മെഡിക്കല്‍ ടൂറിസം രംഗത്ത് ഇന്ത്യ-ഒമാന്‍ ബന്ധങ്ങള്‍ ശക്തമാകും

മെഡിക്കല്‍ ടൂറിസം രംഗത്ത് ഇന്ത്യ-ഒമാന്‍ ബന്ധങ്ങള്‍ ശക്തമാകും

വര്‍ഷം കൂടുന്തോറും ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നുണ്ട്

മെഡിക്കല്‍ ടൂറിസം മാഗസിന്റെ സംരംഭമായ ഇന്ത്യ വാല്യു ഹെല്‍ത്ത് ലോകത്തിലെ തന്നെ മറ്റ് ബൃഹത്തായ മെഡിക്കല്‍ ടൂറിസം ഇവന്റുകളായ അറബ് ഹെല്‍ത്ത് ദുബായ്, എ ടി എം ദുബായ്, ഐഎംടിഇസി ഒമാന്‍, മെഡിക്ക് ഈസ്റ്റ് ആഫ്രിക്ക, നൈറോബി, മെഡിക്ക് വെസ്റ്റ് ആഫ്രിക്ക, നൈജീരിയ, അഡ്വാന്റ്റേജ് ഹെല്‍ത്ത കെയര്‍ ഇന്ത്യ 2018, വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ്, ലണ്ടണ്‍ എന്നിവയില്‍ പങ്കാളിയാകും.

ഇന്ത്യയെ മികച്ച മെഡിക്കല്‍ ടൂറിസം ഡെസ്റ്റിനേഷനായി വളര്‍ത്തിയെടുക്കുകയും ഇവിടെത്തെ ആശുപത്രികളെ മറ്റ് രാജ്യങ്ങളുമായി കൂടിച്ചേരാന്‍ സഹായിക്കുകയും അതുവഴി രോഗികളെ ആകര്‍ഷിക്കുകയും ചെയ്യുകയാണ് ഇതുക്കൊണ്ട് ലക്ഷ്യമാക്കുന്നത്.

മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള അവസരങ്ങള്‍ ഒരുക്കുന്ന മെഡിക്കല്‍ ടൂറിസം അന്താരാഷ്ട്ര അതിര്‍ത്തികള്‍ കടന്നു ശക്തമായി വളരുന്ന സൂചനകളാണിന്നു കാണുന്നത്. പ്രത്യേകമായി തെരഞ്ഞെടുക്കുന്ന ചില ചികില്‍സാ രീതികള്‍ക്കും സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ക്കുമായാണ് മെഡിക്കല്‍ ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ പൊതുവായി തെരഞ്ഞെടുക്കുക പതിവ്.

ഒമാനില്‍ നിന്നും മിഡില്‍ ഈസ്റ്റ്-വടക്കേ ആഫ്രിക്കന്‍ മേഖലയില്‍ നിന്നും ഉള്ളവര്‍ക്കായുള്ള മെഡിക്കല്‍ ടൂറിസം കേന്ദ്രം എന്ന നിലയില്‍ ഇന്ത്യയ്ക്ക് ഒട്ടനവധി അനുകൂല ഘടകങ്ങളുണ്ട്.

ഭക്ഷണം, ഭാഷ, കാലാവസ്ഥ, സംസ്‌ക്കാരം തുടങ്ങിയവയുമായി ബന്ധപ്പെട്ട അനുകൂല ഘടകങ്ങളാണ് ഒമാന്‍, മിഡല്‍ ഈസ്റ്റ്-വടക്കേ ആഫ്രിക്ക എന്നീ മേഖലകളില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യയെ മെഡിക്കല്‍ ടൂറിസം രംഗത്തു പ്രിയങ്കരമാക്കുന്നത്

ഒമാനിലെ ആരോഗ്യ സേവന രംഗം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവിടെ അനുഭവപ്പെടുന്ന ചില പ്രശ്‌നങ്ങളുണ്ട്. ദീര്‍ഘമായ കാത്തിരിപ്പു കാലയളവ്, വളരെ കുറഞ്ഞ തോതിലും ചെലവേറിയ രീതിയിലും മാത്രം ലഭ്യമായ സ്വകാര്യ മേഖലയിലെ ആരോഗ്യ സേവനങ്ങള്‍ എന്നിവയാണതില്‍ ചിലത്.

ഇന്ത്യയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും മികച്ച ഇംഗ്ലീഷ് പരിജ്ഞാനമുള്ളവരും തികച്ചും സൗഹൃദപരമായ രീതിയില്‍ പെരുമാറുന്നവരും എപ്പോഴും ഇവിടെ സേവനം ലഭ്യമാണെന്നതുമാണ് മെഡിക്കല്‍ ടൂറിസത്തെ ആകര്‍ഷകമാക്കുന്നത്. ഇന്ത്യന്‍ ആശുപത്രികളിലെ ഡോക്ടര്‍മാരും സര്‍ജന്‍മാരും ഉയര്‍ന്ന യോഗ്യതയും അനുഭവ സമ്പത്തും ഉള്ളവരും അമേരിക്കയിലേയോ യൂറോപ്പിലേയോ മറ്റു വികസിത രാഷ്ട്രങ്ങളിലേയോ ആശുപത്രികളില്‍ പരിശീലനം നേടിയവരുമാണെന്നതും ആകര്‍ഷക ഘടമകമാണ്.

ഇന്ത്യയിലെ പല ആശുപത്രികളിലും അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്നുള്ള മെഡിക്കല്‍, പരിശോധനാ ഉപകരണങ്ങളാണ് ഉള്ളതെന്നതും അന്താരാഷ്ട്ര നിലവാരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകളാണ് ഉള്ളതെന്നതും ഏറെ പ്രസക്തമാണ്. യൂറോപ്യന്‍ ആശുപത്രികള്‍ക്കു തുല്യമായവയാണ് ഇതില്‍ പലതും. ലോകത്തിലെ തന്നെ ഏറ്റവും മികച്ച നഴ്‌സുമാരാണ് ഇന്ത്യയില്‍ നിന്നുള്ളവര്‍. ഇന്ത്യയില്‍ ഏതാണ്ട് 2000 അംഗീകൃത നഴ്‌സിങ് പരിശീലന കേന്ദ്രങ്ങളാണുള്ളത്്. ആശുപത്രികളുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഇവയില്‍ നിന്ന് 15,000 വരുന്ന നഴ്‌സുമാരാണ് ഓരോ വര്‍ഷവും പഠനം പൂര്‍ത്തിയാക്കുന്നത്.

ഭക്ഷണം, ഭാഷ, കാലാവസ്ഥ, സംസ്‌ക്കാരം തുടങ്ങിയവയുമായി ബന്ധപ്പെട്ട അനുകൂല ഘടകങ്ങളാണ് ഒമാന്‍, മിഡല്‍ ഈസ്റ്റ്-വടക്കേ ആഫ്രിക്ക എന്നീ മേഖലകളില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യയെ മെഡിക്കല്‍ ടൂറിസം രംഗത്തു പ്രിയങ്കരമാക്കുന്നത്. 2015 ല്‍ ഒമാനില്‍ നിന്നുള്ള ഏതാണ്ട് 88,000 പേരാണ് ഇന്ത്യ സന്ദര്‍ശിച്ചതെന്ന് ഇന്ത്യയിലെ ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ സേവന രംഗത്തെ മികച്ച ഗുണ നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ആഗോള തലത്തിലെ ഏറ്റവും മികച്ച മെഡിക്കല്‍ ടൂറിസം കേന്ദ്രങ്ങളിലൊന്നായി ഇന്ത്യ വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യയില്‍ ഏറ്റവും മികച്ച ആരോഗ്യ സേവന സൗകര്യങ്ങള്‍ ലഭ്യമായതു കൊണ്ടു തന്നെയാണ് ഒമാനില്‍ നിന്നുള്ളവര്‍ ചികില്‍സയ്ക്കായി ഇന്ത്യയിലേക്കു യാത്ര ചെയ്യുന്നത്. കഴിവിന്റേയും അനുഭവ സമ്പത്തിന്റേയും കാര്യത്തില്‍ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ ഏറെ പ്രസിദ്ധരാണ്. അതേ രീതിയില്‍ ഇന്ത്യയിലെ ചികില്‍സാ ചെലവ് മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവുമാണ്.

ഓങ്കോളജി, ന്യൂറോളജി, ഗ്യാസ്‌ട്രോ എന്‍ട്രോളജി എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ലഭ്യമായ സൗകര്യങ്ങള്‍ ഏറ്റവും മികച്ചതാണെന്ന് ഒമനില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഈ രംഗത്തെ ആരോഗ്യ സേവന പ്രവര്‍ത്തകരും ഏറ്റവും മികച്ചവരാണ്. ചില സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ പരിചരണവും ശ്രദ്ധയും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ അവര്‍ ഇന്ത്യയിലേക്ക് ചികില്‍സയ്ക്കായി റഫര്‍ ചെയ്യാറുമുണ്ട്.

Comments

comments

Categories: Arabia