‘കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് കൂടുതല്‍ സ്‌പോണ്‍സര്‍മാര്‍ എത്തണം’

‘കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് കൂടുതല്‍ സ്‌പോണ്‍സര്‍മാര്‍ എത്തണം’

വാണിജ്യവല്‍ക്കരണം ഫുട്‌ബോളിനെ കൂടുതല്‍ ഉയര്‍ച്ചയിലേക്ക് എത്തിക്കുമെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് സിഇഒ വരുണ്‍ ത്രിപുരനേനി

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബിനെ രാജ്യത്തെ ഏറ്റവും മികച്ച സ്‌പോര്‍ട്‌സ് ബ്രാന്‍ഡുകളിലൊന്നാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സിഇഒ വരുണ്‍ ത്രിപുരനേനി. ടീമിനെ പിന്തുണയ്ക്കാന്‍ കൂടുതല്‍ സ്‌പോണ്‍സര്‍മാര്‍ എത്തണമെന്നും കൂടുതല്‍ നിക്ഷേപം ടീമിനായി വരണമെന്നും വരുണ്‍ ഫ്യൂച്ചര്‍ കേരളയോട് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സിന് കീഴില്‍ ഒരു ലോകോത്തര റെസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാഡമി സ്ഥാപിക്കാനും തങ്ങള്‍ പദ്ധതിയുടന്നതായി അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യയില്‍ നിന്നും കഴിവുറ്റ ദേശീയ ഫുട്‌ബോള്‍ താരങ്ങളെ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം.

‘ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌പോര്‍ട്‌സ് ഫ്രാഞ്ചൈസി എന്ന തലത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ്ിനെ എത്തിക്കുകയെന്നതാണ് ആത്യന്തിക ലക്ഷ്യം. മികച്ച പ്രകടനം കാഴ്ചവച്ച് ഈ മേഖലയില്‍ മുന്നേറാനാകും എന്ന് തന്നെയാണ് പ്രതീക്ഷ. വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാനാകും എന്നാണ് കരുതുന്നത്,’ ഫ്യൂച്ചര്‍ കേരളയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വരുണ്‍ പറഞ്ഞു.

ഒരു കായികയിനത്തിന്റെ വളര്‍ച്ചയ്ക്ക് അതിന്റെ വാണിജ്യവല്‍ക്കരണം അനിവാര്യമാണെന്നും എങ്കില്‍ മാത്രമേ കൂടുതല്‍ നിലവാരത്തിലേക്ക് ആ ഗെയിം ഉയരൂവെന്നും സമഗ്ര വികസനം സാധ്യമാകൂവെന്നും വരുണ്‍ ചൂണ്ടിക്കാണിച്ചു. ഫുട്‌ബോളിന്റെ പ്രൊഫഷണല്‍വല്‍ക്കരണമാണ് ലക്ഷ്യമിടുന്നതെന്നും വരുണ്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK Special, Slider, Top Stories