ഇലക്ട്രിക് റെനോ ക്വിഡ് ഇന്ത്യയിലുമെത്തും

ഇലക്ട്രിക് റെനോ ക്വിഡ് ഇന്ത്യയിലുമെത്തും

എത്ര രൂപ വില നിശ്ചയിക്കുന്നു എന്നതായിരിക്കും ഇന്ത്യയില്‍ നിര്‍ണ്ണായകമാവുകയെന്ന് കാര്‍ലോസ് ഘോസന്‍

ന്യൂ ഡെല്‍ഹി : ക്വിഡ് ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് വേര്‍ഷന്റെ പണിപ്പുരയിലാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ. പ്രധാനമായും ചൈനീസ് വിപണിയാണ് ക്വിഡ് ഇലക്ട്രിക്കിലൂടെ റെനോ ലക്ഷ്യം വെയ്ക്കുന്നത്. എന്നാല്‍ ഭാവിയില്‍ ഇന്ത്യ പോലുള്ള വിപണികളിലും ക്വിഡ് ഇവി അവതരിപ്പിച്ചേക്കുമെന്ന് റെനോ ചെയര്‍മാനും സിഇഒയുമായ കാര്‍ലോസ് ഘോസന്‍ പറഞ്ഞു. ചൈനീസ് വിപണിയില്‍ ക്വിഡ് ഇലക്ട്രിക് അവതരിപ്പിച്ചുകഴിഞ്ഞാല്‍ ഇന്ത്യ, ബ്രസീല്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാതിരിക്കാന്‍ കാരണങ്ങളൊന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇ-ക്വിഡ് എന്നായിരിക്കും ഇലക്ട്രിക് ക്വിഡിന്റെ പേര്. ഒരു തവണ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 140 കിലോമീറ്റര്‍ സഞ്ചരിക്കാം

ഇലക്ട്രിക് ക്വിഡ് വികസിപ്പിക്കുന്നത് അന്തിമഘട്ടത്തിലാണ്. ഇലക്ട്രിക് വാഹനങ്ങള്‍ സംബന്ധിച്ച് ചൈന പ്രധാന വിപണിയാണെന്ന് ഫ്രഞ്ച് കമ്പനി കരുതുന്നു. ഇലക്ട്രിക് ക്വിഡിന് എത്ര രൂപ വില നിശ്ചയിക്കുന്നു എന്നതായിരിക്കും ഇന്ത്യയില്‍ നിര്‍ണ്ണായകമാവുകയെന്ന് കാര്‍ലോസ് ഘോസന്‍ പറഞ്ഞു. ഒരു സിറ്റി കാറിനുവേണ്ടിയുള്ള സ്‌പെസിഫിക്കേഷനുകളോടെ ചെലവുകള്‍ കുറച്ച് ക്വിഡ് ഇലക്ട്രിക് നിര്‍മ്മിക്കുന്നതിനാണ് റെനോ ശ്രമിക്കുന്നത്.

ഇ-ക്വിഡ് എന്നായിരിക്കും ഇലക്ട്രിക് ക്വിഡിന്റെ പേര്. ഒരു തവണ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 140 കിലോമീറ്റര്‍ സഞ്ചരിക്കാം. ലിഥിയം-അയണ്‍ ബാറ്ററി പാക്ക് ഇ-ക്വിഡില്‍ ഉപയോഗിക്കും. ലിഥിയത്തിന്റെ വലിയ ശേഖരം ചൈനയില്‍ കാണാം. ബാറ്ററികള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ ലിഥിയം, കൊബാള്‍ട്ട് എന്നിവ മറ്റ് രാജ്യങ്ങളില്‍നിന്ന് ഇറക്കുമതിയും ചെയ്യുന്നു. ചെലവുകള്‍ കുറച്ച് പ്രാദേശികമായി ലിഥിയം-അയണ്‍ ബാറ്ററികള്‍ നിര്‍മ്മിക്കുന്നതിന് ഇതിലൂടെ ചൈനയ്ക്ക് സാധിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ല എന്നത് റെനോയുടെ താല്‍പ്പര്യം കെടുത്തുന്നതാണ്.

Comments

comments

Categories: Auto