പുതിയ എന്‍എക്‌സ്300എച്ച് ഹൈബ്രിഡ് ഇലക്ട്രിക് കാറുമായി ലെക്‌സസ്

പുതിയ എന്‍എക്‌സ്300എച്ച് ഹൈബ്രിഡ് ഇലക്ട്രിക് കാറുമായി ലെക്‌സസ്

എഫ് സ്‌പോര്‍ട്, ലക്ഷ്വറി എന്നിങ്ങനെ രണ്ട് ലെക്‌സസ്300എച്ച് മോഡലുകളാണ് ഇന്ത്യയില്‍ ലഭ്യമാകുക

കൊച്ചി: സവിശേഷമായ ഫീച്ചറുകളും ആകര്‍ഷകമായ രൂപകല്‍പ്പനയും അതുഗ്രന്‍ പ്രകടനവുമായി ലെക്‌സസ്ഇന്ത്യയുടെഎന്‍എക്‌സ്300എച്ച് കാര്‍ ഇന്ത്യന്‍ നിരത്തിലിറങ്ങുന്നു. 145 കിലോവാട്ട് മാക്‌സ് പവര്‍ശേഷിയുള്ള 2.5 ലിറ്റര്‍, 4-സിലിണ്ടര്‍ ഇന്‍-ലൈന്‍ എഞ്ചിനോട്കൂടിയ പുതിയ ലെക്‌സസ് 18.32 കിലോമീറ്റര്‍മൈലേജ് നല്‍കുന്നു.

എഫ് സ്‌പോര്‍ട്, ലക്ഷ്വറി എന്നിങ്ങനെ രണ്ട് ലെക്‌സസ്300എച്ച് മോഡലുകളാണ് ഇന്ത്യയില്‍ ലഭ്യമാകുക.

ആകര്‍ഷകമായ വടിവുകളോടു കൂടിയ എക്‌സ്റ്റീരിയര്‍, വിശാലമായ കാഴ്ചകള്‍ നല്കുന്ന മേല്‍ത്തട്ട്, എല്‍ഇഡി ട്രിപ്പിള്‍ പ്രൊജക്ടര്‍ ബീം ഹെഡ്‌ലാംപുകള്‍, ഓള്‍-വീല്‍ഡ്രൈവ്‌സൗകര്യം, ഫസ്റ്റ് കിക്ക് സെന്‍സര്‍ ആക്ടിവേറ്റഡ് പവര്‍റിയര്‍ഡോര്‍, പവര്‍ഫോള്‍ഡിംഗ്, പവര്‍റിക്ലൈനിംഗ് പിന്‍ സീറ്റുകള്‍, ഹൈ-ഫൈ മാര്‍ക്ക് ലെവിന്‍സ സിസ്റ്റം, 14 സ്പീക്കറുകളുളള ക്ലാരിഫൈ ടെക്‌നോളജി, 360 ഡിഗ്രി പനോരമിക് സറൗണ്ട് വ്യൂ മിറര്‍തുടങ്ങിയവയാണ് ലെക്‌സസിന്റെപ്രധാന സവിശേഷതകള്‍. 2017 മാര്‍ച്ചിലാണ് ലെക്‌സസ് ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ആദ്യമായിലഭ്യമായിത്തുടങ്ങിയത്.

Comments

comments

Categories: Arabia

Related Articles