ഫോള്‍ഡബിള്‍ ഐഫോണ്‍: പാറ്റന്റിന് അപേക്ഷിച്ച് ആപ്പിള്‍

ഫോള്‍ഡബിള്‍ ഐഫോണ്‍: പാറ്റന്റിന് അപേക്ഷിച്ച് ആപ്പിള്‍

ഐഫോണിന്റെ ഒഎല്‍ഇഡി സ്‌ക്രീന്‍ വളയ്ക്കാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യ എല്‍ജിയാണ് പരീക്ഷിക്കുന്നതെന്ന് പറയപ്പെടുന്നു

സാന്‍ഫ്രാന്‍സിസ്‌കോ: ഫോള്‍ഡബിള്‍ ഐഫോണിന്റെ പാറ്റന്റിന് അപേക്ഷിച്ച് ആപ്പിള്‍. എല്‍ജിയുമായി ചേര്‍ന്ന് ഭാവിയില്‍ ഫോള്‍ഡബിള്‍ ഐഫോണ്‍ ആപ്പിള്‍ വിപണിയിലെത്തിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പുസ്തകം പോലെ തുറക്കാനും അടയ്ക്കാനും സാധിക്കുന്ന ഐഫോണിന്റെ പാറ്റന്റിന് ആപ്പിള്‍ അപേക്ഷിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.

വളയ്ക്കാന്‍ സഹായിക്കുന്ന ഫഌക്‌സിബിള്‍ ആയ ഭാഗം പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ഐഫോണിന് ഉണ്ടായിരിക്കുമെന്ന് യുഎസ് പാറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫീസ് പ്രസിദ്ധീകരിച്ച പാറ്റന്റ് ആപ്ലിക്കേഷനില്‍ പറയുന്നു. മടക്കാവുന്ന ഡിസ്‌പ്ലെയും ഇതിനുണ്ടാവും. എന്നാല്‍ ഫോള്‍ഡബിള്‍ ഐഫോണിന് ഇതുവരെ പേരു നല്‍കിയിട്ടില്ല.

ഫോള്‍ഡബിള്‍ ഐഫോണിന് ഇതുവരെ പേരു നല്‍കിയിട്ടില്ല

ഐഫോണിന്റെ ഒഎല്‍ഇഡി സ്‌ക്രീന്‍ വളയ്ക്കാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യ എല്‍ജിയാണ് പരീക്ഷിക്കുന്നതെന്ന് പറയപ്പെടുന്നു. ഏറ്റവും മികച്ച ഒഎല്‍ഇഡി ഡിസ്‌പ്ലേ ഉറപ്പുവരുത്തുന്ന സാംസംഗിനു പകരം എല്‍ജിയുമായി സഹകരിക്കാനാണ് ആപ്പിള്‍ തീരുമാനിച്ചത്. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ പ്രധാന എതിരാളികളായ സാംസംഗുമായി സഹകരിച്ചാല്‍ തങ്ങളുടെ ഉല്‍പ്പന്നത്തിന്റെ സവിശേഷതകള്‍ ചോരുമെന്ന ആപ്പിളിന്റെ ഭയമാണ് എല്‍ജിക്ക് അനുകൂലമായതത്രെ.

ഫോള്‍ഡബിള്‍ ഐഫോണ്‍ പാനല്‍ നിര്‍മാണം 2020ല്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഫോള്‍ഡബിള്‍ ഒഎല്‍ഇഡി പാനലിന്റെ ആദ്യരൂപം എല്‍ജി തയാറാക്കിക്കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉത്തര ജിയോംഗ്‌സാംഗ് പ്രവിശ്യയിലെ ഗുമിയില്‍ സ്ഥിതി ചെയ്യുന്ന ഇ5 പ്ലാന്റില്‍ അടുത്തിടെ കമ്പനി ഒഎല്‍ഇഡി ഉല്‍പ്പാദനം ആരംഭിച്ചിരുന്നു.

Comments

comments

Categories: World