കാപ്പി കഴിക്കുന്നത് രോഗങ്ങളെ അകറ്റുമെന്നു പഠനം

കാപ്പി കഴിക്കുന്നത് രോഗങ്ങളെ അകറ്റുമെന്നു പഠനം

കാപ്പി മാരകരോഗങ്ങളെ അകറ്റി നിര്‍ത്തുമെന്നു പുതിയ പഠനം തെളിയിക്കുന്നു. പ്രതിദിനം അഞ്ച് കപ്പ് കാപ്പി വരെ കുടിക്കുന്നതിലൂടെ കരളിനെ ബാധിക്കുന്ന മാരകരോഗങ്ങളെ അകറ്റാമെന്നാണു ലണ്ടനിലെ റോയല്‍ സൊസൈറ്റി ഓഫ് മെഡിസിന്‍ തയാറാക്കിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. സ്ഥിരമായി കാപ്പി കുടിക്കുന്നവരിലും കഴിക്കാത്തവരിലും നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണു പഠനം നടത്തിയത്. കാപ്പി കഴിക്കുന്നവരില്‍ 40 ശതമാനത്തിന് കരള്‍ രോഗം വരാനുള്ള സാധ്യത കുറവാണെന്നു കണ്ടെത്തി.

സ്ഥിരമായി കാപ്പി കുടിക്കുന്നവര്‍ക്കു കരളിനെ ബാധിക്കുന്ന സിറോസിസ് ബാധിക്കാനുള്ള സാധ്യത കുറവാണെന്നും പഠനം പറയുന്നു. കാപ്പി കുടിക്കുന്നത് കരള്‍ രോഗങ്ങള്‍ വരാനുള്ള സാധ്യത ഇല്ലാതാക്കുമെന്ന് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ശാസ്ത്രജ്ഞനായ ഗ്രാമി അലക്‌സാണ്ടര്‍ പറഞ്ഞു.

Comments

comments

Categories: FK Special