രാജ്യാന്തര കോടതി ജഡ്ജി തെരഞ്ഞെടുപ്പില്‍ ഇന്ത്യക്ക് വിജയം

രാജ്യാന്തര കോടതി ജഡ്ജി തെരഞ്ഞെടുപ്പില്‍ ഇന്ത്യക്ക് വിജയം

ന്യൂയോര്‍ക്ക്: രാജ്യാന്തര കോടതി ജഡ്ജിമാരുടെ പാനലിലേക്കുള്ള തെരഞ്ഞെടെുപ്പില്‍ ഇന്ത്യക്കാരനായ ദല്‍വീര്‍ ഭണ്ഡാരിക്ക് വിജയം. മത്സരരംഗത്തുണ്ടായിരുന്ന ബ്രിട്ടന്റെ ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡ് അവസാന നിമിഷം നാടകീയമായി പിന്മാറിയതിനെ തുടര്‍ന്നാണ് ഭണ്ഡാരി വിജയം ഉറപ്പിച്ചത്.

പൊതുസഭയില്‍ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് ഗ്രീന്‍വുഡ് പിന്മാറിയത്. യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ യുഎസ്, റഷ്യ, ഫ്രാന്‍സ്, ചൈന എന്നിവര്‍ മറ്റൊരു സ്ഥിരാംഗമായ ബ്രിട്ടന്റെ ഗ്രീന്‍വുഡിനെയാണ് പിന്തുണച്ചിരുന്നത്.

രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി ഐക്യരാഷ്ട്ര സംഘടനയാണ് രാജ്യാന്തര നീതിന്യായ കോടതിക്ക് രൂപം നല്‍കിയത്. ഹേഗ് ആസ്ഥാനമായാണ് കോടതി പ്രവര്‍ത്തിക്കുന്നത്. വിവിധ യുഎന്‍ സമിതികള്‍ക്കും ഏജന്‍സികള്‍ക്കും ആവശ്യമുള്ള നിയമോപദേശങ്ങളും കോടതി നല്‍കുന്നു. 15 അംഗങ്ങളുള്ള ബെഞ്ചിലെ അവസാന സീറ്റിലേക്ക് നടന്ന മത്സരത്തിലാണ് ഭണ്ഡാരി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയില്‍ 20 വര്‍ഷം ജഡ്ജിയായിരുന്നു ജസ്റ്റീസ് ഭണ്ഡാരി.

സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചത് ബ്രിട്ടനേറ്റ കനത്ത് തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. 1945ല്‍ രൂപീകൃതമായ രാജ്യാന്തര കോടതിയില്‍ ചരിത്രത്തില്‍ ആദ്യമായാണ് ബ്രിട്ടന് ജഡ്ജിയില്ലാതാവുന്നത്. തെരഞ്ഞെടുപ്പിനായി യുഎന്‍ പൊതുസഭയുടെയും രക്ഷാസമിതിയുടെയും സംയുക്ത സമിതി രൂപീകരിക്കണമെന്ന് ആവശ്യം ബ്രിട്ടണ്‍ മുന്നോട്ടുവെച്ചിരുന്നെങ്കിലും ഇതിനെ ഭൂരിപക്ഷ അംഗങ്ങളും എതിര്‍ക്കുകയായിരുന്നു.

Comments

comments

Categories: Slider, Top Stories