ഫിറ്റാകാന്‍ ഫിറ്റ് ഡിസ്ട്രിക്റ്റ്

ഫിറ്റാകാന്‍ ഫിറ്റ് ഡിസ്ട്രിക്റ്റ്

ബെംഗളൂരു ആസ്ഥാനമായ ‘ദി ഫിറ്റ് ഡിസ്ട്രിക്റ്റ്’ എന്ന ഫിറ്റ്‌നസ് സെന്റര്‍ വേറിട്ട ഫിറ്റ്‌നസ് രീതികളിലൂടെയാണ് ശ്രദ്ധേയമാകുന്നത്. വ്യക്തികളുടെ അഭിരുചി മനസിലാക്കി അവര്‍ക്കിണങ്ങിയ ഫിറ്റ്‌നസ് രീതിയിലാണ് ഇവിടെ പരിശീലനം സാധ്യമാകുന്നത്. പരിശീലന മുറകള്‍ക്കൊപ്പം ന്യുട്രീഷണല്‍ കൗണ്‍സലിംഗ്, ഫിസിയോതെറാപ്പി എന്നിവയ്ക്കും ഇവര്‍ പ്രാമുഖ്യം നല്‍കുന്നു

മാനസിക ആരോഗ്യത്തിനൊപ്പം ശരീരസൗന്ദര്യവും കാത്തു സൂക്ഷിക്കുന്നതില്‍ ഇന്നെല്ലാവരും ഒരുപടി മുന്നിലാണ്. പുതുതലമുറയുടെ കാര്യം പറയുകയും വേണ്ട. ജിമ്മിലും മറ്റും വളരെ ചെറുപ്പം മുതല്‍തന്നെ പോയി തുടങ്ങുന്ന കാലമാണ്. അതുകൊണ്ടുതന്നെ ഫിറ്റ്‌നസ് കേന്ദ്രങ്ങള്‍ക്ക് ഡിമാന്റും ഏറിവരുന്നു. ബെംഗളൂരു ആസ്ഥാനമായ ദി ഫിറ്റ് ഡിസ്ട്രിക്റ്റ് ശ്രദ്ധേയമാകുന്നത് അവരുടെ വൈവിധ്യമാര്‍ന്ന ഫിറ്റ്‌നസ് ശൈലികളിലൂടെയാണ്. ഭാര്യാഭര്‍ത്താക്കന്‍മാരായ വസുധ അഗര്‍വാള്‍, നിരന്‍ പൊന്നപ്പ എന്നിവര്‍ ചേര്‍ന്നാണ് ഈ സംരംഭത്തിന് നേതൃത്വം നല്‍കുന്നത്.

അഭിരുചിക്കിണങ്ങിയ ഫിറ്റ്‌നസ് പരിശീലനം

ഫിറ്റ് ഡിസ്ട്രിക്റ്റ് ചുരുങ്ങിയ കാലംകൊണ്ടുതന്നെ ആളുകള്‍ക്കിടയില്‍ ശ്രദ്ധ നേടിയത് അവരുടെ വേറിട്ട ശൈലിയിലൂടെയാണ്. ഓരോ വ്യക്തിക്കും യോജിക്കുന്ന രീതിയിലുള്ള പരിശീലനത്തിനാണ് അവര്‍ മുന്‍തൂക്കം നല്‍കുന്നത്. യോഗ, ക്രോസ്ഫിറ്റ്, സൂംബാ, കിക്‌ബോക്‌സിംഗ് തുടങ്ങിയ നിരവധി ഫിറ്റ്‌നസ് ക്ലാസുകള്‍ ഫിറ്റ് ഡിസ്ട്രിക്റ്റിലുണ്ട്. ” ഇവിടെയെത്തുന്ന ഓരോ വ്യക്തിക്കും ഫിറ്റ്‌നസിന്റെ വ്യത്യസ്ത തലങ്ങളിലായിരിക്കും താല്‍പര്യമുള്ളത്. ഫിറ്റ് ഡിസ്ട്രിക്റ്റ് അവരില്‍ ഓരോരുത്തരുടേയും അഭിരുചി മനസിലാക്കി ശരിയായ ദിശയിലേക്ക് നയിക്കാന്‍ സഹായിക്കും. ഒരു വ്യക്തിയിലെ ശരിയായ അത്‌ലറ്റിനെ കണ്ടെത്താന്‍ സഹായിക്കുകയാണ് ഫിറ്റ് ഡിസ്ട്രിക്റ്റ്,” ഫിറ്റ് ഡിസ്ട്രിക്റ്റിന്റെ സ്ഥാപകരിലൊരാളായ നിരന്‍ പറയുന്നു. ശാരീരിക ആരോഗ്യം മാത്രമല്ല മറിച്ച് വ്യക്തിഗത പരിശീലനം, ന്യുട്രീഷണല്‍ കൗണ്‍സിലിംഗ്, ഫിസിയോതെറാപ്പി തുടങ്ങി ആരോഗ്യം നിലനിര്‍ത്താനാവാശ്യമായ എല്ലാവിധ വിദഗ്ധ ഉപദേശങ്ങളും ഇവിടെനിന്നും ലഭിക്കും.

2008ല്‍ പ്രശസ്ത ഹെല്‍ത്ത് ക്ലബ് ഗ്രൂപ്പായ ഫിറ്റ്‌നസ് ഫസ്റ്റില്‍ ഒരു പകരക്കാരന്‍ എന്ന നിലയിലാണ് നിരന്‍ മേഖലയിലേക്ക് കടക്കുന്നത്. അവിടെയെത്തി ആറുമാസത്തിനുള്ളില്‍തന്നെ പരിശീലകന് തന്റെ കാര്യത്തില്‍ അതീവ താല്‍പര്യം തോന്നി. തുടര്‍ന്ന് ഫിറ്റ്‌നസ് ഒരു കരിയര്‍ എന്ന രീതി ഏറ്റെടുക്കാന്‍ ഉപദേശിച്ചതോടെ ഫിറ്റ്‌നസ് ഫസ്റ്റില്‍ ഇന്‍സ്ട്രക്റ്റര്‍ ആയാണ് നിരന്റെ കരിയറിന്റെ തുടക്കം. പിന്നീട് 2009ല്‍ അസിസ്റ്റന്റ് ഫിറ്റ്‌നസ് മാനേജരായി സ്ഥാനക്കയറ്റം ലഭിച്ചു. ഫിറ്റ്‌നസ് ഫസ്റ്റിന്റെ നിരവധി പരിപാടികളില്‍ മാസ്റ്റര്‍ ട്രെയിനറായും നിരന്‍ തിളങ്ങി.

പുതിയ സംരംഭത്തിനാവശ്യമായ ആദ്യ നിക്ഷേപം കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമാണ് ഈ ദമ്പതികള്‍ ശേഖരിച്ചത്. വ്യക്തിഗത പരിശീലനത്തിലൂടെ 35 ശതമാനവും അംഗത്വ ഫീസിലൂടെ 65ശതമാനം വരുമാനവും സ്വരൂപിക്കാനായി. ഈ വര്‍ഷം അവസാനത്തോടെ 2 മുതല്‍ 2.5 കോടി രൂപയുടെ വരുമാനമാണ് ഫിറ്റ് ഡിസ്ട്രിക്റ്റിലൂടെ ലക്ഷ്യമിടുന്നത്

നിരന്റെ ഭാര്യയും ഫിറ്റ്‌നസ് ഡിസ്ട്രിക്റ്റിന്റെ സ്ഥാപകരില്‍ ഒരാളുമായ വസുധ സംസ്ഥാനതലത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച മികച്ച നീന്തല്‍ താരംകൂടിയാണ്. പരിക്കിനെ തുടര്‍ന്നാണ് വസുധ കായിക മേഖല ഉപേക്ഷിച്ചത്. നീന്തല്‍ ഉപേക്ഷിച്ചതിനുശേഷം അമിതമായി ഭാരം കൂടിയതിനെ തുടര്‍ന്ന് വസുധ ഫിഗറിന്‍ ഫിറ്റ്‌നസ് എന്ന സ്ഥാപനത്തില്‍ ചേരുകയുണ്ടായി. 2007ല്‍ ഫിറ്റ്‌നസ് ഫസ്റ്റില്‍ ബോളിവുഡ് എയ്‌റോബിക്‌സ് പഠിപ്പിച്ചു തുടങ്ങിയ വസുധയ്ക്ക് നൃത്തത്തിലും കൊറിയോഗ്രാഫിയിലുമായിരുന്നു കൂടുതല്‍ താല്‍പര്യം. പിന്നീട് ഫിഗറിന്‍ ഫിറ്റ്‌നസ് വിട്ടു ഫിറ്റ്‌നസ് ഫസ്റ്റില്‍ ചേക്കേറിയ വസുധ ആ സ്ഥാപനം നിര്‍ത്തലാക്കിയപ്പോഴാണ് നിരനൊപ്പം ഫിറ്റ് ഡിസ്ട്രിക്റ്റിലേക്കു കടന്നത്. ഇപ്പോള്‍ കലയ്ക്കും ഫിറ്റ്‌നസിനും ഒരുപോലെ പ്രാധാന്യം നല്‍കാന്‍ വസുധയ്ക്കു കഴിയുന്നുണ്ട്.

ഫിറ്റ് ഡിസ്ട്രിക്റ്റിന്റെ തുടക്കം

കഴിഞ്ഞ വര്‍ഷം മേയ് മാസത്തോടെ വസുധയും നിരനും പരിശീലനം നല്‍കിക്കൊണ്ടിരുന്ന ഫിറ്റ്‌നസ് ഫസ്റ്റ് നിര്‍ത്തലാക്കിയതോടെയാണ് പുതിയ സംരംഭത്തിലേക്കു കടക്കാന്‍ ഇരുവരും തീരുമാനിക്കുന്നത്. താന്‍ അഭ്യസിപ്പിച്ച മൂവായിരത്തില്‍പ്പരം ആളുകള്‍ ഇവിടെയുള്ളതിനാല്‍ നിധിന്‍ ഈ മേഖലയില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.അതോടൈ ഫിറ്റ് ഡിസ്ട്രിക്റ്റ് പിറവിയെടുത്തു. ബെംഗളൂരു കോറമംഗലയിലാണ് ഫിറ്റ് ഡിസ്ട്രിക്റ്റിന്റെ ആസ്ഥാനം. 5500 സ്‌ക്വയര്‍ ഫീറ്റില്‍ മൂന്നു നിലകളിലുള്ള ഫിറ്റ് ഡിസ്ട്രിക്റ്റില്‍ ആഴ്ചയില്‍ ആറു ദിവസത്തോളം വിവിധ ബാച്ചുകള്‍ക്കായി പരിശീലനം നടത്തപ്പെടുന്നുണ്ട്. ഫിറ്റ്‌നസ് ഡിസ്ട്രിക്റ്റ് ആളുകളെ ആകര്‍ഷിക്കാനല്ല മറിച്ച് അവരെ ശരിയായ ദിശയില്‍ മുന്നോട്ടു നയിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വസുധയും നിരനും ഒരുപോലെ പറയുന്നു.

കൃത്യതയോടെയുള്ള തെരെഞ്ഞെടുപ്പ്

ഫിറ്റ് ഡിസ്ട്രിക്റ്റിന്റെ തുടക്കത്തില്‍ ഏറ്റവും മികച്ച പരിശീലകരെ സ്വന്തമാക്കാനാണ് വസുധയും നിരനും ശ്രമിച്ചത്. അതുകൊണ്ടുതന്നെ ഫസ്റ്റ് ഫിറ്റ്‌നസിലുണ്ടായിരുന്ന മികച്ച പരിശീലകരെ തന്നെ അവര്‍ തങ്ങളുടെ സ്ഥാപനത്തിലേക്ക് ക്ഷണിച്ചു. ” ഫിറ്റ്‌നസിന്റെ എല്ലാ തലങ്ങളിലും ഏറ്റവും മികച്ചതായിരുന്നു ഞങ്ങള്‍ക്കു വേണ്ടിയിരുന്നത്. ഫിറ്റ്‌നസ് ഫസ്റ്റില്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നവരാണ് കോറമംഗലയിലെ ജനങ്ങള്‍, അതിനാല്‍ പുതിയ സംരംഭത്തിന് ഈ സ്ഥലം തന്നെ തെരഞ്ഞെടുത്തു,” നിരന്‍ പറയുന്നു.

പുതിയ സംരംഭത്തിനാവശ്യമായ ആദ്യ നിക്ഷേപം കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമാണ് ഈ ദമ്പതികള്‍ ശേഖരിച്ചത്. വ്യക്തിഗത പരിശീലനത്തിലൂടെ 35 ശതമാനവും അംഗത്വ ഫീസിലൂടെ 65ശതമാനം വരുമാനവും സ്വരൂപിക്കാനായി. ഈ വര്‍ഷം അവസാനത്തോടെ 2 മുതല്‍ 2.5 കോടി രൂപയുടെ വരുമാനമാണ് ഫിറ്റ് ഡിസ്ട്രിക്റ്റിലൂടെ ലക്ഷ്യമിടുന്നത്.

വമ്പന്‍മാര്‍ക്കിടയില്‍ ആത്മവിശ്വാസത്തോടെ

ഫിറ്റ്‌നസ് ആവശ്യങ്ങള്‍ക്കായുള്ള ക്രോസ്ഫിറ്റ് ഉപകരണങ്ങള്‍ അമേരിക്കയില്‍ നിന്നാണ് കമ്പനി ഇറക്കുമതി ചെയ്തത്. ഏകദേശം രണ്ടരക്കോടി ഇതിനായി ചെലവഴിച്ചു. ”നിലവില്‍ 450 അംഗങ്ങളുടെ ഫിറ്റ് ഡിസ്ട്രിക്റ്റിലെ ഓരോരുത്തരുടേയും പേര്, പരിശീലന സമയം, ഒഴിവാകുന്ന ദിവസംഎന്നിവയെല്ലാം കൃത്യമായി അറിയാന്‍ ഞങ്ങള്‍ ശ്രമിക്കാറുണ്ട്. അത്രത്തോളം ഓരോ ക്ലൈന്റുമായും അടുത്തിടപെഴകാനാണ് ഞങ്ങളുടെ ശ്രമം,” വസുധ പറയുന്നു.

ഇന്ത്യയില്‍ അതിവേഗം വളരുന്ന ഒരു മേഖലയാണ് ഫിറ്റ്‌നസ്. ക്ലാസ്പാസ്, കെഫിറ്റ് എന്നീ ആഗോള ഭീമന്‍മാരും ഇന്ത്യയിലെ വമ്പന്‍മാരായ ജിംപിക്, ഫിറ്റ്പാസ് എന്നിവരും ഫിറ്റ്‌നസ് മേഖലയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നവരില്‍ പ്രമുഖരാണ്. മുകേഷ് ബെന്‍സാലിന്റെ ക്യുവര്‍ ഫിറ്റും മേഖലയില്‍ ഏറെ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്നവരില്‍ മുന്‍നിരയിലാണ്. യോഗ, നിരവധി ആയോധന കലകള്‍ ഉള്‍പ്പെടെയുള്ള ഫിറ്റ്‌നസ് രീതികള്‍ക്കാണ് ഇവര്‍ പ്രാമുഖ്യം നല്‍കുന്നത്. വെല്ലുവിളികള്‍ ഏറെയുള്ള മേഖലയാണെങ്കിലും തങ്ങളുടെതായ ചുറ്റുപാടില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാന്‍ ഫിറ്റ് ഡിസ്ട്രിക്റ്റിന്റെ നടത്തിപ്പുകാരായ വസുധയ്ക്കും നിരനും കഴിയുന്നുണ്ട്. വ്യക്തികളെ മനസിലാക്കിയുള്ള പരിശീലനം തങ്ങളെ വേറിട്ടു നിര്‍ത്തുമെന്ന് ഇരുവരും തറപ്പിച്ചു പറയുന്നു.

Comments

comments

Categories: FK Special, Slider
Tags: fit-district