ഇന്ത്യയില്‍ ആക്‌സിലറേഷന്‍ പ്രോഗ്രാമുകളുമായി ഫേസ്ബുക്ക്

ഇന്ത്യയില്‍ ആക്‌സിലറേഷന്‍ പ്രോഗ്രാമുകളുമായി ഫേസ്ബുക്ക്

ടി-ഹബ്ബുമായി സഹകരിച്ച് ടെക് കേന്ദ്രീകൃത ആക്‌സിലറേറ്ററായ ഇന്ത്യ ഇന്നൊവേഷന്‍ ഹബ്ബ്, എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റാര്‍ട്ടപ്പ് വില്ലേജ് കളക്റ്റീവുമായി സഹകരിച്ച് സ്‌കൂള്‍ ഓഫ് ഇന്നൊവേഷന്‍ എന്നീ പ്രോഗ്രാമുകളാണ് ഫേസ്ബുക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ഹൈദരാബാദ്: ഇന്ത്യയില്‍ ടെക്‌നോളജി മേഖലയിലെ ഇന്നൊവേഷന്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സ്ഥാപനമായ ഫേസ്ബുക്ക് ടി-ഹബ്ബുമായി സഹകരിച്ച് ടെക് കേന്ദ്രീകൃത ആക്‌സിലറേറ്ററായ ഇന്ത്യ ഇന്നൊവേഷന്‍ ഹബ്ബ് ആരംഭിക്കുന്നു. ആറുമാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ ഭാഗമായി ഫേസ്ബുക്ക് രാജ്യത്തെ പത്ത് വെര്‍ച്വല്‍ റിയാലിറ്റി സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ച് അവരുടെ ബിസിനസ് ആശയങ്ങളെ നൂതനമായ വഴികളിലൂടെ പ്രോല്‍സാഹിപ്പിക്കും. ടെക് സ്റ്റാര്‍ട്ടപ്പുകളെയും, ഡെവലപ്പര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരേയും ആക്‌സിലറേഷന്‍ പ്രോഗ്രാമുകള്‍ വെര്‍ച്വല്‍ റിയാലിറ്റി പോലുള്ള ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനായി സഹായിക്കും. ഹൈദരാബാദിലെ ആഗോള സംരംഭകത്വ ഉച്ചകോടിയിലാണ് ഫേസ്ബുക്ക് പുതിയ പദ്ധതികളുടെ പ്രഖ്യാപനം നടത്തിയത്.

സംരംഭകര്‍ക്കു സ്ഥാപനത്തിന്റെ വെര്‍ച്വല്‍ റിയാലിറ്റി ഇന്നൊവേഷന്‍ ലാബില്‍ പ്രത്യേക പരിശീലനവും ഗവേഷണത്തിനുള്ള സൗകര്യവും ലഭ്യമാക്കുമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. കൂടാതെ വിദഗ്ധരുടെ മാര്‍ഗനിര്‍ദ്ദേശങ്ങളും സാങ്കേതിക സഹായവും ഇവര്‍ക്കും ലഭ്യമാക്കും. ഇന്ത്യ ഇന്നൊവേഷന്‍ ഹബ്ബ് പ്രോഗ്രാമില്‍ പങ്കാളികളാകുന്നതിന് അടുത്ത ജനുവരി മുതല്‍ വളര്‍ന്നു വരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അടുത്ത വര്‍ഷം ആരംഭത്തില്‍ തന്നെ പ്രോഗ്രാം ആരംഭിക്കും. ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, ഓട്ടോമൊബീല്‍ തുടങ്ങിയ രംഗങ്ങളില്‍ വെര്‍ച്വല്‍ റിയാലിറ്റി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെയാണ് പ്രോഗ്രാമിലേക്ക് പരിഗണിക്കുന്നത്.

ആറുമാസം ദൈര്‍ഘ്യമുള്ള ഇന്ത്യ ഇന്നൊവേഷന്‍ ഹബ്ബ് പ്രോഗ്രാമിന്റെ ഭാഗമായി ഫേസ്ബുക്ക് രാജ്യത്തെ പത്ത് വെര്‍ച്വല്‍ റിയാലിറ്റി സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് ആശയങ്ങളെ നൂതനമായ വഴികളിലൂടെ പ്രോല്‍സാഹിപ്പിക്കും. പ്രോഗ്രാമില്‍ പങ്കാളികളാകുന്നതിന് അടുത്ത ജനുവരി മുതല്‍ വളര്‍ന്നു വരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. വെര്‍ച്വര്‍ റിയാലിറ്റി മേഖലയില്‍ മികച്ച ഉല്‍പ്പന്ന ആശയങ്ങള്‍ അവതരിപ്പിക്കുന്ന പത്ത് ടീമുകള്‍ക്ക് 20 ആഴ്ച്ച ദൈര്‍ഘ്യമുള്ള സ്‌കൂള്‍ ഓഫ് ഇന്നൊവേഷന്‍ പരിശീലന പരിപാടിയുടെ ഭാഗമാകാം. ഇവര്‍ക്ക് ബിസിനസ് ആശയങ്ങള്‍ വാണിജ്യവല്‍ക്കരിക്കുന്നതിനുള്ള സാങ്കേതിക സഹായം ഫേസ്ബുക്ക് നല്‍കുന്നതാണ്.

ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയുടെ ഭാവിക്കായി നിക്ഷേപം നടത്താന്‍ കമ്പനി പ്രതിജ്ഞാബദ്ധരാണെന്നും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരങ്ങള്‍ നല്‍കുമ്പോള്‍ എത്ര വേഗമാണ് അവര്‍ പരസ്പരം മനസിലാക്കുന്നതെന്നും മികച്ച ആശയങ്ങള്‍ വളരുന്നതെന്നും മുന്‍കാല അനുഭവങ്ങളില്‍ നിന്നും മനസിലാക്കിയിട്ടുണ്ടെന്നും ഫേസ്ബുക്ക് ഇന്ത്യ, ദക്ഷിണേഷ്യ പ്ലാറ്റ്‌ഫോം പാര്‍ട്ണര്‍ഷിപ്പ് മേധാവി സത്യജിത്ത് സിംഗ് പറഞ്ഞു.

എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റാര്‍ട്ടപ്പ് വില്ലേജ് കളക്റ്റീവുമായി സഹകരിച്ച് സ്‌കൂള്‍ ഓഫ് ഇന്നൊവേഷന്‍ എന്ന പദ്ധതിയും ഫേസ്ബുക്ക് ആരംഭിച്ചിട്ടുണ്ട്. വെര്‍ച്വല്‍ റിയാലിറ്റി മേഖലയില്‍ മികച്ച ഉല്‍പ്പന്ന ആശയങ്ങള്‍ അവതരിപ്പിക്കുന്ന പത്ത് ടീമുകള്‍ക്ക് 20 ആഴ്ച്ച ദൈര്‍ഘ്യമുള്ള പരിശീലന പരിപാടിയുടെ ഭാഗമാകാം. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ മാധ്യമങ്ങളിലൂടെയാകും പരിശീലനം. ബിസിനസ് ആശയങ്ങള്‍ വാണിജ്യവല്‍ക്കരിക്കുന്നതിനുള്ള സാങ്കേതിക സഹായം ഫേസ്ബുക്ക് നല്‍കുന്നതാണ്.

Comments

comments

Categories: Tech