ഒടിപി മുഖേനയുള്ള ആധാര്‍ ബന്ധിപ്പിക്കലിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് സിഒഎഐ

ഒടിപി മുഖേനയുള്ള ആധാര്‍ ബന്ധിപ്പിക്കലിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് സിഒഎഐ

ന്യൂഡെല്‍ഹി: ഒടിപി നമ്പര്‍ മുഖേന ആധാര്‍ കാര്‍ഡ് മൊബില്‍ നമ്പറുമായി ബന്ധിപ്പിക്കുന്ന സംവിധാനം നടപ്പിലാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയോട് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് സംഘടനയായ സിഒഎഐ. ഡിസംബര്‍ ഒന്ന് മുതല്‍ പുതിയ സംവിധാനം നടപ്പിലാക്കാനാണ് നിര്‍ദേശം നല്‍കിയിരുന്നത്.

‘ ഈ സംവിധാനം നടപ്പിലാക്കാന്‍ ഞങ്ങള്‍ ഇതുവരെ തയാറെടുത്തിട്ടില്ല. യുഐഡിഎഐയോടും ടെലികോം വകുപ്പിനോടും ഞങ്ങള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നടപ്പിലാക്കുന്നതിന്റെ കാര്യത്തില്‍ അപ്രായോഗികമായ നിര്‍ദേശമാണ് യുഐഡിഎഐയില്‍ നിന്ന് ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് ലഭിച്ചിരിക്കുന്നത്’, സിഒഎഐ ഡയറക്റ്റര്‍ ജനറല്‍ രാജന്‍ മാത്യൂസ് പറഞ്ഞു.

എസ്എംഎസിലൂടെ ഒടിപി നല്‍കിയുള്ള ആധാര്‍ ബന്ധിപ്പിക്കലിന് സംവിധാനം ഒരുക്കണമെന്ന് സിഒഐഎ യും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായ ക്രമീകരണങ്ങള്‍ക്കും വെല്ലുവിളികള്‍ തിരിച്ചറിയുന്നതിനും 4-6 ആഴ്ചകള്‍ ആവശ്യമുള്ളതായി വ്യക്തമാക്കിയിട്ടുണ്ടെന്നും സിഒഎഐ പറയുന്നു. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ സെല്ലുലാര്‍ തുടങ്ങിയ മുന്‍നിര ടെലികോം കമ്പനികളെയാണ് സിഒഎഐ പ്രതിനിധീകരിക്കുന്നത്. മൊബില്‍ നമ്പര്‍-ആധാര്‍ ബന്ധിപ്പിക്കല്‍ ലളിതമാക്കുന്നതിന് വേണ്ടി ഒടിപി അധിഷ്ഠിത വെരിഫിക്കേഷന്‍ അടുത്ത മാസം മുതല്‍ നടപ്പിലാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

Comments

comments

Categories: Slider, Top Stories

Related Articles