ഒഎന്‍എന്‍ ബൈക്ക്‌സ്  4.5 കോടി രൂപ സമാഹരിച്ചു

ഒഎന്‍എന്‍ ബൈക്ക്‌സ്  4.5 കോടി രൂപ സമാഹരിച്ചു

മുംബൈ : ബൈക്ക് വാടക പ്ലാറ്റ്‌ഫോമായ ഒഎന്‍എന്‍ ബൈക്ക്‌സ് പ്രി- സിരീസ് എ റൗണ്ടിന്റെ ഭാഗമായി 4.5 കോടി രൂപ സമാഹരിച്ചു. സമാഹരണത്തിന് നിലവിലുള്ള നിക്ഷേപകരായ ഇസഡ് നേഷന്‍ ലാബ് നേതൃത്വം നല്‍കി. മോട്ടോക്രൂയ്‌സര്‍ ടെക്‌നോളജീസ് ഇന്ത്യ ലിമിറ്റഡ് പ്രവര്‍ത്തിപ്പിക്കുന്ന പ്ലാറ്റ്‌ഫോമാണ് ഒഎന്‍എന്‍. ജിറ്റോ ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്കും മുംബൈ കേന്ദ്രമാക്കിയ ഫണ്ടിംഗ്, ഇന്‍ക്യുബേഷന്‍ പ്ലാറ്റ്‌ഫോമായ വെഞ്ച്വര്‍ കാറ്റലിസ്റ്റും ഫണ്ടിംഗില്‍ പങ്കെടുത്തിരുന്നു.

സുനിധി സെക്യുരിറ്റീസ് ആന്‍ഡ് ഫിനാന്‍സ് ലിമിറ്റിഡിന്റെ മാനേജിംഗ് ഡയറക്റ്ററായ ജയേഷ് പരേഖ്, നര്‍നോളിയ കാപ്പിറ്റല്‍സിന്റെ പങ്കജ് ഹര്‍ലാല്‍ക്ക, ഗൗരവ് ഗാന്ധി, നികുഞ്ച് പചിസിയ, വിജയ് ലക്ഹാനി ഉള്‍പ്പെടെയുള്ള അഞ്ച്‌പേരും നിക്ഷേപം നടത്തിയെന്ന് വെഞ്ച്വര്‍ കാപ്പിറ്റല്‍ സൂചിപ്പിച്ചു.

ഒഎന്‍എന്‍ ബൈക്ക്‌സിന്റെ സാങ്കേതികവിദ്യ അടിത്തറ വിപുലീകരിക്കുന്നതിനും ഫ്രാഞ്ചൈസി മാതൃകയുടെ പ്രെമോഷണല്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഫണ്ട് ഉപയോഗിക്കും. കൂടാതെ മറ്റ് കേന്ദ്രങ്ങളിലേക്ക് സാന്നിധ്യം വിപുലീകരിക്കുന്നതിനും തുക വിനിയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

2016 ഡിസംബറില്‍ ഇസഡ് നേഷന്‍ ലാബില്‍ നിന്നും ഗ്രെയ്‌സ് കാപ്പിറ്റല്‍ വെഞ്ച്വേഴ്‌സില്‍ നിന്നും സ്റ്റാര്‍ട്ടപ്പ് പണം ശേഖരിച്ചിരുന്നു.

രാജ്യത്തെ സമ്പദ്‌വ്യവസ്ഥ ബൈക്ക് വാടകയ്ക്ക് നല്‍കല്‍ വിപണിയ്ക്ക് ഇത് അനുയോജ്യമാണെന്ന് ജിറ്റോ ഏയ്ഞ്ചല്‍സിന്റെ നിക്ഷേപകനായ പീയുഷ് മെഹ്ത പറഞ്ഞു.

2015 ല്‍ ഷാങ്കി മുനോത്തും നമിത് ജെയ്‌നും ചേര്‍ന്നാണ് ഒഎന്‍എന്‍ ബൈക്ക്‌സ് സ്ഥാപിച്ചത്. 2016 മെയിലാണ് ഇത് പ്രവര്‍ത്തനം തുടങ്ങിയത്. ആപ്പ്- വെബ് അധിഷ്ഠിത ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പ്രതിദിന-ആഴ്ച- പ്രതിമാസ- ബേസില്‍ സ്റ്റാര്‍ട്ടപ്പ് ഇരുചക്ര വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കും.

ഡെല്‍ഹി, മുംബൈ, ബെംഗളൂരു, കൊല്‍ക്കത്ത, മൈസൂരു, ലക്‌നൗ, റായ്പൂര്‍, സൂറത്ത് എന്നിവിടങ്ങളില്‍ ടൂര്‍ പാക്കേജ്, ബൈക്ക് വില്‍പ്പന, നവീകരണം, അറ്റകുറ്റപ്പണി എന്നിവയും ഒഎന്‍എന്‍ ബൈക്ക്‌സ് ഓഫര്‍ ചെയ്യുന്നുണ്ട്. ഇതിനു പുറമെ, ലോക്കല്‍ ബിസിനസുമായി സഹകരിച്ച് ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റുകളും കമ്പനി നടത്തുന്നുണ്ട്.

Comments

comments

Categories: Auto