മാനസിക പിരിമുറുക്കമുണ്ടോ? തീരുമാനം എടുക്കണ്ട

മാനസിക പിരിമുറുക്കമുണ്ടോ? തീരുമാനം എടുക്കണ്ട

നിങ്ങള്‍ക്ക് മാനസിക പിരിമുറുക്കം അനുഭവപ്പെടാറുണ്ടോ? നിങ്ങള്‍ അടുത്തിടെ ഏതെങ്കിലും വിഷയത്തിലെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ഇതുവഴി മനസിലാക്കേണ്ടതെന്നു ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആളുകള്‍ക്ക് ക്രോണിക് സ്‌ട്രെസ് ഉള്ളപ്പോള്‍ അപകട സാധ്യത കൂടുതലുള്ള തീരുമാനങ്ങള്‍ എടുക്കുന്നുവെന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിലെടുക്കുന്ന ഏതു തീരുമാനവും ശരിയായി ആലോചിച്ചെടുത്ത തീരുമാനം ആവാന്‍ സാധ്യതയില്ല. മാത്രമല്ല അപടകടങ്ങള്‍ ക്ഷണിച്ചുവരുത്താനും ഇടയാക്കുമെന്ന് സെല്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠനത്തിലൂടെ ഗവേഷകര്‍ വ്യക്തമാക്കുന്നു.

നിങ്ങള്‍ മാനസിക പിരിമുറുക്കത്തിലെടുക്കുന്ന തീരുമാനം ആ അവസ്ഥ തരണം ചെയ്തു സാധാരണ നിലയിലെത്തുമ്പോള്‍ മാറാനിടയാക്കും. അതിനാല്‍ മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദം എന്നീ അവസ്ഥകളില്‍ തീരുമാനങ്ങള്‍ എടുക്കാതിരിക്കുകയാവും ഉചിതം. മാത്രമല്ല ഇത്തരം മോശം തീരുമാനങ്ങളിലൂടെ അപകടം വിളിച്ചുവരുത്തരുതെന്നും കെയിംബ്രീഡ്ജിലെ മസാചുസൈറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസറായ ആന്‍ ഗബ്രിയേല്‍ വിശദമാക്കുന്നു.

Comments

comments

Categories: FK Special