സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ടില്‍ പുതിയ നിക്ഷേപക അവസരങ്ങളുമായി മുബാദല

സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ടില്‍ പുതിയ നിക്ഷേപക അവസരങ്ങളുമായി മുബാദല

സാങ്കേതിക നിക്ഷേപങ്ങളില്‍ ശ്രദ്ധയൂന്നി മുബാദല

ദുബായ്: ലോകത്തെ ഏറ്റവും വലിയ സാങ്കേതിക നിക്ഷേപങ്ങളില്‍ ഒന്നായ സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ടില്‍ പുതിയ നിക്ഷേപക അവസരങ്ങളുമായി മുബാദല. സ്ഥാപനത്തിന്റെ സിഇഒ ഖല്‍ദൂന്‍ അല്‍ മുബാറക് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഒരു വര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതിയായ സോഫ്റ്റ് ബാങ്ക് ഫണ്ട് ലക്ഷ്യം വയ്ക്കുന്നത് 2017 അവസാനത്തോടെ 100 ബില്ല്യണ്‍ ഡോളര്‍ പട്ടികയിലെത്താനാണ്. മുബാദലയ്ക്ക് പുറമെ സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, ആപ്പിള്‍, ഷാര്‍പ്പ്, ക്വാല്‍ക്കം ആന്റ് ഫോക്‌സ്‌കോണ്‍ തുടങ്ങിയ പ്രമുഖരും സോഫ്റ്റ്ബാങ്ക് ഫണ്ടിലുണ്ട്.

കാലാകാലങ്ങളായി മുബാദല പിന്തുടരുന്നത് സോഫ്റ്റ്ബാങ്കിന്റെയും, സ്ഥാപകന്‍ മസയോഷിയുടെയും വിജയമാണെന്ന് മുബാദല സിഇഒ ഖല്‍ദൂന്‍ അല്‍ മുബാറക് പറഞ്ഞു. ഒരാളുമായി പങ്ക് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് മുമ്പ് അയാളുടെ ചരിത്രത്തിലേക്ക് നോക്കേണ്ടത് അത്യാവശ്യമാണ്. നല്ല സമയങ്ങളിലും മോശം സമയങ്ങളിലുമെല്ലാം അയാള്‍ എപ്രകാരമാണ് കടന്ന് വന്നതെന്ന് വിലയിരുത്തേണ്ടതുണ്ട്. അതിനാല്‍ തന്നെ എണ്‍പതുകള്‍ മുതല്‍ക്കേ തങ്ങള്‍ അവരുടെ പാത നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ടില്‍ അധിക നിക്ഷേപം നടത്തുന്നതിനുള്ള സാധ്യതകളിലേക്കാണ് മുബാദല ശ്രദ്ധയൂന്നുന്നത്. സാങ്കേതിക നിക്ഷേപങ്ങളില്‍ ഏറ്റവും വലുതായ സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ട് തെരഞ്ഞെടുത്തത് വ്യക്തമായ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു.

നിക്ഷേപകനില്‍ ശ്രദ്ധിക്കുന്ന മറ്റൊരു കാര്യം വ്യത്യസ്ത വിഭാഗങ്ങളിലെ നൈപുണ്യമാണ്. സാങ്കേതിക വിദ്യക്കാണ് അക്കാര്യത്തില്‍ പ്രാധാന്യം ഏറെ നല്കിയിരിക്കുന്നത്. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട മേഖലയില്‍ നിക്ഷേപം നത്തുന്നതിന് മുബാദലയ്ക്ക് താത്പര്യമുണ്ട്. കൃത്യമായ പ്ലാറ്റ്‌ഫോം, പങ്കാളി തുടങ്ങി നിരവധി ഘടകങ്ങള്‍ അക്കാര്യത്തില്‍ പ്രധാനമാണ്. അത് സോഫ്റ്റ്ബാങ്ക് വിഷന്‍ ഗ്രൂപ്പിന് ഉള്ളില്‍ നിന്ന് തന്നെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും അല്‍ മുബാറക് പറഞ്ഞു.

മുബാദല ഇതിനോടകം തന്നെ ഇരുപതിലധികം ഇടപാടുകള്‍ സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ടുമായി ബന്ധപ്പെട്ട് നടത്തിക്കഴിഞ്ഞു. നടത്തപ്പടുന്ന ഇടപാടുകളുടെ കൃത്യതയ്ക്കാണ് മുബാദല പ്രാധാന്യം നല്കുന്നത്. മികച്ച സേവനം നിലനിര്‍ത്താനുള്ള നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് കൂടുതല്‍ നിക്ഷേപങ്ങളില്‍ പങ്കാളിയാവാന്‍ സാധിക്കുന്നതെന്നും അല്‍ മുബാറക് കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Arabia