കെന്നഡി സെന്റര്‍ നിക്ഷേപം സമാഹരിച്ചു

കെന്നഡി സെന്റര്‍ നിക്ഷേപം സമാഹരിച്ചു

യുഎസ് പെര്‍ഫോമിംഗ് ആര്‍ട്ട് സെന്ററായ കെന്നഡി സെന്റര്‍ ഒരു ദശലക്ഷം ഡോളറിന്റെ പ്രാരംഭഘട്ട ധനസഹായം സ്വീകരിച്ചു. അടുത്ത കുറച്ചു വര്‍ഷത്തേക്കുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ പെര്‍ഫോമെന്‍സ് പരമ്പരകള്‍ക്കായുള്ള ഇന്ത്യന്‍ ഫണ്ട് രൂപീകരിക്കുന്നതിനാണ് ഫണ്ട് സമാഹരണം. ഇന്ത്യയുടെ ചരിത്രം, പാരമ്പര്യം, സംസ്‌കാരം, കല പ്രതിഫലിപ്പിക്കുന്ന കലാപ്രകടനങ്ങള്‍ എന്നിവയായിരിക്കും ഇവിടെ അരങ്ങേറുക. ഇന്ത്യന്‍ ഫണ്ട് രൂപീകരിക്കുന്നതിനായി പ്രശസ്ത ഇന്ത്യന്‍-അമേരിക്കന്‍ ജീവകാരുണ്യപ്രവര്‍ത്തകനായ രണ്‍വീര്‍, ആദര്‍ശ് ട്രഹാന്‍ എന്നിവര്‍ അടുത്തിടെ കെന്നഡി സെന്ററില്‍ നിക്ഷേപം നടത്തിയിരുന്നു.

Comments

comments

Categories: World