ഒക്കിനാവ പ്രെയ്‌സ് ഇലക്ട്രിക് സ്‌കൂട്ടര്‍ അടുത്ത മാസം

ഒക്കിനാവ പ്രെയ്‌സ് ഇലക്ട്രിക് സ്‌കൂട്ടര്‍ അടുത്ത മാസം

2,000 രൂപ ടോക്കണ്‍ തുക നല്‍കി സ്‌കൂട്ടര്‍ ബുക്ക് ചെയ്യാം

ന്യൂ ഡെല്‍ഹി : ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഒക്കിനാവ ഓട്ടോടെക് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്രഖ്യാപിച്ചു. ഒക്കിനാവ പ്രെയ്‌സ് എന്നാണ് പേരിട്ടിരിക്കുന്നത്. ഒക്കിനാവ ഓട്ടോടെക്കിന്റെ രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ അടുത്ത മാസം വിപണിയില്‍ അവതരിപ്പിക്കും. ഈ വര്‍ഷം ജനുവരിയില്‍ ഒക്കിനാവ റിഡ്ജ് എന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യന്‍ കമ്പനി പുറത്തിറക്കിയിരുന്നു.

ഒക്കിനാവ പ്രെയ്‌സ് ഇ-സ്‌കൂട്ടറിന്റെ ബുക്കിംഗ് രാജ്യത്തെ എല്ലാ അംഗീകൃത ഷോറൂമുകളിലും ഇന്നലെ സ്വീകരിച്ചുതുടങ്ങി. 2,000 രൂപ ടോക്കണ്‍ തുക നല്‍കി സ്‌കൂട്ടര്‍ ബുക്ക് ചെയ്യാം. പ്രെയ്‌സ് ഇ-സ്‌കൂട്ടര്‍ പ്രീമിയം മോഡലാണ്. അതുകൊണ്ടുതന്നെ റിഡ്ജിന് മുകളിലായിരിക്കും സ്ഥാനം. ഇന്ത്യയില്‍ അടുത്ത മാസം പുറത്തിറക്കും.

നിലവിലെ ഏതൊരു ഇലക്ട്രിക് സ്‌കൂട്ടറിനേക്കാളും റേഞ്ചും ടോപ് സ്പീഡും നല്‍കുന്നതായിരിക്കും ഒക്കിനാവ പ്രെയ്‌സ് എന്ന് കമ്പനി അവകാശപ്പെട്ടു

തങ്ങളുടെ ഗവേഷണത്തിലൂടെ ഉരുത്തിരിഞ്ഞ ഉജ്ജ്വല സ്‌കൂട്ടറാണ് പ്രെയ്‌സ് എന്ന് ഒക്കിനാവ വക്താവ് ജീതേന്ദര്‍ ശര്‍മ്മ പറഞ്ഞു. ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലെ എക്കാലത്തെയും ‘കംപ്ലീറ്റ്’ ഇലക്ട്രിക് സ്‌കൂട്ടറുകളിലൊന്നാണ് ഒക്കിനാവ പ്രെയ്‌സ്. ആരും അതിശയപ്പെടുന്ന രൂപകല്‍പ്പനയും അത്യന്തം കരുത്ത് പകരുന്ന സാങ്കേതികവിദ്യയും ഒക്കിനാവ പ്രെയ്‌സില്‍ കാണാനാകും.

റൈഡര്‍മാരുടെ ആവശ്യങ്ങളും മുന്‍ഗണനകളും ശ്രദ്ധാപൂര്‍വ്വം കണക്കിലെടുത്താണ് പ്രെയ്‌സില്‍ ഓരോ ഫീച്ചറും നല്‍കിയിരിക്കുന്നത്. മികച്ച റൈഡിംഗ് അനുഭവം ഈ സ്‌കൂട്ടര്‍ സമ്മാനിക്കും. ഇന്ത്യന്‍ നിരത്തുകളിലെ പുതു തലമുറ ഇലക്ട്രിക് വാഹന വിപ്ലവത്തിന് ഒക്കിനാവ പ്രെയ്‌സ് നാന്ദി കുറിക്കുമെന്ന് ജീതേന്ദര്‍ ശര്‍മ്മ പറഞ്ഞുനിര്‍ത്തി.

നിലവിലെ ഏതൊരു ഇലക്ട്രിക് സ്‌കൂട്ടറിനേക്കാളും റേഞ്ചും ടോപ് സ്പീഡും നല്‍കുന്നതായിരിക്കും ഒക്കിനാവ പ്രെയ്‌സ് എന്ന് കമ്പനി അവകാശപ്പെട്ടു. മികച്ച പെര്‍ഫോമന്‍സും വാഗ്ദാനം ചെയ്യുന്നു. സൈഡ് സ്റ്റാന്‍ഡ് സെന്‍സറുകള്‍ ഇന്‍ബില്‍റ്റ് സുരക്ഷാ സവിശേഷതയായിരിക്കും. ആന്റി-തെഫ്റ്റ് സെന്‍സര്‍, കോമ്പി ബ്രേക്കുകള്‍ തുടങ്ങി ഫീച്ചറുകള്‍ കൂടുതലാണ്.

Comments

comments

Categories: Auto