മസ്ദറിന്റെ മൂന്നാമത് വിന്‍ഡ് ഫാം പ്രവര്‍ത്തനക്ഷമമായി

മസ്ദറിന്റെ മൂന്നാമത് വിന്‍ഡ് ഫാം പ്രവര്‍ത്തനക്ഷമമായി

യുകെയിലെ തങ്ങളുടെ മൂന്നാമത്തെ വിന്‍ഡ് ഫാമിന് ഒരു ദശലക്ഷം വീടുകളിലേക്ക് ഊര്‍ജ്ജം നല്‍കാനാകുമെന്ന് കമ്പനി

അബുദാബി: അബുദാബി ഫ്യൂച്ചര്‍ എനര്‍ജി കമ്പനി അഥവാ മസ്ദര്‍ തങ്ങളുടെ മൂന്നാമത്തെ വിന്‍ഡ് ഫാം യുകെയില്‍ ഉദ്ഘാടനം ചെയ്തു. ഒരു ഗിഗാവാട്ട് ആണ് ഫാമിന്റെ ശേഷി. യുകെയിലെ തങ്ങളുടെ മൂന്നാമത്തെ വിന്‍ഡ് ഫാമിന് ഒരു ദശലക്ഷം വീടുകളിലേക്ക് ഊര്‍ജ്ജം നല്‍കാനാകുമെന്ന് കമ്പനി അറിയിച്ചു.

2006 മുതല്‍ പുനരുപയോഗ ഊര്‍ജ്ജരംഗത്ത് ആകെ 8.5 ബില്ല്യണ്‍ ഡോളറിന്റെ പദ്ധതികളിലാണ് മസ്ദര്‍ നിക്ഷേപം നടത്തിയിരിക്കുന്നത്‌

സ്റ്റാറ്റ്ക്രാഫ്റ്റ്, സ്റ്റാറ്റ് ഓയ്ല്‍ എന്നീ കമ്പനികളുമായി സഹകരിച്ചാണ് മസ്ദര്‍ വിന്‍ഡ് ഫാം പ്രവര്‍ത്തിപ്പിക്കുന്നത്. ഈ സംരംഭത്തില്‍ മസ്ദറിനും സ്റ്റാറ്റ്ഓയ്‌ലിനും 35 ശതമാനം ഉടമസ്ഥാവകാശവും സ്റ്റാറ്റ്ക്രാഫ്റ്റിന് 30 ശതമാനം ഓഹരിയുമാണുള്ളത്. 67 വിന്‍ഡ് ടര്‍ബൈനുകളുണ്ട് ഫാമില്‍. ഇതിനോടകം തന്നെ യുകെയിലെ 410,000 വീടുകളിലേക്ക് ഫാം ഊര്‍ജ്ജം നല്‍കുന്നുണ്ട്.

ആഗോളതലത്തിലെ പുനരുപയോഗ ഊര്‍ജ്ജ രംഗത്ത് തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്ന രീതിയിലാണ് പുതിയ സംരംഭമെന്ന് മസ്ദര്‍ ചെയര്‍മാന്‍ ഡോ. സുല്‍താന്‍ അഹ്മദ് അല്‍ ജാബിര്‍ പറഞ്ഞു. 2014ലാണ് ഈ സംരംഭത്തില്‍ 35 ശതമാനം വിപണി വിഹിതം മസ്ദര്‍ നേടിയത്. 2006 മുതല്‍ പുനരുപയോഗ ഊര്‍ജ്ജരംഗത്ത് ആകെ 8.5 ബില്ല്യണ്‍ ഡോളറിന്റെ പദ്ധതികളിലാണ് മസ്ദര്‍ നിക്ഷേപം നടത്തിയിരിക്കുന്നത്.

Comments

comments

Categories: Arabia