ലക്ഷ്വറി വില്ലകള്‍ വില്‍പ്പനയ്ക്ക്

ലക്ഷ്വറി വില്ലകള്‍ വില്‍പ്പനയ്ക്ക്

ദുബായ്: ദുബായ് ഹില്‍സ് എസ്റ്റേറ്റില്‍ കൂടുതല്‍ ലക്ഷ്വറി വില്ലകള്‍ വില്‍പ്പനയ്‌ക്കെത്തുന്നു. ഇമാര്‍ പ്രോപ്പര്‍ട്ടീസിന്റേതാണ് പദ്ധതി. ത്രീ ബെഡ്‌റൂം, ഫോര്‍ ബെഡ്‌റൂം വില്ലകളാണ് ഇന്നലെ മുതല്‍ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്.

സ്വിമ്മിംഗ് പൂളുകളും പ്ലേ ഏരിയകളും അടക്കമുള്ള സൗകര്യങ്ങള്‍ വില്ലകളിലുണ്ടാകും. ക്ലബ്ബ് വില്ലകള്‍ക്ക് ആവശ്യക്കാര്‍ ഏറുമെന്നാണ് പ്രതീക്ഷ. മൊത്തത്തില്‍ 144 വില്ലകളാണ് പദ്ധതിയിലുള്ളത്. ഇതില്‍ 98 എണ്ണം ത്രീ ബെഡ്‌റൂം വില്ലകളും 46 എണ്ണം ഫോര്‍ ബെഡ്‌റൂം വില്ലകളുമാണ്. പദ്ധതിക്ക് സമീപം ദുബായ് ഹില്‍സ് മാളും വരുന്നത് ഉപഭോക്താക്കള്‍ക്ക് ഗുണമാകും. മികച്ച റീട്ടെയ്ല്‍ ഡെസ്റ്റിനേഷനായിട്ടാണ് മാള്‍ ഡിസൈന്‍ ചെയ്യുന്നത്.

Comments

comments

Categories: Arabia