റെന്റ് ആന്‍ ഇലക്ട്രിക് കാര്‍ പദ്ധതിയുമായി സെല്‍ഫ്‌ഡ്രൈവ്.എഇ

റെന്റ് ആന്‍ ഇലക്ട്രിക് കാര്‍ പദ്ധതിയുമായി സെല്‍ഫ്‌ഡ്രൈവ്.എഇ

മണിക്കൂറിന് ചാര്‍ജ് 5 ദിര്‍ഹം

റെന്റ് എ കാര്‍ വ്യവസായ രംഗത്ത് മാറ്റങ്ങള്‍ക്ക് വഴിവെച്ചുകൊണ്ട് സെല്‍ഫ്‌ഡ്രൈവ്.എഇ (selfdrive.ae) പുതിയ സംരംഭവുമായെത്തുന്നു. ഇതോടെ ഇലക്ട്രിക് കാര്‍ റെന്റ് സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന ആദ്യ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്ന ഖ്യാതിയും സെല്‍ഫ്‌ഡ്രൈവ്.എഇ സ്വന്തമാക്കി. മറ്റ് സേവനദാതാക്കളില്‍ നിന്ന് വ്യത്യസ്തമായി ഇലക്ട്രിക് കാറുകളാണ് സെല്‍ഫ്‌ഡ്രൈവ്.എഇ ഉപഭോക്താക്കള്‍ക്കായി സജ്ജമാക്കിയിരിക്കുന്നത്. മണിക്കൂറിന് 5 ദിര്‍ഹമായിരിക്കും ഈടാക്കുക. 24 മണിക്കൂറാണ് മിനിമം സമയമായി കണക്കാക്കുക. ഈ സമയത്തില്‍ അനുവദിച്ചിരിക്കുന്നത് 250 കിലോമീറ്ററും ആയിരിക്കും. ഇതില്‍ കൂടുതല്‍ സഞ്ചരിക്കുന്ന പക്ഷം, അധിക കിലോമീറ്ററിനുള്ള പണം അടച്ചാല്‍ മതിയാകും.

ഇലക്ട്രിക് കാര്‍ റെന്റ് സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന ആദ്യ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്ന ഖ്യാതിയും സെല്‍ഫ്‌ഡ്രൈവ്.എഇ സ്വന്തമാക്കി

സെല്‍ഫ്‌ഡ്രൈവ്.എഇ എന്ന വെബ്‌സൈറ്റ് വഴി വാഹനം വാടകയ്ക്ക് എടുക്കാവുന്നതാണ്. സ്ഥിര താമസക്കാര്‍, സന്ദര്‍ശകര്‍, വ്യവസായികള്‍ തുടങ്ങിയവര്‍ക്കെല്ലാം ഈ സേവനം ലഭ്യമാകും. ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി നഗരത്തിലുടനീളം നൂറിലധികം ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ വാഹനം ചാര്‍ജ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടും ഉണ്ടാകില്ല. ഇത്തരത്തില്‍ സൗകര്യമൊരുക്കി തന്നതിന് ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റിയോടും റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയോടും നന്ദി അറിയിക്കുന്നതായി സ്ഥാപകനായ സോഹന്‍ ഷാ പറഞ്ഞു.

സോഹന്‍ ഷായുടെ പൈന്‍വുഡ് ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന്റെ കീഴിലാണ് സെല്‍ഫ്‌ഡ്രൈവ്.എഇ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതലായി ജനങ്ങളിലേക്കെത്തിക്കാനും അതുവഴി പുത്തന്‍ യാത്രാ സംസ്‌കാരം രൂപപ്പെടുത്തുന്നതിനുമുള്ള തങ്ങളുടെ ആദ്യ ചുവടുവയ്പ്പില്‍ അഭിമാനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇലക്ട്രിക് കാറുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനായി, കഴിഞ്ഞ സെപ്തംബറില്‍ ദുബായ് വിവിധങ്ങളായ പുത്തന്‍ സേവനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഫ്രീ പാര്‍ക്കിംഗ്, ടോളുകളിലെയും രജിസ്‌ട്രേഷന്‍ സമയത്തെയും ഇളവ് തുടങ്ങിയവ അതില്‍ പ്രധാനപ്പെട്ടവയാണ്. ഇതിനൊപ്പം തന്നെ 2019 ഓടെ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ പൂര്‍ണമായും സൗജന്യമായി ഉപയോഗിക്കുന്നതിനുള്ള സൗകര്യം ഒരുക്കുമെന്നും പ്രഖ്യാപനത്തിലുണ്ട്.

Comments

comments

Categories: Arabia