അബുദാബി നാഷണല്‍ ഓയില്‍ കമ്പനി രണ്ട് ബില്ല്യണ്‍ ഡോളര്‍ സമാഹരിക്കുന്നു

അബുദാബി നാഷണല്‍ ഓയില്‍ കമ്പനി രണ്ട് ബില്ല്യണ്‍ ഡോളര്‍ സമാഹരിക്കുന്നു

അബുദാബി നാഷണല്‍ ഓയില്‍ കമ്പനിക്ക് 8 മുതല്‍ 10 ബില്യണ്‍ ഡോളര്‍ വരെയാണ് മൂല്യം കല്‍പ്പിക്കപ്പെടുന്നത്

അബുദാബി: അബുദാബി നാഷണല്‍ ഓയില്‍ കമ്പനി ഇന്ധന റീട്ടെയ്ല്‍ യൂണിറ്റിന്റെ പ്രാഥമിക ഓഹരി വില്‍പ്പന(ഐപിഒ) യിലൂടെ 2 ബില്യണ്‍ ഡോളര്‍ നിക്ഷേപം സമാഹരിക്കുന്നു. പ്രതിഓഹരി വില 2.35 ദിര്‍ഹത്തിനും 2.95 ദിര്‍ഹത്തിനും ഇടയിലായിരിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. ഈ കണക്കുകള്‍ പ്രകാരം കമ്പനിക്ക് 8 മുതല്‍ 10 ബില്യണ്‍ ഡോളര്‍ വരെയാണ് മൂല്യം രേഖപ്പെടുത്തിയിരിക്കുന്നത്.

കമ്പനിയുടെ 20 ശതമാനം ഓഹരി വില്‍ക്കുകയാണെങ്കില്‍ 2 ബില്യണ്‍ ഡോളര്‍ വരെ നിക്ഷപം ഉയര്‍ത്താന്‍ സാധിക്കും. ഡിസംബര്‍ 13ന് കമ്പനി ട്രേഡിംഗ് ആരംഭിക്കുമെന്നാണ് കരുതുന്നത്. 1.25 മുതല്‍ 2.5 ബില്യണ്‍ ഷെയറുകള്‍ വില്‍ക്കാന്‍ പദ്ധതിയിടുന്നതായി കമ്പനി നേരത്തേ അറിയിച്ചിരുന്നു.

ചില യൂണിറ്റുകള്‍ വില്‍ക്കാനോ മറ്റ് ചിലത് പങ്കാളിത്ത വ്യവസ്ഥിതിയില്‍ മുന്നോട്ടു കൊണ്ടുപോകാനോ ആണ് ആലോചിക്കുന്നതെന്ന് അഡ്‌നോക് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ സുല്‍താന്‍ അല്‍ ജാബെര്‍ പറഞ്ഞു. കഴിഞ്ഞ മാസം ബോണ്ടുകളിലൂടെ കമ്പനി 3 ബില്ല്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു

സൗദി അരാംകോ പോലുള്ള വമ്പന്‍ കമ്പനികളുടെ ഐപിഒ വരാനിരിക്കെയാണ് അഡ്‌നോക്കിന്റെ ലിസ്റ്റിംഗ്. ക്രൂഡ് ഓയില്‍ വിലയിടിവിനെത്തുടര്‍ന്ന് വിപണി അസ്ഥിരമായതിനെത്തുടര്‍ന്നാണ് ഐപിഒയിലൂടെ നിക്ഷേപം സമാഹരിക്കാനുള്ള നീക്കം.

ചില യൂണിറ്റുകള്‍ വില്‍ക്കാനോ മറ്റ് ചിലത് പങ്കാളിത്ത വ്യവസ്ഥിതിയില്‍ മുന്നോട്ടു കൊണ്ടുപോകാനോ ആണ് ആലോചിക്കുന്നതെന്ന് അഡ്‌നോക് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ സുല്‍താന്‍ അല്‍ ജാബെര്‍ പറഞ്ഞു. കഴിഞ്ഞ മാസം ബോണ്ടുകളിലൂടെ കമ്പനി 3 ബില്ല്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു.

Comments

comments

Categories: Arabia