ഒക്ടോബര്‍ വരെ ദുബായ് വിമാനത്താവളം വഴി സഞ്ചരിച്ചത് 6.9 മില്യണ്‍ യാത്രക്കാര്‍

ഒക്ടോബര്‍ വരെ ദുബായ് വിമാനത്താവളം വഴി സഞ്ചരിച്ചത് 6.9 മില്യണ്‍ യാത്രക്കാര്‍

കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 5.9 ശതമാനത്തിന്റെ വര്‍ദ്ധന

ദുബായ്: ഈ വര്‍ഷം ഒക്‌റ്റോബര്‍ വരെ ദുബായ് വിമാനത്താവളത്തില്‍ വന്നിറങ്ങിയവരുടെ എണ്ണം സംബന്ധിച്ച കണക്കുകള്‍ വിമാനത്താവളം പുറത്ത് വിട്ടു. 6.9 മില്യണ്‍ യാത്രക്കാര്‍ ഇതുവഴി സഞ്ചരിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 5.9 ശതമാനത്തിന്റെ വര്‍ദ്ധനവാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്.

ഇക്കഴിഞ്ഞ ഒക്‌റ്റോബറില്‍ 6865296 യാത്രക്കാരായിരുന്നു ഇത് വഴി സഞ്ചരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ മാസം രേഖപ്പെടുത്തിയത് 6420208 യാത്രക്കാരായിരുന്നു. കഴിഞ്ഞ ആദ്യ പത്ത് മാസങ്ങളിലെ കണക്കെടുമ്പുമ്പോഴും യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 69366094 ആയിരുന്നത് 5.9 ശതമാനം ഉയര്‍ന്ന് ഇക്കൊല്ലം 73433846 യാത്രക്കാരില്‍ എത്തി. വര്‍ഷത്തിന്റെ മൂന്നാം പാദത്തോടെയാണ് യാത്രകാകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് കാണപ്പെട്ടത്. നിലവിലെ സ്ഥിതി തുടരാനും കൂടുതല്‍ ആളുകളെ സ്വീകരിക്കാനുമുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് ദുബായ് വിമാനത്താവളത്തിന്റെ സിഇഒ പോള്‍ ഗ്രിഫിത്‌സ് പറഞ്ഞു.

ആഗോളതലത്തില്‍ വിമാനത്താവളങ്ങളുടെ കണക്കെടുത്താല്‍ സൗത്ത് അമേരിക്കയാണ് വളര്‍ച്ചാ നിരക്കില്‍ ഒന്നാം സ്ഥാനത്തുള്ളത്. മുന്‍വര്‍ഷത്തേക്കാള്‍ 39.9 ശതമാനം യാത്രക്കാരുടെ വര്‍ദ്ധനവാണ് ഇവിടെ ഉണ്ടായത്. 23.5 ശതമാനം വളര്‍ച്ചാ നിരക്കുമായി കിഴക്കന്‍ യൂറോപ്പാണ് രണ്ടാം സ്ഥാനത്ത്.

യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായെങ്കിലും സര്‍വീസുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ്. എങ്കിലും വിമാനത്തിലെ ശരാശരി യാത്രക്കാരുടെ എണ്ണം 11.6 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ 1009005 യാത്രക്കാരുടെ വര്‍ദ്ധനവാണുള്ളത്.

20.3 ശതമാനത്തിന്റെ വളര്‍ച്ചയുമായി ഏഷ്യ മൂന്നാം സ്ഥാനത്തും തുടരുന്നു. ഇന്ത്യയില്‍ 1009005 യാത്രക്കാരുടെ വര്‍ദ്ധനവാണ് കണക്കാക്കിയിട്ടുള്ളത്. യുകെയില്‍ 525896, സൗദി അറേബ്യയില്‍ 407262 എന്നിങ്ങനെയും യാത്രക്കാരുടെ എണ്ണത്തിലെ വര്‍ദ്ധനവ് കണക്കാക്കപ്പെട്ടിരിക്കുന്നു.

നഗരങ്ങളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത് ലണ്ടന്‍ ആണ്. 327400 യാത്രക്കാരുടെ വര്‍ദ്ധനവാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. 219512 അധിക യാത്രക്കാരുമായി മുംബൈയും 184754 അധിക യാത്രക്കാരുമായി ന്യൂഡല്‍ഹിയും പ്രവര്‍ത്തനം തുടരുന്നു.

യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായെങ്കിലും ഒക്ടോബറില്‍ വിമാനങ്ങള്‍ നടത്തിയ സര്‍വീസുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തതിനേക്കാള്‍ കുറവാണ്. കഴിഞ്ഞ വര്‍ഷം 25314 ആയിരുന്ന സ്ഥിതിയില്‍ നിന്ന് ഈ വര്‍ഷം ഇത് 33257 ആയി കുറഞ്ഞു. 5.8 ശതമാനത്തിന്റെ കുറവാണ് ഇത് സൂചിപ്പിക്കുന്നത്. ഒക്ടോബര്‍ വരെയുള്ള 10 മാസത്തെ കണക്ക് സൂചിപ്പിക്കുന്നത് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 2.3 ശതമാനം യാത്രക്കാരുടെ കുറവ് ഉണ്ടായിട്ടുണ്ടെന്നാണ്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ഇത് 348893 ആയിരുന്നു.

എന്നാല്‍ ഈ വര്‍ഷം ഇത് 240940 യാത്രക്കാര്‍ ആയി കുറഞ്ഞു. വിമാനത്തിലെ ശരാശരി യാത്രക്കാരുടെ എണ്ണം 11.6 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്. ദുബായ് വിമാനത്താവളം വഴിയുള്ള ചരക്ക് നീക്കത്തിലും കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 236169 ടണ്‍ ആയിരുന്നത് 1.8 ശതമാനം കുറഞ്ഞ് ഇക്കൊല്ലം 231805 ടണ്ണില്‍ എത്തി.

Comments

comments

Categories: Arabia

Related Articles