ശാരീരികക്ഷമത അക്കാഡമിക് നിലവാരം വര്‍ധിപ്പിക്കും

ശാരീരികക്ഷമത അക്കാഡമിക് നിലവാരം വര്‍ധിപ്പിക്കും

കുട്ടികളില്‍ ശാരീരിക ക്ഷമത അവരുടെ അക്കാഡമിക് നിലവാരം വര്‍ധിപ്പിക്കുമെന്നു പുതിയ പഠനം. ശാരീരിക ക്ഷമതയില്‍ താഴ്ന്ന നിലവാരം പുലര്‍ത്തുന്ന കുട്ടികളെ അപേക്ഷിച്ച്, ക്ഷമത കൂടിയവരില്‍ മാനസിക ഉല്ലാസവും കാര്യഗൗരവവും വര്‍ധിക്കുമെന്നും അക്കാഡമിക് കഴിവുകളില്‍ ഇവര്‍ മുന്‍നിരയിലായിരിക്കുമെന്നും ഗവേഷകര്‍ വെളിപ്പെടുത്തുന്നു. ശാരീരിക ക്ഷമതയില്‍ പ്രധാനമായും കാര്‍ഡിയോ റെസ്പിറേറ്ററി ഫിറ്റ്‌നസ്, മസ്‌കുലാര്‍ ഫിറ്റ്‌നസ് എന്നിവ തലച്ചോറിന്റെ ന്യൂറല്‍ ടിഷ്യൂ വ്യൂഹമായ ഗ്രെ മാറ്ററിന്റെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതാണ് ഇക്കൂട്ടരില്‍ അക്കാഡമിക് നിലവാരം ഉയരാന്‍ കാരണമാകുന്നതായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

ശാരീരിക ക്ഷമത കുട്ടികളിലെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളുമായി അഭേദ്യ ബന്ധമുള്ളതായി കാണിക്കുന്നുണ്ടെന്നും, ഇത്തരം വ്യത്യസ്തതകള്‍ അവരുടെ അക്കാഡമിക് നിലവാരത്തെ വലിയ തോതില്‍ സ്വാധീനിക്കുന്നതായി പഠനത്തിലൂടെ കണ്ടെത്താന്‍ കഴിഞ്ഞതായും സ്‌പെയിനിലെ യൂണിവേഴ്‌സിറ്റി ഓഫ് ഗ്രനാഡയില്‍ പ്രൊഫസറും പഠനം നടത്തിയ ഗവേഷകനുമായ ഫ്രാന്‍സിസികോ ബി ഒര്‍ട്ടെഗ വ്യക്തമാക്കി. 8നും 11നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളിലാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്.

Comments

comments

Categories: FK Special