ടിവിഎസ് ഗ്രൂപ്പില്‍നിന്ന് പാര്‍ട്‌സ് വാങ്ങാന്‍ സാക്ഷാല്‍ ടെസ്‌ല

ടിവിഎസ് ഗ്രൂപ്പില്‍നിന്ന് പാര്‍ട്‌സ് വാങ്ങാന്‍ സാക്ഷാല്‍ ടെസ്‌ല

ഗിയര്‍ ട്രാന്‍സ്മിഷനുമായി ബന്ധപ്പെട്ട പ്രധാന പാര്‍ട്‌സ്, റേഡിയേറ്റര്‍ ക്യാപ്പുകള്‍ എന്നിവ സുന്ദ്‌രം ഫാസ്റ്റനേഴ്‌സ് വിതരണം ചെയ്യും

മധുര : ടിവിഎസ് ഗ്രൂപ്പിന് കീഴിലെ വാഹനഘടക നിര്‍മ്മാതാക്കളായ സുന്ദ്‌രം ഫാസ്റ്റനേഴ്‌സില്‍നിന്ന് അമേരിക്കന്‍ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്‌ല പാര്‍ട്‌സ് വാങ്ങും. സുന്ദ്‌രം ഫാസ്റ്റനേഴ്‌സ് ഇതുസംബന്ധിച്ച ഓര്‍ഡര്‍ സ്വീകരിച്ചു. ഗിയര്‍ ട്രാന്‍സ്മിഷനുമായി ബന്ധപ്പെട്ട പ്രധാന പാര്‍ട്‌സ്, റേഡിയേറ്റര്‍ ക്യാപ്പുകള്‍ എന്നിവയാണ് വിതരണം ചെയ്യുന്നത്.

ടെസ്‌ലയുമായുള്ള ചങ്ങാത്തം ഇലക്ട്രിക് നാളുകളിലേക്കുള്ള തങ്ങളുടെ പരിവര്‍ത്തനം വേഗത്തിലാക്കുമെന്ന് സുന്ദ്‌രം ഫാസ്റ്റനേഴ്‌സ് എംഡി സുരേഷ് കൃഷ്ണ പറഞ്ഞു. ബിവല്‍ ഗിയറുകള്‍, സര്‍ജ് ടാങ്ക് ക്യാപ്പുകള്‍ എന്നിവ മാസങ്ങളായി വിതരണം ചെയ്തുവരികയാണെന്ന് അദ്ദേഹം അറിയിച്ചു.

2030 ഓടെ സുന്ദ്‌രം ഫാസ്റ്റനേഴ്‌സിന്റെ 15 ശതമാനം ബിസിനസ് ഇലക്ട്രിക് വാഹനങ്ങളെ ഉദ്ദേശിച്ചുള്ളതായിരിക്കുമെന്ന് മാനേജിംഗ് ഡയറക്റ്റര്‍

2030 ഓടെ ലോകമെങ്ങുമുള്ള ആകെ വാഹനങ്ങളുടെ 8 ശതമാനം മാത്രമേ ഇലക്ട്രിക് ആയിരിക്കൂ എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. 2040 ഓടെ ഇത് 30-40 ശതമാനമായി വര്‍ധിക്കും. വാഹനഘടക മേഖലയിലെ ഏതൊരു കമ്പനിക്കും ഇതെല്ലാം കണക്കിലെടുക്കേണ്ടതായി വരുമെന്ന് സുരേഷ് കൃഷ്ണ പറഞ്ഞു.

ഭാവിയില്‍ ലോകം മുഴുവന്‍ ഇലക്ട്രിക് വാഹനങ്ങളായി മാറുമ്പോള്‍ സുന്ദ്‌രം ഫാസ്റ്റനേഴ്‌സിന് ബിസിനസ്സില്‍ അതിനനുസരിച്ച മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. വാഹനഘടക നിര്‍മ്മാണ കമ്പനികള്‍ ഇതുവരെ പരമ്പരാഗത വാഹനങ്ങള്‍ കഴിഞ്ഞുമാത്രമേ ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ച് ചിന്തിക്കുന്നുള്ളൂ. 2030 ഓടെ സുന്ദ്‌രം ഫാസ്റ്റനേഴ്‌സിന്റെ 15 ശതമാനം ബിസിനസ് ഇലക്ട്രിക് വാഹനങ്ങളെ ഉദ്ദേശിച്ചുള്ളതായിരിക്കുമെന്ന് മാനേജിംഗ് ഡയറക്റ്റര്‍ വ്യക്തമാക്കി.

Comments

comments

Categories: Auto