അബുദാബിയുടെ പുതിയ സാംസ്‌കാരിക സ്മാരകം നിര്‍മിച്ച ജീന്‍ നുവലിനെ പരിചയപ്പെടാം

അബുദാബിയുടെ പുതിയ സാംസ്‌കാരിക സ്മാരകം നിര്‍മിച്ച ജീന്‍ നുവലിനെ പരിചയപ്പെടാം

അംബരചുംബികളാല്‍ നിറഞ്ഞ നഗരമാണ് അബുദാബി. അവിടെ ലൗവര്‍ അബുദാബി പോലൊരു സാംസ്‌കാരിക സ്മാരകം നിര്‍മിക്കുകയെന്നതു തികച്ചും വെല്ലുവിളി തന്നെയായിരുന്നെന്ന് ഫ്രഞ്ച് ആര്‍ക്കിടെക്റ്റ് ജീന്‍ നുവല്‍ പറയുന്നു. കൃത്രിമമായ നിര്‍മിച്ച ദ്വീപിലാണു സ്മാരകം സ്ഥിതി ചെയ്യുന്നത്. മ്യൂസിയത്തിന്റെ പ്രധാന താഴികക്കുടം 180 മീറ്റര്‍ വിസ്താരമുള്ളതാണ്. ഈഫല്‍ ഗോപുരത്തിന്റെ അത്രയും ഭാരവുമുണ്ട്. ഇതു മൈലുകളോളം ദൂരത്തില്‍ ദൃശ്യവുമാണ്.

‘ ഞാന്‍ ഇവിടെ വരുമ്പോള്‍ ഇവിടം ആകെ ഒരു മരുഭൂമിയായിരുന്നു. മണല്‍ത്തിട്ടയും, കടലും, ആകാശവുമുണ്ടായിരുന്നു. അവിടെ ഈ നാടിന്റെ സാംസ്‌കാരിക തനിമയോടു ചേര്‍ന്നു നില്‍ക്കുന്ന മ്യൂസിയം നിര്‍മിക്കണമെന്നു ഞാന്‍ ആഗ്രഹിച്ചു’ നുവല്‍ പറയുന്നു. 2005-ലാണ് ആദ്യമായി നുവല്‍ അബുദാബിയില്‍ സന്ദര്‍ശനം നടത്തിയത്. നുവല്‍ തന്റെ ഹൈ പ്രൊഫൈല്‍ കരിയറിന്റെ ഭൂരിഭാഗം സമയവും പ്രാദേശിക സംസ്‌കാരം, പാശ്ചാത്യ ആധുനികതയും തമ്മിലുള്ള സങ്കലനത്തെ കുറിച്ചു പഠിക്കാനാണു ചെലവഴിച്ചത്.
ലൗവര്‍ അബുദാബിയുടെ നിര്‍മാണത്തിന് അദ്ദേഹത്തെ പ്രചോദിപ്പിച്ചത് ഇസ്ലാമിക വാസ്തുവിദ്യയില്‍ സര്‍വസാധാരണമായി ഉപയോഗിക്കുന്ന ജിയോമെട്രിക്കല്‍ പാറ്റേണുകളു ഡോമുകളുമാണ്. ആര്‍ക്കിടെക്ച്ചറല്‍ രംഗത്തെ മികവിന് സമ്മാനിക്കുന്ന പ്രിറ്റ്‌സ്‌കര്‍ സമ്മാനം ലഭിച്ചിട്ടുള്ള വ്യക്തിയാണു 72-കാരനായ ജീന്‍ നുവല്‍.

Comments

comments

Categories: FK Special