സൂംകാര്‍ 50 മില്ല്യണ്‍ ഡോളര്‍ നേടാനുള്ള ചര്‍ച്ചയില്‍

സൂംകാര്‍ 50 മില്ല്യണ്‍ ഡോളര്‍ നേടാനുള്ള ചര്‍ച്ചയില്‍

ബെംഗളൂരു : സെല്‍ഫ്-ഡ്രൈവ് കാര്‍ വാടക സ്റ്റാര്‍ട്ടപ്പായ സൂംകാര്‍ ഇന്ത്യ ലിമിറ്റഡ് നിലവിലേയും പുതിയതുമായി നിക്ഷേപകരില്‍ നിന്ന് 50 മില്ല്യണ്‍ ഡോളര്‍ സമാഹരിക്കാനുള്ള ചര്‍ച്ചയിലെന്ന് റിപ്പോര്‍ട്ട്. പുതിയ നഗരങ്ങളിലേക്ക് സ്റ്റാര്‍ട്ടപ്പിന്റെ വിപുലീകരണം സാധ്യമാക്കുന്നതിനുവേണ്ടിയാണിത്. കാര്‍, ട്രാക്റ്റര്‍ നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡുമായി (എംആന്‍ഡ്എം) ഫണ്ടിംഗ് സംബന്ധിച്ച് സൂംകാറിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്ന് അടുത്തകേന്ദ്രങ്ങള്‍ വ്യക്തമാക്കി.

മഹീന്ദ്രയുമായി സഹകരിച്ച് ആഗ്ര, ചണ്ഡിഗഡ്, ഡെറാഡൂണ്‍ എന്നിവിടങ്ങളില്‍ ഇലക്ട്രിക്ക് കാറുകള്‍ ലോഞ്ച് ചെയ്യാനുള്ള ശ്രമത്തിലാണ് കമ്പനി. നിലവില്‍ മൈസൂരില്‍ കമ്പനിയുടെ സേവനമുണ്ട്. ഫോര്‍ഡ്‌മോട്ടോര്‍ കമ്പനിയുടെ യൂണിറ്റായ ഫോര്‍ഡ് സ്മാര്‍ട്ട് മൊബിലിറ്റിയാണ്് സൂംകാറിന്റെ പ്രധാന നിക്ഷേപകന്‍. 2016 ഓഗസ്റ്റില്‍ ഫോര്‍ഡ് സ്മാര്‍ട്ട് മൊബിലിറ്റി ഏകദേശം 24 മില്ല്യണ്‍ ഡോളര്‍ സൂംകാറില്‍ നിക്ഷേപിച്ചിരുന്നു.

2012 ല്‍ ഗ്രെഗ് മോറാന്‍, ഡേവിഡ് ബാക്ക് എന്നിവരാണ് ബെംഗളൂരു ആസ്ഥാനമാക്കിയ കമ്പനി സ്ഥാപിച്ചത്. ഫോര്‍ഡ്, സെക്ക്വോയ കാപ്പിറ്റല്‍, എംപെയര്‍ ഏയ്ഞ്ചല്‍സ്, നോക്കിയ ഗ്രോത്ത് പാര്‍ട്‌ണേഴ്‌സ് തുടങ്ങിയവയില്‍ നിന്നായി ഏകദേശം 45 മില്ല്യണ്‍ ഡോളര്‍ കമ്പനി ഇതുവരെ സമാഹരിച്ചിട്ടുണ്ട്.

യുഎസ് കേന്ദ്രമാക്കിയ സൂംകാര്‍ ഇന്‍കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള സഹകമ്പനിയാണ് സൂംകാര്‍ ഇന്ത്യ. യുഎസ് ആസ്ഥാനമാക്കിയ സിപ്കാറിന് ശേഷമാണ് ഇത് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. 2017 മാര്‍ച്ച് അവസാനത്തില്‍ സൂകാറിന്റെ നഷ്ടം തൊട്ടുമുന്‍പത്തെ വര്‍ഷത്തെ 101.4 കോടി രൂപയില്‍ നിന്ന് 100.4 കോടി രൂപയായി കുറഞ്ഞെന്ന് കമ്പനിയുടെ കണക്കുകളെ ആധാരമാക്കി ഡാറ്റ പ്ലാറ്റ്‌ഫോമായ ടോഫഌ ചൂണ്ടിക്കാട്ടി. അതോടൊപ്പം മൊത്തം വരുമാനവും ഇതേ കാലയളവില്‍ 89.82 കോടി രൂപയില്‍ നിന്ന് 35 ശതമാനം വളര്‍ന്ന് 121.2 കോടിരൂപയിലെത്തിയിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ കാര്‍ വാടക സ്റ്റാര്‍ട്ടപ്പാണ് സൂംകാര്‍. മൈല്‍സ്, റെവ് എന്നിവയാണ് കമ്പനിയുടെ എതിരാളികള്‍. ഇന്റര്‍-സിറ്റി, ഇന്‍ട്രാ-സിറ്റി സര്‍വീസുകള്‍ സൂംകാര്‍ നല്‍കുന്നുണ്ട്. ഇന്‍ട്രാ-സിറ്റി റൈഡില്‍ ഒലയും യുബറുമാണ് മുന്‍നിരയിലുള്ളത്. സൂംകാറുമായി മല്‍സരിച്ചാണ് ഒലയും യുബറും ഈ സേവനം തുടങ്ങിയത്.

Comments

comments

Categories: More