ഐഎംഡി വേള്‍ഡ് ടാലന്റ് റാങ്കിംഗ്; നില മെച്ചപ്പെടുത്തി ഇന്ത്യ

ഐഎംഡി വേള്‍ഡ് ടാലന്റ് റാങ്കിംഗ്; നില മെച്ചപ്പെടുത്തി ഇന്ത്യ

മുന്‍ വര്‍ഷത്തേക്കാള്‍ മൂന്നു സ്ഥാനം ഉയര്‍ന്ന് ഇന്ത്യ 51-ാം സ്ഥാനം നേടി. സ്വിറ്റ്‌സര്‍ലാന്‍ഡാണ് പട്ടികയില്‍ ഒന്നാമത്

ന്യൂഡെല്‍ഹി: പ്രമുഖ ബിസിനസ് സ്‌കൂളായ ഐഎംഡി നടത്തിയ വേള്‍ഡ് ടാലന്റ് റാങ്കിംഗില്‍ ഇന്ത്യ നില മെച്ചപ്പെടുത്തി. കഴിഞ്ഞ തവണത്തേക്കാള്‍ മൂന്നു സ്ഥാനം ഉയര്‍ന്ന ഇന്ത്യ 51-ാം സ്ഥാനത്താണുള്ളത്. ടാലന്റുകളെ ആകര്‍ഷിക്കുക, വികസിപ്പിക്കുക, നിലനിര്‍ത്തുക എന്നീ മൂന്നു ഘടകങ്ങളെ ആധാരമാക്കി തയാറാക്കിയ പട്ടികയില്‍ സ്വിറ്റ്‌സര്‍ലാന്‍ഡാണ് ഒന്നാം സ്ഥാനത്തുള്ളത്.

യൂറോപ്യന്‍ രാജ്യങ്ങളാണ് ഇത്തവണയും പട്ടികയില്‍ ആധിപത്യം പുലര്‍ത്തുന്നത്. സ്വിറ്റ്‌സര്‍ലാന്‍ഡ്, ഡെന്‍മാര്‍ക്ക്, ബെല്‍ജിയം എന്നിവയാണ് ഏറ്റവും കോംമ്പറ്റിറ്റീവ് രാജ്യങ്ങള്‍. ഓസ്ട്രിയ, ഫിന്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്, നോര്‍വേ, ജര്‍മനി, സ്വീഡന്‍, ലക്‌സംബര്‍ഗ് എന്നിവ റേറ്റിംഗിലെ ആദ്യ പത്ത് സ്ഥാനങ്ങളിലുണ്ട.് ഒരേ സമയം പ്രാദേശിക ടാലന്റുകളെ വികസിപ്പിക്കാനും വിദേശ ടാലന്റുകളെ ആകര്‍ഷിക്കാനും സഹായിക്കുന്ന യൂറോപ്പിലെ മികച്ച വിദ്യാഭ്യാസ വ്യവസ്ഥയാണ് ഈക്കാര്യത്തില്‍ മുന്നിലെത്താന്‍ ഇവരെ സഹായിച്ചതെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

63രാജ്യങ്ങളെ നീരീക്ഷിച്ച വാര്‍ഷിക ടാലന്റ് റാങ്കിംഗ് രാജ്യങ്ങള്‍ ടാലന്റുകളെ ആകര്‍ഷിക്കാനും നിലനിര്‍ത്താനനും സ്വീകരിച്ച രീതിയാണ് നിരീക്ഷണവിധേയമാക്കിയത്. നിക്ഷേപവും വികസനവും, അപ്പീല്‍, റെഡിനസ് എന്നിവയെ ആധാരമാക്കിയായിരുന്നു രാജ്യത്തിന്റെ പ്രകടനം വിലയിരുത്തിയത്. ഈ വിഷയങ്ങളില്‍ യഥാക്രമം 62, 43, 29 എന്നീ സ്ഥാനങ്ങളാണ് ഇന്ത്യ നേടിയത്. പ്രാദേശിക ടാലന്റുകളെ നിലനിര്‍ത്തുന്നതിലും വിദേശ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിലും ഇന്ത്യ പിന്നിലാണെന്നും നല്ലഭാവിക്കുള്ള പ്രധാന ഉപാധിയായി വിദ്യാഭ്യാസ സംവിധാനത്തെ രാജ്യം മാറ്റിയെടുക്കേണ്ടിയിരിക്കുന്നുവെന്നും ഐഎംഡി സ്വിറ്റ്‌സര്‍ലാന്‍ഡ് കോംമ്പറ്റിറ്റീവ്‌നസ് മേധാവി ബ്രിസ് അഭിപ്രായപ്പെടുന്നു.

മറ്റ് സമ്പദ്‌വ്യവസ്ഥകളെ അപേക്ഷിച്ച് വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഇപ്പോഴും പിന്നിലാണ്. വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപത്തിന്റെ കാര്യത്തില്‍ ജിഡിപി ശതമാനമെടുത്താല്‍ ഏറ്റവും മോശം നിലയിലുള്ള അഞ്ച് രാജ്യങ്ങളുടെ ഇടയിലാണ് ഇന്ത്യയുടെ സ്ഥാനം. പട്ടികയില്‍ 40-ാം സ്ഥാനത്തുള്ള ചൈനയാണ് ബ്രിക്‌സ് രാജ്യങ്ങളുടെ ഗണത്തില്‍ മുന്നിട്ടുനില്‍ക്കുന്നത്. 43 സ്ഥാനത്തുള്ള റഷ്യ രണ്ടാമതും 48-ാം സ്ഥാനത്തുള്ള ആഫ്രിക്ക മൂന്നാം സ്ഥാനത്തുമാണ്. ഇന്ത്യയ്ക്കും പിന്നില്‍ 52-ാം സ്ഥാനത്താണ് ബ്രസീല്‍ ഇടം നേടിയിരിക്കുന്നത്.

Comments

comments

Categories: More