടുക്കാവുന്നതാണ്. ഇതെല്ലാം സ്വകാര്യ പങ്കാളിത്തത്തെ ആകര്‍ഷിക്കുമെന്ന് കെഎസ്എയുടെ നാഷണല്‍ ഡയറക്റ്റര്‍ ആയ ഇബ്രാഹിം അല്‍ബുലൗഷി പറഞ്ഞു.

അതിനുപരിയായി തദ്ദേശീയരും വിദേശികളുമായ നിക്ഷേപകരെ കണ്ടെത്തുന്നതിനും അതുവഴി സൗദി വിഷന്‍ 2030 നടപ്പിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നിലവില്‍ ഗള്‍ഫ് മേഖലയില്‍ ഏറ്റവും അധികം പൊതു-സ്വകാര്യ നിക്ഷേപ സാധ്യതയുള്ളത് സൗദിയില്‍ തന്നെയാണ്. വെല്ലുവിളികള്‍ ഏറെയുണ്ടെങ്കിലും കഴിഞ്ഞ 18 മാസക്കാലയളവിനുള്ളില്‍ അതിനെയെല്ലാം മറികടന്ന് സൗദിയില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിന് പ്രിയമേറുകയാണെന്ന് ഡിഎല്‍എയുടെ സീനിയര്‍ ലീഗല്‍ കണ്‍സള്‍ട്ടന്റ് ബസ്മ ഖഷോഗി പറഞ്ഞു. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നിലവില്‍ സൗദിയിലെ നിയമങ്ങളൊന്നും പൊതു-സ്വകാര്യ പങ്കാളിത്തത്തിന് തടസം സൃഷ്ടിക്കുന്നില്ലെങ്കിലും വരുംകാലങ്ങളില്‍ നിലനില്‍പിനായി ഭേദഗതികള്‍ നടപ്പിലാക്കേണ്ടിവരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Arabia